കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് സീറ്റ് നല്‍കില്ലെന്ന് ഡിഎംകെ; മന്‍മോഹന്‍ തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലേക്കില്ല

Google Oneindia Malayalam News

ചെന്നൈ: മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലെത്തിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടി. തമിഴ്നാട്ടില്‍ നിന്ന് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് ജൂലൈ 18 നാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിന് വിജയമുറപ്പുള്ള 3 സീറ്റുകളില്‍ ഒന്ന് ചോദിച്ച് വാങ്ങി മന്‍മോഹന്‍ സിങ്ങിനെ രാജ്യസഭയില്‍ എത്തിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. എന്നാല്‍ ഇതിനെതിരെ ഡിഎംകെയില്‍ നിന്ന് തെന്ന എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

199 മുതല്‍ അസമില്‍ നിന്നുള്ള രാജ്യാസഭാംഗമായ മന്‍മോഹന്‍ സിങ്ങിന്‍റെ കാലാവധി ഈ മാസം 14 തീര്‍ന്നിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ മന്‍മോഹന്‍ സിങിനെ വീണ്ടും രാജ്യസഭയിലേക്ക് എത്തിക്കാനുള്ള അംഗസഖ്യ അസം നിയമസഭയില്‍ കോണ്‍ഗ്രസിനില്ല. 25 അംഗങ്ങള്‍ മാത്രമാണ് അസമില്‍ കോണ്‍ഗ്രസിനുള്ളത്.

<strong> തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ സുരക്ഷ പറയും, ആവശ്യം കഴിഞ്ഞാല്‍ ഒറ്റിക്കൊടുക്കും; മേവാനി</strong> തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ സുരക്ഷ പറയും, ആവശ്യം കഴിഞ്ഞാല്‍ ഒറ്റിക്കൊടുക്കും; മേവാനി

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ 43 അംഗങ്ങളുടെ പിന്തുണ വേണം. ഈ സാഹചര്യത്തില്‍ ഏറ്റവും അടുത്ത് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന തമിഴ്നാട്ടില്‍ നിന്ന് മന്‍മോഹന്‍ സിങിനെ രാജ്യസഭയില്‍ എത്തിക്കാനായിരുന്നു കോണ്‍ഗ്രസിന്‍റെ നീക്കം.. എന്നാല്‍ ഡിഎംകെ ഇതിനോട് മുഖംതിരിച്ച് നില്‍ക്കുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

ഒരെണ്ണം വൈകോയ്ക്ക്

ഒരെണ്ണം വൈകോയ്ക്ക്

സിപിഐ ദേശീയ സെക്രട്ടറി ഡി രാജയടക്കം കലാവധി തീരുന്ന 5 പേരുടേയും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ അംഗത്വം രാജി വെച്ച കനിമൊഴിയുടേത് അടക്കം തമിഴ്നാട്ടിലെ ആറ് സീറ്റുകളിലേക്കാണ് ജൂലൈ 18 ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. ഇതില്‍ അണ്ണാഡിഎംകെയ്ക്കും ഡിംഎംകെ സഖ്യത്തിനും മൂന്ന് വീതം സീറ്റുകളില്‍ വിജയിക്കാന്‍ കഴിയും. ലോക്സഭ സമയത്ത് ഉണ്ടാക്കിയ ധാരണപ്രകാരം ഡിഎംകെ സഖ്യത്തിലെ ഒരു സീറ്റ് വൈക്കോയുടെ എഡിഎംകെയ്ക്ക് നല്‍കും. വൈക്കോ തന്നെയായിരിക്കും എഡിഎംകെയുടെ സ്ഥാനാര്‍ത്ഥി. ശേഷിക്കുന്ന വിജയം ഉറപ്പുള്ള രണ്ട് സീറ്റുകളില്‍ ഒന്ന് മന്‍മോഹന്‍ സിങ്ങിനായി സ്വന്തമാക്കാനിയിരുന്നു കോണ്‍ഗ്രസ് നീക്കം.

