കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഡോദരയില്‍ നരേന്ദ്രമോദി Vs നരേന്ദ്രമോദി പോരാട്ടം!

Google Oneindia Malayalam News

വഡോദര: ബി ജെ പിയുടെ ശക്തികേന്ദ്രമായ വഡോദരയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്നതും ഒരു നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രിയുടെ അതേ പേരിലുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ബി ജെ പിക്ക് പണി കൊടുക്കാനെത്തുന്നത്. മോദി പത്രിക സമര്‍പ്പിച്ച ബുധനാഴ്ചയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദിയും വഡോദരയില്‍ പത്രിക സമര്‍പ്പിച്ചത്.

ഏപ്രില്‍ 30 നാണ് ഗുജറാത്തില്‍ വോട്ടെടുപ്പ്. ബി ജെ പിയുടെ തന്നെ ബാല്‍ കൃഷ്ണ ശുക്ലയാണ് വഡോദരയിലെ മറ്റൊരു സ്ഥാനാര്‍ഥി. ബി ജെ പിയുടെ ഡമ്മി സ്ഥാനാര്‍ഥിയാണ് ശുക്ല. വഡോദര സീറ്റില്‍ 17 സ്ഥാനാര്‍ഥികളാണ് ഇതുവരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഏപ്രില്‍ 12 ശനിയാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

narendramodi

മുതിര്‍ന്ന നേതാവ് മധുസൂദനന്‍ മിസ്ത്രിയാണ് വഡോദരയില്‍ നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി സുനില്‍ കുല്‍ക്കര്‍ണി, സമാജ് വാദി പാര്‍ട്ടിയുടെ ആസിഫ് ഖാന്‍ പത്താന്‍, ജനതാദള്‍ യുണൈറ്റഡിന്റെ കനാബ യാദവ് എന്നിവരാണ് മറ്റ് പ്രമുഖ സ്ഥാനാര്‍ഥികള്‍. പത്തിലധികം സ്വതന്ത്രരും വഡോദരയില്‍ മത്സരിക്കുന്നുണ്ട്.

1996 ലെ തിരഞ്ഞെടുപ്പിന് ശേഷം വഡോദരയില്‍ വിജയം കാണാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. 1998ലും 99ലും 2004ലും ജയബെന്‍ താക്കൂറും 2009 ല്‍ ബാലകൃഷ്ണ ഖണ്ഡേറാവു ശുക്ലയും ബി ജെ പി സ്ഥാനാര്‍ഥികളായി വഡോദര പിടിച്ചു. 57.4 ശതമാനം വോട്ടുകളോടെയാണ് 2009 ല്‍ ബി ജെ പി ഇവിടെ ജയിച്ചത്. നരേന്ദ്ര മോദി പ്രഭാവം പ്രദര്‍ശിപ്പിക്കാനുള്ള അവസരമായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വഡോദര സീറ്റിനെ കാണുന്നത്.

English summary
Two Narendra Modis will be battling it out to win the Lok Sabha seat Vadodara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X