കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതല്ല അതിനുള്ള സമയം'; യോഗി ആദിത്യനാഥിനെതിരെ നിതിൻ ഗഡ്ഗരി!! ചിലർ വൈറസിനേയും കൊണ്ടുവരും

  • By Aami Madhu
Google Oneindia Malayalam News

ലഖ്നൗ; രാജസ്ഥാനിലെ കോട്ടയില്‍ ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിയ വിദ്യാര്‍ത്ഥികളെ യോഗി ആദിത്യനാഥ് സർക്കാർ സംസ്ഥാനത്തേക്ക് തിരിച്ചെത്തിരുന്നു. എന്നാൽ യോഗിയുടെ നടപടിക്കെതിരെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്തെത്തി. വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നത് ലോക്ക്ഡൗണ്‍ ലംഘനമാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

സോണിയ രാജീവ് ഗാന്ധിയെ പരിചയപ്പെട്ടത് ബാർ ഡാൻസറായിരിക്കെ'?; അറിയാം സത്യവും മിഥ്യയുംസോണിയ രാജീവ് ഗാന്ധിയെ പരിചയപ്പെട്ടത് ബാർ ഡാൻസറായിരിക്കെ'?; അറിയാം സത്യവും മിഥ്യയും

അതേസമയം വിദ്യാർത്ഥികളെ എത്തിച്ച മാതൃകയിൽ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ സംസ്ഥാനത്തേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഘട്ടം ഘട്ടമായി ഇവരെ എത്തിക്കാനായിരുന്നു സർക്കാരിന്റെ പദ്ധതി. എന്നാൽ യോഗിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി.

 14 ദിവസത്തെ ക്വാറന്റീൻ

14 ദിവസത്തെ ക്വാറന്റീൻ

കഴിഞ്ഞ ദിവസം ചേർന്ന ലോക്ക് ഡൗൺ അവലോകന യോഗത്തിലാണ് ഘട്ടം ഘട്ടമായി തൊഴിലാളികളെ തിരികെ എത്തിക്കാൻ യോഗി സർക്കാർ തിരുമാനമെടുത്തത്. മറ്റു സംസ്ഥാനങ്ങളില്‍ 14 ദിവസത്തെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ തൊഴിലാളികളെ തിരിച്ച് എത്തിക്കാനായിരുന്നു പദ്ധതി.തിരികെയെത്തിച്ച് സംസ്ഥാന അതിർത്തികളിൽ ഇവരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കാനായിരുന്നു ആലോചന.

 പ്രതികരിച്ച് നിതിൻ ഗഡ്ഗരി

പ്രതികരിച്ച് നിതിൻ ഗഡ്ഗരി

ആദ്യ ഘട്ടത്തിൽ ഹരിയാനയിൽ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചെത്തിക്കാനായിരുന്നു തിരുമാനം.82 ബസുകളാണ് ഇതിനായി തയ്യാറാക്കിയിരുന്നത്. ഞായറാഴ്ചയോടെ 11,000 തൊഴിലാളികളെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗഗരി.

 ആശങ്കയില്ലാതെ കഴിയും

ആശങ്കയില്ലാതെ കഴിയും

ഇത് അതിനുളള സമയം അല്ലെന്ന് ഗഡ്ഗരി പറഞ്ഞു. ഇപ്പോൾ അവർ കഴിയുന്ന സംസ്ഥാനങ്ങളിൽ അവർക്ക് ഭക്ഷണവും താമസവും ഒരുക്കുകയാണ് വേണ്ടത്. അത്രയും സൗകര്യങ്ങൾ ലഭിച്ചാൽ തൊഴിലാളികൾ അതത് സംസ്ഥാനങ്ങളിൽ ആശങ്കയില്ലാതെ കഴിയും, എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ ഗഡ്ഗരി പറഞ്ഞു.

 ആലോചിക്കരുത്

ആലോചിക്കരുത്

ഇപ്പോൾ ഇത്തരം കാര്യങ്ങളെ കുറിച്ച് ആലോചിക്കരുത്. തൊഴിലാളികൾക്കിടയിൽ ഏതെങ്കിലും രീതിയിൽ രോഗം പിടിപെട്ടാൽ യുപിയിലെ സ്ഥിതി കൂടുതൽ വഷളാകും. അതുകൊണ്ട് തന്നെ ഇപ്പോൾ അവർ എവിടെയാണോ കഴിയുന്നത്. അവിടെ തുടരട്ടെ. സാഹചര്യം മെച്ചപ്പെട്ടാൽ അവരെ തിരികെ എത്തിക്കാം.

 വൈറസിനേയും കൊണ്ടുവരും

വൈറസിനേയും കൊണ്ടുവരും

മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞത് അവരെ തിരികെ എത്തിക്കാൻ കാർ ഏർപ്പെടുത്താമെന്നാണ് . എന്നാൽ ഇത് വലിയ ജനക്കൂട്ടത്തിന് വഴിവെയ്ക്കും. മുംബൈയിൽ നിന്ന് വൈറസുമായാണ് ഇവർ മടങ്ങുന്നതെങ്കിൽ പിന്നെ ആലോചിക്കാൻ കഴിയില്ല. കുടിയേറ്റ തൊഴിലാളികള്‍ ഒറ്റക്കാവില്ല എത്തുക. ചിലര്‍ വൈറസിനെയും കൊണ്ടുവരും.

 രോഗം ഇല്ലെന്ന്

രോഗം ഇല്ലെന്ന്

ഇനി അവരെ കൊണ്ടുവന്നേ മതിയാവൂയെങ്കിൽ അവർക്ക് രോഗം ഇല്ലെന്ന് ഉറപ്പിക്കേണ്ടതുണ്ട്. അത് ഈ ഘട്ടത്തിൽ അത്ര എളുപ്പമാകില്ല, ഗഡ്ഗരി വ്യക്തമാക്കി. അതിഥി തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും സംസ്ഥാനങ്ങള്‍ ഒരുക്കണമെന്ന് മുമ്പും ഗഡ്കരി നിര്‍ദേശിച്ചിരുന്നു.

ഒന്നും രണ്ടുമല്ല ഏഴാമത്തെ തവണ!! മോദിയെ വളഞ്ഞിട്ട് പിടിച്ച് സോണിയയും രാഹുൽ ഗാന്ധിയും!! വീണ്ടും കത്ത്ഒന്നും രണ്ടുമല്ല ഏഴാമത്തെ തവണ!! മോദിയെ വളഞ്ഞിട്ട് പിടിച്ച് സോണിയയും രാഹുൽ ഗാന്ധിയും!! വീണ്ടും കത്ത്

 മഹാരാഷ്ട്ര; ബിജെപിയെ വെല്ലാൻ പൂഴിക്കടകൻ തന്നെ പയറ്റാൻ മഹാ വികാസ് അഘാഡി!! നിർണായകം മഹാരാഷ്ട്ര; ബിജെപിയെ വെല്ലാൻ പൂഴിക്കടകൻ തന്നെ പയറ്റാൻ മഹാ വികാസ് അഘാഡി!! നിർണായകം

English summary
it is not the time to bring back migrant workers says Gadkari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X