മന്‍മോഹനോട് എതിര്‍പ്പ്

മന്‍മോഹനോട് എതിര്‍പ്പ്

എന്നാല്‍ ടുജി വിവാദകാലത്ത് തള്ളിപ്പറഞ്ഞ മന്‍മോഹന്‍ സിങ്ങിന് സീറ്റ് നല്‍കുന്നതിന് ഡിഎംകെയ്ക്കുള്ളില്‍ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. തമിഴ്നാട്ടില്‍ വലിയ സ്വാധീന ശക്തിയല്ലാതിരുന്നിട്ടും ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്നെ കോണ്‍ഗ്രസിനോട് ഡിഎംകെ വലിയ കാരുണ്യം കാട്ടിയിട്ടുണ്ടെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. ലോക്സഭ തിരഞ്ഞെടുപ്പില്‍ തമിഴാനാട്ടില്‍ 9 സീറ്റുകളായിരുന്നു ഡിഎംകെ കോണ്‍ഗ്രസിന് നല്‍കിയത്. പുതുച്ചേരിയിലും ഡിഎംകെ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചു. ഇതടക്കം മത്സരിച്ച 10 ല്‍ 9 സീറ്റുകളില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കേണ്ടെന്നായിരുന്നു പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം.

രണ്ട് സീറ്റിലും ഡിഎംകെ

രണ്ട് സീറ്റിലും ഡിഎംകെ

മന്‍മോഹന്‍ സിങിനെ തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലെത്തിച്ചാല്‍ എതിരാളികള്‍ അത് രാഷ്ട്രീയ ആയുധമാക്കുമെന്ന കാര്യവും ഡിഎംക ഭയപ്പെട്ടു. തമിഴ്നാടിന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ തമിഴ്നാട്ടുകാരെ തന്നെയാണ് രാജ്യസഭയിലേക്ക് അയക്കേണ്ടതെന്ന പൊതുവികാരവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു. അതിനാല്‍ രണ്ട് സീറ്റുകളില്‍ ഡിഎംകെ തന്നെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനമായെന്നാണ് ഒരു ഡിഎംകെ നേതാവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ട്ടിയുടെ തൊഴിലാളി യൂണിയന്‍ നേതാവായ പി ഷണ്‍മുഖന്‍, പി വില്‍സണ്‍ എന്നിവരെയാണ് ഡിഎംകെ രാജ്യസഭയിലേക്ക് പരിഗണിക്കുന്നത്.

മാധ്യമസൃഷ്ടി

മാധ്യമസൃഷ്ടി

രാജ്യസഭാ സീറ്റ് നല്‍കുന്ന കാര്യത്തില്‍ ഡിഎംകെ അനുകൂല നിലപാട് എടുക്കില്ലെന്ന കാര്യം ബോധ്യമായപ്പോള്‍ ഞങ്ങള്‍ ഇത്തരത്തിലൊരു ആവള്യം ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നാണ് തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. മന്‍മോഹന്‍ സിങ്ങിനായി ഡിഎംകെയോട് സീറ്റ് ആവശ്യപ്പെട്ടുവെന്നത് മാധ്യമ സൃഷ്ടിയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രയാപ്പെടുന്നത്. ഡിഎംകെ പിന്തിരിഞ്ഞതോടെ മന്‍മോഹന്‍ സിങ്ങിനെ രാജ്യസ്ഥാനില്‍ നിന്നും നിയസഭയില്‍ എത്തിക്കാനുള്ള സാധ്യതയും കോണ്‍ഗ്രസ് തേടുന്നുണ്ട്.

രാജസ്ഥാന്‍

രാജസ്ഥാന്‍

രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭ എംപിയായ മദന്‍ ലാല്‍ സൈനിയുടെ മരണത്തോടെ വന്ന ഒഴിവിലേക്കാണ് മന്‍മോഹന്‍ സിംഗിനെ കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ഒഴിവുവരുന്ന ഏക സീറ്റിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള രാജസ്ഥാനില്‍ അധികാരത്തില്‍ ഇരിക്കുന്ന കോണ്‍ഗ്രസിന് സാധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. മന്‍മോഹന്‍ സിങ്ങിന്‍റെ സാന്നിധ്യം പാര്‍ലമെന്‍റില്‍ ആവശ്യമാണെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ രണ്ട് അഭിപ്രായമില്ല. എന്നാല്‍ എവിടെ നിന്ന് അദ്ദേഹത്തെ രാജ്യസഭയില്‍ എത്തിക്കുമെന്ന കാര്യത്തിലാണ് കോണ്‍ഗ്രസ് ഉഴലുന്നത്.

English summary
It is a media creation; dmk, congress leaders on manmohan sing rajyasabha seat rumours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X