കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗണ്‍: ബിജെപി എംഎല്‍എക്ക് പാസ് അനുവദിച്ച നടപടിയില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

പട്‌ന: മകളെ തിരികെയെത്തിക്കുന്നതിനായി കോട്ടയിലേക്ക് പോയ ബിജെപി എംഎല്‍എക്ക് പാസ് അനുവദിച്ച നടപടിയില്‍ ബീഹാറില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. നവാദ ജില്ലയിലെ സബ്ഡിവിഷണല്‍ ഓഫീസര്‍ അനുകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാന ജനറല്‍ അഡ്മിനിസ്‌ട്രേഷനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഹിസ്വ മണ്ഡലത്തെ പ്രതിവിധീകരിക്കുന്ന അനില്‍ സിങിനാണ് പാസ് അനുവദിച്ച് നല്‍കിയത്.

അന്തര്‍ സംസ്ഥാന യാത്രക്ക് സൗകര്യമൊരുക്കുന്ന പാസാണ് അനുവദിച്ച് നല്‍കിയത്. കൊറോണ വ്യാപനത്തിന് പിന്നാലെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അസാധാരണമായ സാഹചര്യങ്ങളിലല്ലാതെ ഇത്തരം പാസുകള്‍ അനുവദിച്ച നല്‍കാന്‍ പാടുള്ളതല്ല.

bjp

ഏപ്രില്‍ 15 നായിരുന്നു അനില്‍ സിംഗ് പാസ് വാങ്ങി 17 വയസുള്ള മകളെ തിരിച്ചെത്തിക്കുന്നതിനായി രാജസ്ഥാനിലേക്ക് പോയത്. മെഡിക്കല്‍ കോച്ചിംഗ് വിദ്യാര്‍ത്ഥിയായിരുന്ന മകള്‍ ഹോസ്റ്റലില്‍ കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെല്ലാം വീട്ടില്‍ പോയതൊടെ തനിച്ചാവുകയും അത് കൂടതല്‍ മാനസിക പ്രയാസത്തിലേക്ക് എത്തിച്ചെന്നും എംഎല്‍എ വ്യക്തമാക്കി.

സംസ്ഥാന നിയമസഭയില്‍ ബിജെപി ചീഫ് വിപ്പ് കൂടിയാണ് സിംഗ്. അദ്ദേഹത്തിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനം നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജസ്ഥാനിലെ കോട്ട നഗരത്തില്‍ കുടുങ്ങി കിടക്കുന്ന പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ സംസ്ഥാന സര്‍ക്കാര്‍ തിരിച്ചെത്തിക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ്.

സെക്രട്ടറിയേറ്റിന്റെ അനുമതിയില്ലാതെ വാഹനം സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ട് പോയതില്‍ ഡ്രൈവര്‍ക്കും കാരണം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനത്തിലല്ല, മറിച്ച തന്റെ സ്വകാര്യ വാഹനമാണ് യാത്രക്കുപയോഗിച്ചതെന്നാണ് സിംഗിന്റെ വാദം.

കോട്ട നഗറില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതിനായി 15 ഓളം ബസുകള്‍ ഗ്വാളിയാറിലേക്ക് പുറപ്പെട്ടുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ബസുകളും വൈറസ് രോഗമുക്തമാക്കിയതിന് ശേഷമാണ് യാത്ര പുറപ്പെട്ടത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഡി. കമ്മീഷണര്‍ ദിനേശ് ശുക്ലയടക്കമുള്ള മൂന്ന് പേരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചത്.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതിനായി വാഹനങ്ങള്‍ അയച്ചിരുന്നു. അത് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ക്കെതിരാണെന്ന വാദവുമായി നിതീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.

ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകം; രോഗബാധിതര്‍ 20000 അടുക്കുന്നു, 24 മണിക്കൂറില്‍ 50 മരണംഇന്ത്യയിലെ സ്ഥിതി ആശങ്കാജനകം; രോഗബാധിതര്‍ 20000 അടുക്കുന്നു, 24 മണിക്കൂറില്‍ 50 മരണം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊറോണ, ആറ് അധ്യാപകര്‍ ക്വാറന്റീനില്‍കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊറോണ, ആറ് അധ്യാപകര്‍ ക്വാറന്റീനില്‍

സ്ത്രീകൾക്ക് ആർത്തവം ക്രമം തെറ്റുന്നു, കാരണക്കാരൻ കൊറോണ വൈറസ് ലോക്ക്ഡൗൺ!സ്ത്രീകൾക്ക് ആർത്തവം ക്രമം തെറ്റുന്നു, കാരണക്കാരൻ കൊറോണ വൈറസ് ലോക്ക്ഡൗൺ!

English summary
Issuing Pass To BJP MLA; Bihar Officer Susupended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X