Get Updates
Get notified of breaking news, exclusive insights, and must-see stories!

'യാഥാർത്ഥ്യം മനസിലാക്കാതെ പ്രധാനമന്ത്രി പ്രതികരിക്കുന്നത് ശരിയല്ല'; സനാതന ധർമ്മ വിവാദത്തിൽ സ്റ്റാലിൻ

ചെന്നൈ: സനാതന ധർമം സംബന്ധിച്ച ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഉദയനിധി പറഞ്ഞതെന്തെന്ന യാഥാർത്ഥ്യം മനസിലാക്കാതെ പ്രധാനമന്ത്രി പ്രതികരിച്ചത് ശരിയായലില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. വിവാദ വിഷയത്തിൽ കൃത്യമായ മറുപടിയാണ് നൽകേണ്ടതെന്നും ഉത്തരവാദിത്തപ്പെട്ടവർ മാത്രമേ പ്രതികരിക്കാൻ പാടുള്ളൂവെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം മന്ത്രിമാരോട് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിന്റെ പരാമർശം.

'അടിച്ചമർത്തുന്ന പ്രത്യയശാസ്ത്രത്തിനെതിരായ ഉദയനിധി സ്റ്റാലിന്റെ നിലപാട് ഉൾക്കൊള്ളാൻ ബി ജെ പിക്ക് സാധിച്ചിട്ടില്ല.ബിജെപി അനുകൂല ശക്തികൾ തെറ്റായ പ്രചരണം നടത്തുകയാണ്. സനാതന ചിന്താഗതിക്കാരായ ആളുകളെ വംശഹത്യ ചെയ്യാൻ ആഹ്വാനം ചെയ്തുവെന്നാണ് അവർ പ്രചരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലെ ബിജെപി അനുകൂല പ്രൊഫൈലുകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തരം നുണ പ്രചരണങ്ങൾ വ്യാപകമായി നടത്തി. 'വംശഹത്യ' എന്ന വാക്ക് തമിഴിലോ ഇംഗ്ലീഷിലോ ഉദയനിധി ഉപയോഗിച്ചിട്ടില്ല. എന്നിട്ടും അങ്ങനെ അവകാശപ്പെട്ട് നുണകൾ പ്രചരിപ്പിച്ചു',സ്റ്റാലിൻ പറഞ്ഞു.

stalin2-

ഉദയനിധിയുടെ തലവെട്ടുന്നവർക്ക് 10 കോടി പ്രതിഫലം നൽകുമെന്ന സംഘപരിവാർ അനുയായിയായ സന്യാസി പരഹംസ ആചാരയുടെ പ്രഖ്യാപനത്തിനെതിരെ യുപി സർക്കാർ എന്തെങ്കിലും നടപടി സ്വീകരിച്ചോയെന്നും സ്റ്റാലിൻ ചോദിച്ചു. 'സന്യാസിക്കെതിരെ ഉത്തർപ്രദേശ് സർക്കാർ എന്തെങ്കിലും നടപടി സ്വീകരിച്ചോ? പകരം ഉദയനിധിക്കെതിരെ കേസെടുത്തു. ഈ സാഹചര്യത്തിൽ ഉദയനിധിയുടെ പരാമർശങ്ങൾക്ക് ഉചിതമായ പ്രതികരണം ആവശ്യമാണെന്ന് പ്രധാനമന്ത്രി മന്ത്രി സഭാ യോഗത്തിൽ പരാമർശിച്ചത് നിരാശാജനകമാണ്', സ്റ്റാലിൻ പറഞ്ഞു.

'വിവാദവുമായി ബന്ധപ്പെട്ട പരാമർശങ്ങളും അവകാശവാദങ്ങളും ശരിയാണോയെന്ന് പരിശോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും പ്രധാനമന്ത്രിക്കുണ്ട്.ഉദയനിധിയെക്കുറിച്ച് പ്രചരിക്കുന്ന നുണകളെക്കുറിച്ച് പ്രധാനമന്ത്രി അറിയാതെയാണോ സംസാരിക്കുന്നത്, അതോ അറിഞ്ഞുകൊണ്ടാണോ അങ്ങനെ ചെയ്യുന്നത്', സ്റ്റാലിൻ ചോദിച്ചു.

സനാതന ധർമ്മത്തിലെ വിവേചനപരമായ നടപടികളിൽ ബിജെപിക്ക് യാതൊരു ആശങ്കയും ഇല്ല.ഡിഎംകെ പോലൊരു പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാൻ കഴിയുമെന്ന് ബിജെപി വിശ്വസിക്കുന്നുവെങ്കിൽ, അവർ ആ മണലിൽ മുങ്ങിപ്പോകും', സ്റ്റാലിൻ പറഞ്ഞു.

തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആർട്ടിസ്‌റ്റ് അസോസിയേഷൻ സമ്മേളനത്തിൽ വെച്ച് ഉദയനിധി നടത്തിയ പരാമർശമായിരുന്നു വിവാദമായത്. ഡെങ്കിപ്പനി, മലേറിയ, കൊറോണ വൈറസ് എന്നിവയെപ്പോലെ സനാതന ധർമത്തെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ. എന്നാൽ പരാമർശത്തിന് പിന്നാലെ ഉദയനിധിക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു ബി ജെ പി-സംഘപരിവാർ നേതാക്കൾ ഉയർത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+