Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിബിയയില്‍ തട്ടിക്കൊണ്ടു പോയ മലയാളിടെക്കിയെ കുറിച്ച് വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്നു ബന്ധുക്കള്‍

ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മലയാളി ഐ.ടി ഉദ്യോഗസ്ഥന്‍
റെജി ജോസഫിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്നു ബന്ധുക്കള്‍. കോഴിക്കോട് പേരാമ്പ്ര ചെമ്പ്ര കോളോത്തു വയല്‍ നെല്ലിവയലില്‍ റെജി ജോസഫിനെ ഒരാഴ്ച്ച മുന്‍പാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയത്.റെജിക്കൊപ്പം തട്ടിക്കൊണ്ടു പോയ മൂന്നു ലിബിയക്കാരെ കുറിച്ചും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

റെജിയുടെ മോചനത്തിനായുളള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കേന്ദ്ര മന്ത്രി എച്ച്.എന്‍ അനന്തകുമാറിന് പരാതി നല്‍കിയിട്ടുണ്ട്. റെജിയുടെ സഹോദരന്‍ ബെംഗളൂരുവില്‍ ഐടി അഡ്മിനിസ്‌ട്രേറ്ററായ ജോജിയാണ് കഴിഞ്ഞ ദിവസം മന്ത്രി അനന്തകുമാറിനെ കണ്ട് ബെംഗളൂരുവിലെത്തി പരാതി സമര്‍പ്പിച്ചത്.ഇതിനിടെ മുഖ്യമന്ത്രി,വിദേശ കാര്യ മന്ത്രാലയം എന്നിവ മുഖേന ലിബിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് റെജിയുടെ മോചനത്തിനായുളള ശ്രമങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

libya

മാര്‍ച്ച് 31 നാണ് റെജി അവസാനമായി ഭാര്യ ഷീജയോട് സംസാരിച്ചത് തട്ടിക്കൊണ്ടു പോയ ദിവസം രാവിലെ ഓഫീസില്‍ നിന്നയച്ച വാഹനത്തിലാണ് റെജി പോയത് പിന്നീട് ഉച്ചയ്ക്ക് ഒരു മണിയോടെ ഭാര്യ ഷീജ മൊബൈലില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് നാലു മണിയോടെ മൊബൈലില്‍ വിളിക്കരുതെന്നും തിരിച്ചു വരുന്നതുവരെ ജോലിക്കു പോകാതെ കുട്ടികളുമായി വീട്ടിലിരിക്കണമെന്നും ഷീജയ്ക്ക് മെസേജ് വന്നിരുന്നതായി ജോജി നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതേ ദിവസം രാത്രി 10.30 ഓടെ ഷീജ റെജിയുടെ സഹപ്രവര്‍ത്തകനെ വിളിച്ചിരുന്നു. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് കുറച്ചുപേരെ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റിയതായും ജോലി കഴിയുന്നതു വരെ ഫോണില്‍
ബന്ധപ്പെടാന്‍ അനുവദിക്കുകയില്ലെന്നും ജോലി പൂര്‍ത്തിയായതിനു ശേഷം റെജി തിരിച്ചുവരുമെന്നുമാണ് സുഹൃത്ത് അറിയിച്ചത്

രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരു പാര്‍ട്ടി റെജിയെയും മറ്റു രണ്ടു ലിബിയന്‍ സഹപ്രവര്‍ത്തകരെയും തടവിലാക്കിയതായി അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതായും പരാതിയില്‍ പറയുന്നുണ്ട്.

2007 ലാണ് റെജി ലിബിയയിലേയ്ക്ക് പോയത്. 2010 ല്‍ നാട്ടിലേക്കു തിരിച്ചുവന്നു.പിന്നീട് 2013 ല്‍
കുടുംബത്തോടൊപ്പം വീണ്ടും ലിബിയയിലേക്കു പോവുകയായിരുന്നു . ട്രിപ്പോളിയിലെ ടി.എം.സി ആസ്പത്രിയില്‍ നഴ്‌സാണ് റെജിയുടെ ഭാര്യ ഷീജ.ജാനിയ ,ജോയ്‌ന,ജോസിയ എന്നിവര്‍ മക്കളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+