Get Updates
Get notified of breaking news, exclusive insights, and must-see stories!

'രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ്, ആരേയും ഭയക്കരുത്,നമ്മൾ ജയിക്കും; രാഹുൽ ഗാന്ധി

നാഗ്പൂർ: ആർ എസ് എസിനും ബി ജെ പിക്കുമെതിരായ പോരാട്ടത്തിൽ ആരേയും ഭയക്കരുതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും വരും തിരഞ്ഞെടുപ്പുകളിൽ നമ്മുടെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് നാഗ്പുരില്‍ കോണ്‍ഗ്രസിന്റെ മെഗാറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

'രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. എൻ ഡി എ-ഇന്ത്യ സഖ്യത്തിൽ നിരവധി പാർട്ടികൾ ഉണ്ട്, എന്നാൽ യുദ്ധം രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലാണ്. നിങ്ങൾ ആരെയും ഭയപ്പെടേണ്ട, ഇത് പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടമാണ്. നമ്മൾ ഒരുമിച്ച് മഹാരാഷ്ട്രയിലും രാജ്യത്തെ മറ്റ് തിരഞ്ഞെടുപ്പുകളിലും വിജയിക്കും',നാഗ്പൂരിൽ നടന്ന കോൺഗ്രസിന്റെ 'ഹൈൻ തയ്യാർ ഹം' റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് കോൺഗ്രസ് അധികാരത്തിലേറിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

rahul-1

പ്രസംഗത്തിൽ ബി ജെ പിക്കെതിരെ രൂക്ഷമായ ഭാഷയിൽ രാഹുൽ ആഞ്ഞടിച്ചു. 'ബി ജെ പിയില്‍ ഏകാധിപത്യമാണുള്ളത്. പ്രധാനമന്ത്രി ആരേയും കേള്‍ക്കാന്‍ തയ്യാറല്ല. നിയമം ബാധകമല്ലാത്ത രാജാവ് പറയുന്നത് പ്രജകള്‍ അനുസരിക്കണം എന്ന സ്ഥിതിയാണ്. ബി ജെ പിയിൽ നിന്ന് വ്യത്യസ്തമായി ഒരു സാധാരണ പാർട്ടി പ്രവർത്തകന് പോലും കോൺഗ്രസിലെ ഉന്നത നേതാക്കളെ ചോദ്യം ചെയ്യാനും നേതാക്കളുടെ നിലപാടുകളോട് വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്', രാഹുൽ പറഞ്ഞു.

'സ്വാതന്ത്ര്യസമരം അക്കാലത്തെ രാജാക്കന്മാരോ ഭരണാധികാരികളോ അല്ല, രാജ്യത്തെ ജനങ്ങളാണ് പോരാടിയത്. രാജാക്കന്മാർക്കും ഭരണാധികാരികൾക്കും ബ്രിട്ടീഷുകാരുമായി ഒരു പങ്കാളിത്തമുണ്ടായിരുന്നു. സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാർക്കെതിരെ മാത്രമാണെന്ന് ആളുകൾ കരുതുന്നു, അല്ല, അത് രാജാക്കന്മാർക്കും ഭരണാധികാരികൾക്കും എതിരായിരുന്നു.

ബ്രിട്ടീഷുകാരുമായി രാജാക്കന്മാർക്ക് പങ്കാളിത്തമുണ്ടായിരുന്നു. ആ കൂട്ടുകെട്ടിനെതിരെ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് കോൺഗ്രസ് പോരാടിയത്. സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യയിലെ ജനങ്ങൾക്ക് അവകാശങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതായിരുന്നു ആർ എസ് എസ് പ്രത്യയശാസ്ത്രം, എന്നാൽ ഞങ്ങൾ ആ ആയശയത്തെ മാറ്റി', രാഹുൽ പറഞ്ഞു.

പാര്‍ലിമെന്ററി ജനാധിപത്യത്തിലും സമത്വത്തിലും അധിഷ്ടിതമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനാണ് കോണ്‍ഗ്രസ് എപ്പോഴും പ്രയത്‌നിക്കുന്നതെന്നായിരുന്നു കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചത്. ഭരണഘടസംരക്ഷിക്കാൻ കോൺഗ്രസ് പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+