കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതൽ എഞ്ചിനീയർമാരെ വേണ്ട (?) !! ഐടി കന്പനികൾക്ക് പുതിയ ജോലി നയം ; ആയിരങ്ങളുടെ പണി പോകും !!!

സുപ്രധാനമായ സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്‌റിനും കോഡിങിനും അല്ലാതെ ബിപിഒ പോലുള്ള ജോലികള്‍ക്ക് ആളുകള്‍ വേണ്ട, കമ്പ്യൂട്ടറുകള്‍ മതി എന്നാണ് ജോബ് കണ്‍സള്‍ട്ടന്‌റുകള്‍ പറയുന്നത്.

  • By Deepa
Google Oneindia Malayalam News

ബെംഗളൂരു: ഐടി മേഖലയില്‍ ജോലി നോക്കുന്നവര്‍ക്ക് അത്ര സന്തോഷപ്രദമായ വാര്‍ത്ത അല്ല പുറത്ത് വരുന്നത്. ഐടി മേഖലയില്‍ ജോലിക്കാരെ എടുക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ പോവുകയാണ് ഐടി കമ്പനികള്‍. അതില്‍ പ്രധാനപ്പെട്ടതാണ് കൂടുതല്‍ മേഖലകള്‍ കമ്പ്യൂട്ടര്‍വല്‍ക്കണത്തിന് ഉള്ള ഒരുക്കമാണ്.

ബിപിഒ ജോലികളില്‍ അടക്കം തൊഴിലാളികളെ കുറച്ച് കമ്പ്യൂട്ടറുകള്‍ വ്യാപിപ്പിക്കാനാണ് പദ്ധതി അതിനാല്‍ 10ല്‍ 7 പേര്‍ക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇനി ഉണ്ടാവുക.

വിദേശ തൊഴില്‍ അവസരം കുറയും

പുതിയ അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രെപിന്‌റെ വിസ നയങ്ങളും ഐടി രംഗത്തിന് തിരിച്ചടിയാണ്. ഓരോ രാജ്യത്തിനും അനുവദിക്കുന്ന വിസയുടെ എണ്ണത്തില്‍ അമേരിക്ക കുറവ് വരുത്താന്‍ പോവുകയാണ്. ഇത് പ്രകാരം അമേരിക്കയിലും, ഓസ്‌ട്രേലിയയിലും എല്ലാം ഓവര്‍സീസ് അസൈന്‍മെന്‌റ് കിട്ടി പോകുന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരുടെയും എണ്ണം കുറയും.

റോബോര്‍ട്ടുകള്‍ നാട് വാഴും...

സേവന മേഖലയാണ് ഇന്ത്യന്‍ സമ്പത്ത് ഘടനയുടെ അടിത്തറ. ഇതില്‍പ്പെടുന്നതാണ് ബിപിഒ, നെറ്റ് വര്‍ക്കിംഗ്, സോഫ്റ്റ് വെയര്‍ സൊല്യൂഷ്യന്‍സ് എല്ലാം. എന്നാല്‍ ഇത് പൂര്‍ണ്ണായി റോബോര്‍ട്ടുകളെ കൊണ്ട് ചെയ്യിക്കാമെന്നാണ് കണ്ടെത്തല്‍. പല വിദേശരാജ്യങ്ങിളും ഇത്തരം മാര്‍ഗ്ഗങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

തൊഴില്‍ വൈദഗ്ദ്ധ്യം

നിലവില്‍ ജോലിയുള്ളവര്‍ക്ക് തൊഴില്‍ വൈദഗദ്ധ്യം നല്‍കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. ഇതിനായി പ്രത്യേക പരിശീലന പരിപാടികള്‍ക്ക് കമ്പനികള്‍ നേതൃത്വം നല്‍കുന്നുണ്ട്. വ്യക്തിത്വ വികസനവും സാങ്കേതികമായ അറിവും വളര്‍ത്തുന്നതും ഇത്തരം പരിശീലനങ്ങളുടെ ഭാഗമാണ്.

എണ്ണത്തില്‍ കുറവ്

കൂടുതല്‍ ആളുകളെ എടുക്കുന്നതില്‍ അല്ല വിദഗ്ദ്ധരായ തൊഴിലാളികളെ എടുക്കുന്നതിലാണ് കാര്യമെന്ന് കമ്പനികള്‍ വിശ്വസിക്കുന്നു. ചുരുക്കം ചില ജോലികള്‍ ഒഴികെ ബാക്കിയെല്ലാം കമ്പ്യൂട്ടറുകള്‍ക്ക് ചെയ്യാവുന്നതാണ്. അതിനാല്‍ 50 ശതമാനത്തില്‍ ഇടിവാണ് ജോബ് റിക്രൂട്ട്‌മെന്‌റ് സ്ഥാപനങ്ങളിലും വന്നിരിക്കുന്നത്.

മനുഷ്യര്‍ വേണ്ട...

സുപ്രധാന സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്‌റിനും കോഡിങിനും അല്ലാതെ ബിപിഒ പോലുള്ള ജോലികള്‍ക്ക് ആളുകള്‍ വേണ്ട, കമ്പ്യൂട്ടറുകള്‍ മതി എന്നാണ് ജോബ് കണ്‍സള്‍ട്ടന്‌റുകള്‍ പറയുന്നത്. ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ് എന്നിവരെല്ലാം ഇതേ മാതൃക പിന്തുടരാനാണ് സാധ്യത.

English summary
IT biggies are open about the fact that recruitment of the hundreds of graduates from Indian engineering colleges has reduced as they automate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X