ഐഎസ്ആര്‍ഒ മിസൈലുകള്‍ ശ്രീരാമന്റെ വില്ല്; രാമന് ചെയ്തതു തന്നെ ഐഎസ്ആര്‍ഒയും ചെയ്യുന്നു
ദില്ലി: ഐഎസ്ആര്‍ഒയുടെ മിസൈലുകളെ ശ്രീരാമന്റെ അമ്പുകളോട് ഉപമിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഐഎസ്ആര്‍ഒ സ്പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ തപന്‍ മിശ്ര ഉള്‍പ്പെടെ പങ്കെടുത്ത വേദിയിലായിരുന്നു മുന്‍ ആര്‍എസ്എസ് പ്രചാരക് കൂടിയായ ഗുജറാത്ത് മുഖ്യമന്ത്രിയുടെ വിചിത്ര താരതമ്യം.

രാമന് ഒരു കാലത്ത് ചെയ്തതു തന്നെയാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒയും ചെയ്യുന്നതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്‍ജിനിയറിങ് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീരാമന്റെ കഥകളില്‍ പറയുന്ന പല കാര്യങ്ങളും എന്‍ജിനിയറിങുമായി ബന്ധമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാമന്റെ ഓരോ അമ്പുകളും മിസൈലുകളായിരുന്നു. അന്ന് രാമന് ചെയ്ത കാര്യമാണ് ഇന്ന് ഐഎസ്ആര്‍ഒ ചെയ്യുന്നത്-മുഖ്യമന്ത്രി പറഞ്ഞു.
ശ്രീലങ്കയെയും ഇന്ത്യയെയും ബന്ധിപ്പിച്ച് രാമന് നിര്‍മിച്ചുവെന്ന് പുരാണത്തില്‍ പറയുന്ന രാമസേതുവിന്റെ കാര്യവും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. അതല്ലാം സൂക്ഷ്മമായ എന്‍ജിനിയറിങിന്റെ ഭാഗമായിരുന്നു. അതിന് സമാനമാണ് ഇന്നത്തെ പാലം, റോഡ് നിര്‍മാണങ്ങള്‍.
മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിക്കുമ്പോള്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ കൈയടിച്ചു. ഇതോടെ രൂപാണി ഇത്തരം വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ടേ ഇരുന്നു. സുഗ്രീവനും ഹനുമാനും ഉള്‍പ്പെട്ട വാനരസേനയുടെ രൂപീകരണം സോഷ്യല്‍ എന്‍ജിനിയറിങ് ആണെന്നും വിജയ് രൂപാണി തട്ടിവിട്ടു.
യുദ്ധത്തിനിടെ ലക്ഷ്മണന് ബോധരഹിതനായി. വടക്കന്‍ മേഖലയിലെ മലയില്‍ ഇതിനുള്ള മരുന്നുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞു. എന്നാല്‍ മരുന്ന് മറന്നുപോയ ഹനുമാന് മല മൊത്തമായി എടുത്തുകൊണ്ടുവന്നു. ഇങ്ങനെ കൊണ്ടുവരാന്‍ എന്ത് സാങ്കേതികവിദ്യയാണ് അന്നുണ്ടായിരുന്നത്. ഇതെല്ലാം അടിസ്ഥാന സൗകര്യ വികസനത്തിന്റെ കഥകള്‍ കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications