കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊഗ്നിസന്‍റില്‍ സീനിയര്‍ ലെവല്‍ അഴിച്ചുപണി, 500 ഓളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടം!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: പ്രശസ്ത ഐടി കമ്പനിയായ കൊഗ്നിസന്റ് കമ്പനിയില്‍ നടന്ന എംപ്ലോയ് സെപ്പറേഷന്‍ നടത്തുമെന്ന തീരുമാനത്തിന് പിന്നാലെ സീനിയര്‍ ലെവല്‍ മാറ്റങ്ങളും നടപ്പില്‍ വരുത്തുകയാണ് കമ്പനിയില്‍. കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ ദേബാശിഷ് ചാറ്റര്‍ജി 23 വര്‍ഷത്തെ സേവനത്തിനൊടുവില്‍ കമ്പനിയില്‍ നിന്ന് രാജിവയ്ക്കയാണ്. നിരവധി സേവനങ്ങള്‍ കമ്പനിയില്‍ ചെയ്ത ചാറ്റര്‍ജി കോഗ്നിസന്റിന്റെ ടെക്‌നോളജി ആന്റ് ഇന്‍ഫര്‍മേഷന്‍ ഗ്ലോബല്‍ ഹെഡായാണ് പടിയിറങ്ങുന്നത്. കോഗ്നിസന്റ് ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സെര്‍വീസിന്റെയും നേതൃ സ്ഥാനത്ത് ചാറ്റര്‍ജി പ്രവര്‍ത്തിച്ചിരുന്നു.

ആലത്തൂരിൽ അട്ടിമറി; കൊല്ലത്തും കോട്ടയത്തും ജയം ഉറപ്പ്, 19 ഉറപ്പിച്ച് യുഡിഎഫ്, വിലയിരുത്തൽ ഇങ്ങനെആലത്തൂരിൽ അട്ടിമറി; കൊല്ലത്തും കോട്ടയത്തും ജയം ഉറപ്പ്, 19 ഉറപ്പിച്ച് യുഡിഎഫ്, വിലയിരുത്തൽ ഇങ്ങനെ

കൊഗ്നിസന്റ് കമ്പനിയിലെ ജൂനിയര്‍ ലെവല്‍ ജീവനക്കാരെ പുറത്താക്കിയിരുന്നു.150 ലധികം ജീവനക്കാരാമ് ഇത്തരത്തില്‍ തൊഴില്‍ നഷ്ടം നേരിട്ടത്. ഇത് 500വരെ എത്താന്‍ സാധ്യതയുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ പേരാണ് ഇത്തവണ തൊഴില്‍ നഷ്ടത്തിനിരയായത്.

cognizant1-06-1502042288-

കമ്പനിയിലെ നടന്നു വരുന്ന പരിഷ്‌കരണത്തെ കുറിച്ച് പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. നേതൃനിരയില്‍ ചിലമാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നുമാത്രമാണ് കമ്പനി വിശദീകരണം നല്‍കിയത്. കമ്പനി സിഇഒ ആയി ബ്രയാന്‍ ഹംഫൈയേഴ്‌സ് ചുമതല ഏറ്റതോടെ വന്ന മാറ്റങ്ങളാണിതെന്നാണ് കരുതുന്നത്. പ്രസിഡന്റ് സ്ഥാനം രാജ് മേത്ത ഒഴിഞ്ഞതോടെ നേതൃനിരയില്‍ മാറ്റം വരുത്തുകയും കമ്പനിയില്‍ ആകെ അഴിച്ചുപണി നടത്തുകയാണെന്നും ഇത് കമ്പനിയുടെ സുഗമമായ നടത്തിപ്പിനാണെന്നും സിഇഒ പറയുന്നു.


വലിയ അഴിച്ചു പണികളിലൂടെ അഞ്ച് ശതമാനം വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. ചെറിയ മാറ്റത്തിലൂടെ അല്ല മറിച്ച് ആകെ അഴിച്ചു പണിയാണ് വേണ്ടതെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ കമ്പനിയുടെ തലപ്പത്തെ അഴിച്ചുപണി അത്രയധികം ഗുണം ചെയ്യില്ലെന്നാണ് പറയുന്നത്.

English summary
IT firm cognizant face drastic change in their leadership after 150 employees already lost their job in firm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X