കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തിന് എട്ടിന്റെ പണി വരുന്നു..... കുടുംബവും കുടുങ്ങി!! വിദേശത്ത് സ്വത്തുക്കള്‍.... രേഖയില്ല!!

ചിദംബരത്തിന്റെ മകനെതിരെ കേസ്

Google Oneindia Malayalam News

ദില്ലി: അധികാരത്തില്‍ നിന്ന് ഇറങ്ങിയ ശേഷം മുന്‍ ധനമന്ത്രി പി ചിദംബരത്തിന് കഷ്ടകാലമാണ്. പലതരം കേസുകളാണ് അദ്ദേഹത്തിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഇതെന്തായാലും അടുത്ത കാലത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്നാണ് സൂചന. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയാണ് പുതിയ കേസ് വന്നിരിക്കുന്നത്. മകന്‍ കാര്‍ത്തി, മരുമകള്‍ ശ്രീനിധി സ്വന്തം ഭാര്യ നളിനി എന്നിവര്‍ക്കെതിരെയാണ് കേസ്. വിദേശത്ത് സ്വത്തുക്കള്‍ വാങ്ങി ഇതിന്റെ രേഖകള്‍ മറച്ചുവെച്ചാണ് കേസ്.

നേരത്തെ തന്നെ എയര്‍സെല്‍ മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് ചിദംബരം കുരുക്കിലാണ്. അദ്ദേഹത്തിന്റെ മകന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ സിബിഐ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ അഴിമതി നടത്തിയതിന് തെളിവുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. സിബിഐയും ഇത് തന്നെയാണ് പറയുന്നത്.

ഐടി വിഭാഗം കേസെടുത്തു

ഐടി വിഭാഗം കേസെടുത്തു

നാലു കേസുകളാണ് ചിദംബരത്തിന്റെ കുടുംബത്തിനെതിരെ എടുത്തിരിക്കുന്നത്. വിദേശത്ത് ഒന്‍പതുകോടിയുടെ സ്വത്തുക്കള്‍ വാങ്ങി എന്നാണ് കേസ്. എന്നാല്‍ ഇവ വാങ്ങിയതായി ഇവര്‍ വെളിപ്പെടുത്തിയിരുന്നില്ല. ഇതിന്റെ നികുതിയും ഇവര്‍ അടച്ചിരുന്നില്ല. ഇത് ഗുരുതര കുറ്റമാണ്. കഠിനതടവ് വരെ കിട്ടാവുന്ന കുറ്റമാണ് ഇത്. എന്നാല്‍ ഇതൊക്കെ വെറും ആരോപണങ്ങളാണെന്ന് കാര്‍ത്തി പറയുന്നു. മോദി സര്‍ക്കാര്‍ ആദായ നികുതി വകുപ്പിനെ രാഷ്ട്രീയ ലക്ഷ്യങ്ങളായി ഉപയോഗിക്കുകയാണെന്ന് കാര്‍ത്തി വ്യക്തമാക്കി.

കോടികളുടെ ഭൂമി

കോടികളുടെ ഭൂമി

കേംബ്രിഡ്ജിലെ ബാര്‍ട്ടനില്‍ കോടികളുടെ ഭൂമിയാണ് കാര്‍ത്തി ചിദംബരം വാങ്ങിയതെന്ന് ആദായനികുതി വകുപ്പ് പറയുന്നു. ഒപ്പം ചിദംബരത്തിന്റെ കുടുംബാംഗങ്ങളും പണം നല്‍കിയിട്ടുണ്ട്. 5.37 കോടിയാണ് സ്ഥലം വാങ്ങുന്നതിനായി ചെലവിട്ടത്. എഡ്മണ്ട് സുലെ ഹോള്‍ട്ട്, ഹീതര്‍ ഹോള്‍ട്ട് എന്നിവരിലാണ് നിന്നാണ് സ്ഥലം വാങ്ങിയത്. കാര്‍ത്തിയുടെ ലണ്ടന്‍ അക്കൗണ്ടുള്ള മെട്രോ ബാങ്കിലൂടെയാണ് പണം കൈമാറിയതെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ഇതിന്റെ രേഖകളും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ 3.28 കോടിയുടെ നിക്ഷേപം നാനോ ഹോള്‍ഡിങ്‌സിലും 80 ലക്ഷത്തിന്റെ നിക്ഷേപം ടോട്ടസ് ടെന്നിസ് ലിമിറ്റഡിലും ഉണ്ടെന്ന് ഉറപ്പായിട്ടുണ്ട്. ഇതിന്റെ രേഖകളും കാര്‍ത്തി നല്‍കിയിട്ടില്ല.

ചോദ്യം ചെയ്യും

ചോദ്യം ചെയ്യും

കാര്‍ത്തിയെയും ഭാര്യയെയും നളിനിയെയും ചോദ്യം ചെയ്യാനായി ഹാജരാവാന്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 11നാണ് ഹാജരാവാന്‍ പറഞ്ഞിരിക്കുന്നത്. കള്ളപണം വെളുപ്പിക്കാന്‍ ശ്രമിച്ചതിനും ഇവര്‍ക്കെതിരെ കേസുണ്ടെന്ന് ആരോപണമുണ്ട്. അതേസമയം തങ്ങള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് നളിനി ചിദംബരം പറഞ്ഞു. തങ്ങളുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന്റെ ഭാഗത്ത് നിന്ന് വന്ന പിഴവാണ് ഇങ്ങനെയൊരു സംശയം ഉണ്ടാക്കിയിരിക്കുന്നത്. ആദ്യത്തെ അപേക്ഷയില്‍ കാര്യമായ തെറ്റുണ്ടായിരുന്നു. മൂന്നുദിവസത്തിനുള്ളില്‍ പുതുക്കിയ ആദായനികുതി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇത് പരിഗണിക്കുകയാണ് വേണ്ടതെന്നും നളിനി വ്യക്തമാക്കി.

നിര്‍ണായക വിവരങ്ങള്‍

നിര്‍ണായക വിവരങ്ങള്‍

കാര്‍ത്തി കുടുങ്ങിയിരിക്കുന്നത് മുമ്പ് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ്. കാര്‍ത്തിയുടെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ ഹാര്‍ഡ് ഡിസ്‌കിലുണ്ടായിരുന്ന നിര്‍ണായക വിവരങ്ങള്‍ പിടിച്ചെടുത്തെന്ന് ആദായനികുതി വകുപ്പ് പറഞ്ഞു. ഇതില്‍ നിന്നാണ് വിദേശത്ത് സ്വത്തുക്കള്‍ അനധികൃതമായി കാര്‍ത്തി സ്വന്തമാക്കിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഈ ഹാര്‍ഡ് ഡിസ്‌കില്‍ ചിദംബരത്തിനെതിരെയും തെളിവുണ്ടെന്നാണ് സൂചന. അതേസമയം ഭാര്യയും മകനും മരുമകളും ഒരുമിച്ച് കുടുങ്ങിയത് ചിദംബരത്തിനെ സമ്മര്‍ദത്തിലാക്കുമെന്നാണ് സൂചന.

രാഷ്ട്രീയ ഗൂഢാലോചന, ശ്രീജിത്ത് വധത്തില്‍ സിപിഎമ്മും!! പ്രതിപ്പട്ടിക തയ്യാറാക്കിയത് പ്രാദേശിക നേതാവ്!രാഷ്ട്രീയ ഗൂഢാലോചന, ശ്രീജിത്ത് വധത്തില്‍ സിപിഎമ്മും!! പ്രതിപ്പട്ടിക തയ്യാറാക്കിയത് പ്രാദേശിക നേതാവ്!

രാഹുല്‍ പ്രധാനമന്ത്രിയോ..... മമതയ്ക്ക് സംശയം!! ഭൂരിപക്ഷം ലഭിക്കട്ടെ... ഭാവി ഫെഡറല്‍ ഫ്രണ്ടിന്!!രാഹുല്‍ പ്രധാനമന്ത്രിയോ..... മമതയ്ക്ക് സംശയം!! ഭൂരിപക്ഷം ലഭിക്കട്ടെ... ഭാവി ഫെഡറല്‍ ഫ്രണ്ടിന്!!

English summary
IT department charges Chidambaram family with hidden investments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X