കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പില്‍ കുടുങ്ങി തെലുങ്കു ദേശം പാര്‍ട്ടി, ആന്ധ്രയിലെ വോട്ടുവിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം, കമ്പനിയെ പൂട്ടാന്‍ സൈബെരാബാദ് പോലീസ്

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശ് ഗവണ്‍മെന്റ് നിയോഗിച്ച ഐടി കമ്പനിക്കെതിരെ അന്വേഷണവുമായി സൈബെരാബാദ് പോലീസ്. ഐടി കമ്പനിയുടെ ആപ്പ് വഴി സംസ്ഥാനത്തെ വോട്ടേഴ്‌സിന്‍റെ ആധാര്‍, ഇലക്ട്രല്‍ റോള്‍, ഗവണ്‍മെന്റ് പദ്ധതി വിനിയോഗിക്കുന്നവര്‍, തിരഞ്ഞെടുപ്പ് വിവരങ്ങള്‍ എന്നിവ ആപ്പ് ദുരുപയോഗം ചെയ്‌തെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ സൈബെരാബാദ് പോലീസ് അന്വേഷണം ആരംഭിച്ചു.

<strong>ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ബിജെപി സഖ്യം; ഗുരുതര ആരോപണങ്ങളുമായി കെജ്രിവാൾ, ആപ്പുമായി സഖ്യമില്ല</strong>ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ബിജെപി സഖ്യം; ഗുരുതര ആരോപണങ്ങളുമായി കെജ്രിവാൾ, ആപ്പുമായി സഖ്യമില്ല

ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐടി ഗ്രിഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ആരോപണം നേരിട്ടതിനെ തുടര്‍ന്ന് അന്വേഷണം നേരിടുന്നത്. തെലുങ്ക് ദേശം പാര്‍ട്ടി വരുന്ന തിരഞ്ഞെടുപ്പുകള്‍ക്കായി തയ്യാറാക്കിയ ആപ്പാണ്. ആന്ധ്രയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടത്താന്‍ ഇരിക്കയാണ്. ആ സാഹചര്യത്തിലാണ് ടിഡിപി ആപ്പ് തയ്യാറാക്കാന്‍ കമ്പനിയെ നിയോഗിച്ചത്. കമ്പനി വിവരങ്ങള്‍ മോഷ്ടിച്ചതാണോ അതോ ആന്ധ്രസര്‍ക്കാര്‍ നല്‍കിയ വിവരങ്ങളാണോ തയ്യാറാക്കിയതെന്ന സംശത്തിലാണ് പോലീസ്.

Andhra Pradesh

സംഭവം വിവാദമായതോടെ ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ വാക്‌പോര്‍ ആരംഭിച്ചു. ടിഡിപിക്കായി ആപ്പ് തയ്യാറാക്കിയ ഐടി ഗ്രിഡിനെ മനപൂര്‍വ്വം അപമാനിക്കയാണ് പോലീസ് എന്നാണ് പാര്‍ട്ടി പറയുന്നത്. തെലങ്കാന ഭരിക്കുന്ന ടിആര്‍എസ് ആന്ധ്രപ്രദേശിലെ മുഖ്യ എതിര്‍കക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ സഹായിക്കുന്നു എന്നും ടിഡിപി ആരോപിക്കുന്നു. വൈഎസ് ആര്‍ കോണ്‍ഗ്രസ് ആണ് കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തുടര്‍ന്ന് കമ്പനിക്കെതിരെ പോലീസില്‍ പരാതി ഉന്നയിച്ചിരുന്നു.

ടിഡിപിയുടെ സേവമിത്ര ആപ്പും ഐടി ഗ്രിഡിന്റേതാണെന്നും അതിനാല്‍ ഇവര്‍ക്ക് മണ്ഡലം കേന്ദ്രീകരിച്ചുള്ള വോട്ടേഴ്‌സിന്റെ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നും പോലീസ് പറയുന്നു. സമാനമായി വോട്ട് ചെയ്തവരുടെ മുന്‍ഗണന അറിയാനും അവര്‍ക്ക് സാധിക്കും. ആപ്പില്‍ വോട്ടര്‍ ഐഡി,ജാതി,വിലാസം എന്നീ വിവരങ്ങള്‍ വ്യക്തമായി അറിയാന്‍ സാധിക്കുമെന്നും പോലീസ് പറയുന്നു.

കമ്പനിയില്‍ പോലീസ് റെയ്ഡ് നടത്തുകയും കമ്പ്യൂട്ടറും മറ്റ് ഹാര്‍ഡ് ഡിസ്‌കുകളും ശേഖരിക്കാന്‍ റെയ്ഡും നടത്തിയിരുന്നു. ആന്ധ്രപ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍്ക്ക് വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് പേര് വെട്ടിക്കളയാന്‍ അഞ്ജാത സന്ദേശം ലഭിച്ചതായും പറയുന്നു.

English summary
IT firm working for TDP in Andhrapradesh stole data of voters in state and Cyberabad Police filed case against the firm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X