Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാമാരിയുടെ ദിനങ്ങള്‍; ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം

ന്യൂദല്‍ഹി: രാജ്യത്ത് ആദ്യ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം തികഞ്ഞു. 2020 ജനുവരി 30 നായിരുന്നു ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലെ തൃശൂര്‍ ജില്ലയിലായിരുന്നു ആദ്യ കേസ്. സ്വരാജ് റൗണ്ടിലുള്ള ജനറല്‍ ആശുപത്രിയിലായിരുന്നു വൈറസ് ബാധിത ചികിത്സയിലുണ്ടായിരുന്നത്. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു ഇത്.

കൃത്യമായ രോഗ നിര്‍ണയത്തിലൂടേയും ക്വാറന്റീന്‍ സജ്ജീകരണത്തിലൂടേയും ആദ്യത്തെ കേസുകളെ വരുതിയിലാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് കൊവിഡിന്റെ പിടിവിട്ട് വ്യാപനം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ വിദേശത്ത് നിന്നെത്തിയവരിലോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലോ മാത്രം ഒതുങ്ങി നിന്ന കൊവിഡ് പതിയെ യാത്ര പശ്ചാത്തലം ഇല്ലാത്തവരിലും ബാധിച്ചു. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപിക്കാന്‍ തുടങ്ങിയതോടെ 2020 മാര്‍ച്ച് 24 ന് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. 519 കേസുകളും 9 മരണവുമായിരുന്നു ലോക്ഡൗണ്‍ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

1

എന്നാല്‍ ലോക്ഡൗണ്‍ പൂര്‍ണ പരിഹാരമല്ലെന്ന ബോധ്യത്തില്‍ പതിയെ നിയന്ത്രങ്ങളില്‍ ഇളവ് വന്നു. കൊവിഡ് മാത്രം അടങ്ങിയില്ല. നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും രണ്ടാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പ് എല്ലാവരിലും ഭീതി പരത്തി. 2021 ജനുവരി പതിനാറ് മുതല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ചു. എട്ടോളം വാക്‌സിനുകള്‍ക്ക് രാജ്യം അനുമതി നല്‍കിയെങ്കിലും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡും ഭാരത് ബയോടെകിന്റെ കൊവാക്‌സിനുമാണ് ഭൂരിഭാഗം പേരും തെരഞ്ഞെടുത്തത്.അതിനിടെ രണ്ടാം തരംഗം ഇന്ത്യയില്‍ ആഞ്ഞടിച്ചു. ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു. ഓക്‌സിജന്‍ ക്ഷാമം മൂലം രോഗികള്‍ മരിക്കുന്നതും മൃതദേഹങ്ങള്‍ നദികളില്‍ ഒഴുക്കിയതും രാജ്യം കണ്ടു.

2

ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ 500 പ്രതിദിന കേസ് മാത്രമുണ്ടായിരുന്നിടത്ത് നിന്ന് പിറ്റേ വര്‍ഷം ഏപ്രില്‍ ആയപ്പോഴേക്കും നാല് ലക്ഷം പേര്‍ പ്രതിദിനം കൊവിഡ് ബാധിതരായി. ഏപ്രില്‍ 30 ന് നാല് ലക്ഷം പ്രതിദിന കേസുകളും 3500 പ്രതിദിന മരണവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് അവസാനത്തോടെ കേസുകള്‍ കുറഞ്ഞു തുടങ്ങി. രണ്ടാം തരംഗം അവസാനിക്കുമെങ്കിലും പുതിയ തരംഗം വരുമെന്ന് മുന്നറിയിപ്പ് നല്‍കിയ വിദ്ഗധര്‍ ജാഗ്രത വേണമെന്ന് തുടര്‍ച്ചയായി ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഇതിനിടെ കൊവിഡിന്റെ പലതരത്തിലുള്ള വകഭേദങ്ങള്‍ വന്നു. ചിലത് വലിയ കുഴപ്പമില്ലാതെ കടന്നുപോയെങ്കിലും ഡെല്‍റ്റയും ഒമിക്രോണും നാശം വിതച്ചു.

3

മൂന്നാം തരംഗത്തിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ ഈ വകഭേദങ്ങളാണ് ഭീഷണി ഉയര്‍ത്തിയത്. എന്നാല്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കിയ രാജ്യം 165 കോടി ഡോസ് വാക്‌സിന്‍ ഇതുവരെ കൊടുത്തു. ഇതിന് ശേഷം ബൂസ്റ്റര്‍ ഡോസ് അഥവാ കരുതല്‍ ഡോസ് വിതരണവും ഈ വര്‍ഷം രാജ്യം ആരംഭിച്ച് കഴിഞ്ഞു. രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തെ കുടുതല്‍ കരുതലോടെയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേരിടുന്നത്. ന്ത്യയിലാകെ 4.09 കോടി പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 4.93 ലക്ഷം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

4

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. ഇതുവരെ 76.6 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. 1.42 ലക്ഷം മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 58.8 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 52786 പേര്‍ മരണപ്പെട്ടു. കര്‍ണാടയകയില്‍ 37.2 ലക്ഷം പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചു. 38804 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+