Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യം വീടുകളിലെത്തിച്ചു നല്‍കും; പഞ്ചാബിന് പുറമെ നടപടിക്രമങ്ങള്‍ തുടങ്ങി കൂടുതല്‍ സംസ്ഥാനങ്ങള്‍

ദില്ലി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് മദ്യശാലകള്‍ തുറക്കാത്ത് സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ ഇടിവാണ് ഉണ്ടായിക്കിയിരുന്നത്. ഈ സാഹചര്യത്തില്‍ മദ്യം ഹോം ഡെലിവറിയായി എത്തിച്ചു നല്‍കുന്നതിനുള്ള സാധ്യതകള്‍ ഉള്‍പ്പടെ പരിശോധിച്ചു വരികയാണ് വിവിധ സംസ്ഥാനങ്ങള്‍. വീട്ടുപടിക്കല്‍ മദ്യം എത്തിച്ചു നല്‍കണമെന്ന വ്യവസ്ഥയില്‍ വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മദ്യവില്‍പ്പന ആരംഭിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിട്ടു. ബംഗാളും സമാനമായ രീതിയില്‍ മദ്യവില്‍പ്പന നടത്താന്‍ ആലോചിക്കുന്നുണ്ട്.

വീടുകളിൽ മദ്യം എത്തിച്ചു നൽകുന്നതിന് നിയമപ്രകാരം ഇന്ത്യയിൽ അനുവാദമില്ലാത്തതിനാല്‍ ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് പ്രത്യേക സാഹചര്യത്തില്‍ ഇളവ് അനുവദിക്കുകയായിരുന്നുവെന്ന് ഉത്തരവില്‍ പറയുന്നത്. ഇത്തരത്തിലുള്ള ഇളവുകള്‍ മറ്റുള്ളവരും അനുവദിക്കണമെന്നാണ് ഇന്റർനാഷനൽ സ്പിരിറ്റ്സ് ആൻഡ് വൈൻസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ഐഎസ്ഡബ്ല്യുഎഐ) ചെയർമാൻ അമൃത് കിരൺ സിങ് വ്യക്തമാക്കുന്നത്.

 bar

ഇന്ത്യയിലെ 80 ശതമാനം സ്പിരിറ്റും വൈനും വില്‍ക്കുന്നത് ഐഎസ്ഡബ്ല്യുഎഐ ല്‍ അംഗമായ കമ്പനികളാണ്. ഡിയാജിയോ, ബക്കാർഡി, പെർനോഡ് റിക്കാർഡ്, എൽവിഎംഎച്ചിന്റെ മൊയറ്റ് ഹെന്നിസി തുടങ്ങിയവയാണ് കൂട്ടായ്മയിലെ പ്രധാന കമ്പനികള്‍.

സാമൂഹിക അകലം പാലിച്ച് മദ്യവിൽപ്പന നടത്തുക എന്നതാണ് ഈ സമയത്തിന്റെ ആവശ്യം. ഞങ്ങള്‍ക്ക് കീഴിലെ കമ്പനികൾ‌ ഉൽ‌പാദനവും വിതരണവും പുനരാരംഭിക്കുന്ന തിരക്കിലായിരിക്കുമ്പോൾ‌ തന്നെ എല്ലാ സംസ്ഥാനങ്ങളുമായും ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കേണ്ടത് ഈ സമയത്ത് പ്രധാനപ്പെട്ടതാണെന്നും മദ്യ വരുമാനം അവർക്ക് പ്രധാനമാണെങ്കിൽ‌, ചില്ലറ വില്‍പ്പന കൗണ്ടറുകളില്‍ നിന്നും ലോഡ് എടുത്ത് വീടുകളില്‍ എത്തിച്ച് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും അമൃത് കിരൺ സിങ് പറഞ്ഞു.

സംസ്ഥാനങ്ങള്‍ സാഹചര്യം മനസ്സിലാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാൾ, പഞ്ചാബ് തുടങ്ങിയ ചിലർ ഇപ്പോള്‍ തന്നെ പ്രഖ്യാപനം നടത്തി. മറ്റ് ചിലര്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുയാണെന്നും വേൾഡ് സ്പിരിറ്റ്സ് അലയൻസ് വൈസ് ചെയർമാൻ കൂടിയായ സിംഗ് പറഞ്ഞു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണെങ്കിലും മറ്റ് ഇസ്ലാമികേതര രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ മദ്യവിൽപ്പനശാലകളുള്ള രാജ്യമാണ് ഇന്ത്യ. ഇത് കാരണമാണ് ലോക്ക് ഡൗണ്‍ ഉളവുകളുടെ ഭാഗമായി മദ്യശാലകള്‍ തുറന്നപ്പോള്‍ ആളുകളുടെ ഇടിച്ചു കയറ്റം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+