കൂടുതൽ എഞ്ചിനീയർമാരെ വേണ്ട (?) !! ഐടി കന്പനികൾക്ക് പുതിയ ജോലി നയം ; ആയിരങ്ങളുടെ പണി പോകും !!!
സുപ്രധാനമായ സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റിനും കോഡിങിനും അല്ലാതെ ബിപിഒ പോലുള്ള ജോലികള്‍ക്ക് ആളുകള്‍ വേണ്ട, കമ്പ്യൂട്ടറുകള്‍ മതി എന്നാണ് ജോബ് കണ്‍സള്‍ട്ടന്റുകള്‍ പറയുന്നത്.
ബെംഗളൂരു: ഐടി മേഖലയില്‍ ജോലി നോക്കുന്നവര്‍ക്ക് അത്ര സന്തോഷപ്രദമായ വാര്‍ത്ത അല്ല പുറത്ത് വരുന്നത്. ഐടി മേഖലയില്‍ ജോലിക്കാരെ എടുക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ പോവുകയാണ് ഐടി കമ്പനികള്‍. അതില്‍ പ്രധാനപ്പെട്ടതാണ് കൂടുതല്‍ മേഖലകള്‍ കമ്പ്യൂട്ടര്വല്ക്കണത്തിന് ഉള്ള ഒരുക്കമാണ്.
ബിപിഒ ജോലികളില്‍ അടക്കം തൊഴിലാളികളെ കുറച്ച് കമ്പ്യൂട്ടറുകള്‍ വ്യാപിപ്പിക്കാനാണ് പദ്ധതി അതിനാല്‍ 10ല്‍ 7 പേര്‍ക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇനി ഉണ്ടാവുക.

പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെപിന്റെ വിസ നയങ്ങളും ഐടി രംഗത്തിന് തിരിച്ചടിയാണ്. ഓരോ രാജ്യത്തിനും അനുവദിക്കുന്ന വിസയുടെ എണ്ണത്തില്‍ അമേരിക്ക കുറവ് വരുത്താന്‍ പോവുകയാണ്. ഇത് പ്രകാരം അമേരിക്കയിലും, ഓസ്ട്രേലിയയിലും എല്ലാം ഓവര്‍സീസ് അസൈന്മെന്റ് കിട്ടി പോകുന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരുടെയും എണ്ണം കുറയും.

സേവന മേഖലയാണ് ഇന്ത്യന്‍ സമ്പത്ത് ഘടനയുടെ അടിത്തറ. ഇതില്‍പ്പെടുന്നതാണ് ബിപിഒ, നെറ്റ് വര്‍ക്കിംഗ്, സോഫ്റ്റ് വെയര്‍ സൊല്യൂഷ്യന്‍സ് എല്ലാം. എന്നാല്‍ ഇത് പൂര്‍ണ്ണായി റോബോര്‍ട്ടുകളെ കൊണ്ട് ചെയ്യിക്കാമെന്നാണ് കണ്ടെത്തല്‍. പല വിദേശരാജ്യങ്ങിളും ഇത്തരം മാര്‍ഗ്ഗങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

നിലവില്‍ ജോലിയുള്ളവര്‍ക്ക് തൊഴില്‍ വൈദഗദ്ധ്യം നല്‍കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. ഇതിനായി പ്രത്യേക പരിശീലന പരിപാടികള്‍ക്ക് കമ്പനികള്‍ നേതൃത്വം നല്‍കുന്നുണ്ട്. വ്യക്തിത്വ വികസനവും സാങ്കേതികമായ അറിവും വളര്‍ത്തുന്നതും ഇത്തരം പരിശീലനങ്ങളുടെ ഭാഗമാണ്.

കൂടുതല്‍ ആളുകളെ എടുക്കുന്നതില്‍ അല്ല വിദഗ്ദ്ധരായ തൊഴിലാളികളെ എടുക്കുന്നതിലാണ് കാര്യമെന്ന് കമ്പനികള്‍ വിശ്വസിക്കുന്നു. ചുരുക്കം ചില ജോലികള്‍ ഒഴികെ ബാക്കിയെല്ലാം കമ്പ്യൂട്ടറുകള്‍ക്ക് ചെയ്യാവുന്നതാണ്. അതിനാല്‍ 50 ശതമാനത്തില്‍ ഇടിവാണ് ജോബ് റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിലും വന്നിരിക്കുന്നത്.

സുപ്രധാന സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റിനും കോഡിങിനും അല്ലാതെ ബിപിഒ പോലുള്ള ജോലികള്‍ക്ക് ആളുകള്‍ വേണ്ട, കമ്പ്യൂട്ടറുകള്‍ മതി എന്നാണ് ജോബ് കണ്‍സള്‍ട്ടന്റുകള്‍ പറയുന്നത്. ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ് എന്നിവരെല്ലാം ഇതേ മാതൃക പിന്തുടരാനാണ് സാധ്യത.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications