കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ അവസാനിപ്പ് ആദായ നികുതി വകുപ്പ്

Google Oneindia Malayalam News

ചെന്നൈ: നടന്‍ രജനീകാന്തിനെതിരായ 66.21 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് കേസുകള്‍ അവസാനിപ്പിച്ച് ആദായനികുതി വകുപ്പ്. 2002 മുതലുള്ള നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലെ നടപടികളാണ് വകുപ്പ് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.

2002ല്‍ 61.12 ലക്ഷം രൂപയും, 2003ല്‍ 1.75 കോടിയും, 2004ല്‍ 33.93 ലക്ഷം രൂപയുമാണ് വരുമാനമായി രജനീകാന്ത് കാണിച്ചിരുന്നത്. കൃഷിയില്‍ നിന്നുള്ള വരുമാനം കൂടാതെയാണ് ഇത്. ഇതോടെ രജനീകാന്തിന്‍റെ വസതിയില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്ക് പിന്നാലെ 67 ലക്ഷം രൂപയിലധികം പിഴ ചുമത്തുകയും ചെയ്തിരുന്നു.

rajaninew-

ഇതിനെതിരെ രജനികാന്ത് ആദായ നികുതി അപ്ലെറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയും കേസ് തള്ളുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ ആദായ നികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം ഒരു കോടി രൂപയില്‍ താഴെയുള്ള തുക ഉള്‍പ്പെട്ട കേസുകളില്‍ അപ്പീല്‍ വേണ്ടെന്നാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റെ നിര്‍ദ്ദേശം. ഇതോടെയാണ് ആദായ നികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിച്ചത്.

അതേസമയം നടപടി വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. രജനീകാന്തിന് തമിഴ്നാട്ടില്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. പെരിയാര്‍ വിവാദത്തിലും രജനിക്കൊപ്പമാണെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം രജനീകാന്തിന്‍റെ രാഷ്ട്രീയ ഉപദേശകന്‍ തമിഴരുവി മണിയനുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം ബിജെപി അനുഭാവം പുലര്‍ത്തുന്നവരെ സംരക്ഷിക്കുകയും എതിര്‍ക്കുന്നവരെ വേട്ടയാടുകയും ചെയ്യുന്ന ഏജന്‍സിയായി ആദായ നികുതി വകുപ്പ് മാറിയെന്ന് ഡിഎംകെ ആരോപിച്ചു.

English summary
IT department close cases against Rajanikanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X