Get Updates
Get notified of breaking news, exclusive insights, and must-see stories!

വാട്സ് ആപ്പിലൂടെ തലാഖ്!!! ഭർത്താവ് ഉടൻ കുടുങ്ങും...വീട്ടുകാർക്കെതിരേയും കേസ് !!!

വിദേശത്തുള്ള ഉസ്മാന്‍ ഖുറേഷിയ്ക്ക് നേരെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിയ്ക്കുന്നത്.

ഹൈദരാബാദ്: ഫോണിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലിയ ആള്‍ക്ക് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാള്‍ ന്യൂയോര്‍ക്കിലാണ്. ഭര്‍ത്താവ് തലാഖ് ചൊല്ലി എന്ന പേരില്‍ ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിയ്ക്കുന്നെന്ന യുവതിയുടെ പരാതിയിന്മേലാണ് നടപടി. വിദേശത്തുള്ള ഉസ്മാന്‍ ഖുറേഷിയ്ക്ക് നേരെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിയ്ക്കുന്നത്.

Talaq

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഉസ്മാന്‍ ഖുറേഷി ഭാര്യ മെഹ്‌റീന്‍ നൂറിനെ തലാഖ് ചൊല്ലുന്നതായി കാണിച്ച് വാട്‌സ് ആപ്പ് മെസേജ് അയച്ചത്. വാട്‌സ് ആപ്പ് സ്റ്റാറ്റസ് 'മുത്തലാഖ്' എന്ന് ആക്കി മാറ്റുകയും ചെയ്തു. മകന്‍ മെഹ്‌റീനെ ഒഴിവാക്കി കഴിഞ്ഞെന്നും, മരുമകളെന്ന പേരില്‍ ഇനി വീട്ടില്‍ താമസിയ്ക്കാന്‍ ആകില്ലെന്നുമാണ് ഉസ്മാന്‍ ഖുറേഷിയുടെ മാതാപിതാക്കളുടെ നിലപാട്. ഈ പേരും പറഞ്ഞ് ഇവര്‍ യുവതിയെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. ഭര്‍തൃപീഡനം നടന്നെന്ന യുവതിയുടം പരാതിയില്‍ ഇവര്‍ക്കെതിരെ പോലീസ് ക്രിമിനല്‍ കേസ് എടുത്തിട്ടുണ്ട്.

Whatsapp

ഖുറേഷി നാട്ടില്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ഖുറേഷിയുടെ മാതാപിതാക്കളെ ഉടന്‍ ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+