കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

31 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി കുതിച്ചുയര്‍ന്നു, നിയൂസാറ്റ് ഉപഗ്രഹം ചരിത്രത്തിലേയ്ക്ക്!

712 കിലോ ഗ്രാം ഭാരമുള്ള കാര്‍ട്ടോസാറ്റ് 2ഇ കാര്‍ട്ടോസാറ്റ് 2 സിരീസില്‍ ഉള്‍പ്പെട്ട ഉപഗ്രഹമാണ്

Google Oneindia Malayalam News

ചെന്നൈ: ഭൗമനിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ് 2ഇയും 30 വിദേശ നിർമിത നാനോ ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി 38 കുതിച്ചുയർന്നു. വെള്ളിയാഴ്ച രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് റിസർച്ച് സെന്‍ററിലെ ഒന്നാമത്തെ ലോഞ്ച് പാഡില്‍ നിന്നാണ് 31 ഉപഗ്രഹങ്ങളെയും വഹിച്ച് പിഎസ്എൽവി സി 38 കുതിച്ചുയർന്നത്. പിഎസ്എൽവി ഉപയോഗിച്ച് ഇന്ത്യ നടത്തുന്ന 40ാമത്തെ വിക്ഷേപണമാണ് കാർട്ടോസാറ്റ് 2ഇയുടേത്.

ഐഎസ്ആർഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ വിഎസ്സ്സി ഡയറക്ടര്‍ കെ ശിവന്‍, എസ്ഡിഎസ്സി ഡയറക്ടര്‍ കുഞ്ഞികൃഷ്ണന്‍, എല്‍പിഎസ്സി ഡയറക്ടര്‍ സോംനാഥ്, എസ്എസി ഡയറക്ടര്‍ മയില്‍സാമി അണ്ണാദുരൈ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിക്ഷേപണം. നിലവിലുള്ള ഉപഗ്രഹങ്ങൾ വികസനപ്രവർത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങള്‍ അയച്ചുനൽകാൻ നിലവിലുള്ള ഉപഗ്രങ്ങൾക്ക് കഴിവില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എ സ് കിരൺ കുമാറിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിസിസിഐയ്ക്ക് ഐസിസി നല്‍കുന്നത് 405 മില്യണ്‍ ഡോളര്‍; മറ്റു രാജ്യങ്ങളെക്കാള്‍ ഏറെ മുന്നില്‍

pslv

പനി പ്രതിരോധ പ്രവർത്തനം; സർവകക്ഷിയോഗം വെള്ളിയാഴ്ച,ജില്ലകളിലും മണ്ഡ‍ലങ്ങളിലും യോഗങ്ങൾപനി പ്രതിരോധ പ്രവർത്തനം; സർവകക്ഷിയോഗം വെള്ളിയാഴ്ച,ജില്ലകളിലും മണ്ഡ‍ലങ്ങളിലും യോഗങ്ങൾ

ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന 30 നാനോ ഉപഗ്രഹങ്ങളില്‍ 29 എണ്ണം ഓസ്ട്രിയ, ബെല്‍ജിയം, ചിലി, ചെക്ക് റിപ്പബ്ലിക്, ഫിന്‍ലന്‍ഡ‍്, ഫ്രാന്‍സ്, ജെര്‍മനി, ഇറ്റലി, ജപ്പാന്‍, ലാത്വിയ, ലിത്വാനിയ, സ്ലോവാക്യ, യുകെ, യുഎസ് എന്നീ 14 രാഷ്ട്രങ്ങളില്‍ നിന്നുള്ളതാണ്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നൂറുല്‍ ഇസ്ലാം സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച നിയുസാറ്റ് എന്ന 15 കിലോഗ്രാം ഭാരമുള്ളതാണ് ഇന്ത്യയുടെ നാനോ ഉപഗ്രഹം.

712 കിലോ ഗ്രാം ഭാരമുള്ള കാര്‍ട്ടോസാറ്റ് 2ഇ കാര്‍ട്ടോസാറ്റ് 2 സിരീസില്‍ ഉള്‍പ്പെട്ട ഉപഗ്രഹമാണ്. ഉപഗ്രഹത്തില്‍ ഘടിപ്പിച്ചിട്ടുള്ള പാന്‍ക്രോമാറ്റിക്, മള്‍ട്ടി സ്പെക്ട്രല്‍ ക്യാമറകള്‍ സ്ഥിരമായി റിമോട്ട് സെന്‍സിംഗ് സേവനം നല്‍കിക്കൊണ്ടിരിക്കും. കാറ്റോഗ്രാഫിക് ആപ്ലിക്കേഷനുകള്‍, അര്‍ബന്‍ ആന്‍ഡ് റൂറല്‍ ആപ്ലിക്കേഷനുകള്‍, തീരദേശ ഭൂമിയുടെ ഉപയോഗം, നിയന്ത്രണം, ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സംവിധാനം എന്നിവയ്ക്ക് ഉപയോഗിക്കാവുന്ന ചിത്രങ്ങളായിരിക്കും കാര്‍ട്ടോ സാറ്റ് അയയ്ക്കുന്നത്. ഇത് ജിഐഎസ് ആപ്ലിക്കേഷനുകള്‍ക്കും സഹായകമാവും.

English summary
Today Indian space agency ISRO will launch another satellite - the eye-in-the-sky kind that sent images that came handy when surgical strikes were conducted across the Line of Control last September.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X