കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധുവിധു തുടങ്ങും മുമ്പ് ആപ്പിന് ആദായനികുതി വകുപ്പിന്റെ ആപ്പ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയതിന്റെ ആഘോഷങ്ങള്‍ അവസാനിക്കും മുമ്പ് ആം ആദ്മി പാര്‍ട്ടിക്ക് ഉഗ്രന്‍ പണി കിട്ടി. ആദായ നികുതി വകുപ്പിന്റെ വകയാണ് ഈ പണി!

തിരഞ്ഞെടുപ്പ് ഫണ്ടിന്റെ കാര്യത്തില്‍ സുതാര്യത അവകാശപ്പെടുന്ന ആപ്പിന്റെ ഫണ്ടുകളൊന്നും അത്രക്ക് സുതാര്യമല്ലെന്ന് ബിജെപി നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. വ്യാജ കമ്പനികളില്‍ നിന്ന് സംഭാവന പിരിച്ചതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.

Arvind Kejriwal

നിലവില്‍ ഇല്ലാത്ത നാല് കമ്പനികള്‍ അമ്പത് ലക്ഷം രൂപ വീതം സംഭാവ നല്‍കിയതാണ് വിവാദമായത്. തിരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി വെബ്‌സൈറ്റില്‍ പുറത്ത് വിട്ട വിവരങ്ങള്‍ തന്നെയാണ് എതിരാളികള്‍ ഉപയോഗിച്ചത്.

ഒരേ ദിവസം തന്നെ ആണ് നാല് കമ്പനികളും പാര്‍ട്ടിക്ക് അമ്പത് ലക്ഷം വീതം സംഭാവന നല്‍കിയത്.. എന്നാല്‍ കുറേ നാളായി ഈ കമ്പനിളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും ഉണ്ട്.

ഗോള്‍ഡ് മൈന്‍ ബില്‍ഡ് കോണ്‍ പ്രൈവറ്റ് ലിമിറ്റഡ്, സണ്‍വിഷന്‍ ഏജന്‍സീസ് പ്രൈവറ്റ് ലിമിറ്റഡ്, സ്‌കൈന്‍ലൈന്‍ മെറ്റല്‍സ് ആന്‍ഡ് അല്ലോയ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍ഫോ ലാന്‍ഡ് സോഫ്റ്റ് വെയര്‍ സോല്യൂഷന്‍സ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ആം ആദ്മിക്ക് പണം സംഭാവന നല്‍കിയത്.

വിലാസം പരിശോധിച്ചപ്പോള്‍ ഇങ്ങനെ സ്ഥാപനങ്ങളേ ഇല്ലെന്നാണത്രെ ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. എന്തായാലും ഫെബ്രുവരി 16 ന് മുമ്പ് മറുപടി നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി 10,000 രൂപ പിഴ നല്‍കേണ്ടി വരും.

English summary
I-T department issues notice to AAP over funding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X