കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാൻഖാന് മറുപടിയുമായി കരസേനാ മേധാവി; പാകിസ്താനെ പാഠം പഠിപ്പിക്കണം, ഇതാണ് അവസരം!!

Google Oneindia Malayalam News

ദില്ലി: പാക് സൈന്യവും തീവ്രവാദികളും ജമ്മു കശ്മീരിൽ നടത്തുന്ന അക്രമങ്ങൾക്ക് മറുപടി നൽകാൻ പറ്റിയ സമയം ഇതാണെന്ന് ഇന്ത്യൻ കരസേന മേധാവി ബിപിൻ റാവത്ത്. കിരാത ആക്രമണങ്ങൾ തടയുന്നതിന് ശക്തമായ നടപടികൾ‍ ഇന്ത്യ സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാക് സൈന്യത്തിനും താവ്രവാദികൾക്കും അതെ നാണയത്തില്‍ തന്നെ മറുപടി നല്‍കാന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

<strong>റാഫേൽ കരാർ; അനിൽ അംബാനിയെ ഉൾപ്പെടുത്താൻ ഇന്ത്യ ആവശ്യപ്പെട്ടു, കേന്ദ്രം വീണ്ടും പരുങ്ങലിൽ....</strong>റാഫേൽ കരാർ; അനിൽ അംബാനിയെ ഉൾപ്പെടുത്താൻ ഇന്ത്യ ആവശ്യപ്പെട്ടു, കേന്ദ്രം വീണ്ടും പരുങ്ങലിൽ....

പാകിസ്ഥാന്‍ ആദ്യം തീവ്രവാദം അവസാനിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുകയാണ് വേണ്ടത്. നമ്മുടെ സര്‍ക്കാരിന്റെ നിലപാട് സുവ്യക്തമാണ്. തീവ്രവാദവും സമാധന ചര്‍ച്ചയും ഒരുമിച്ച് നടത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാകിസ്താനുമായുള്ള നയതന്ത്ര ചർച്ചയിൽ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനമാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയത്. ഇതിന് പിന്നാലെയാണ് ബിപിൻ റാവുത്തറിന്റെ പ്രസ്താവന വന്നിരിക്കുന്നത്.

ആയുധങ്ങള്‍ ലഭിക്കാന്‍ വൈകുന്നത് ഗുണകരമല്ല


റഫേൽ ഇടപാട് വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. തനിക്ക് റാഫലിനെക്കുറിച്ച് മാത്രമായി ഒന്നും പറയാനില്ല. എല്ലാ ആധുനിക യുദ്ധ ഉപകരണങ്ങളെയും സംബന്ധിച്ചാണ് പറയാനുള്ളത്. പുതിയ ആയുധങ്ങള്‍ ലഭിക്കാന്‍ വൈകുന്നത് സൈന്യത്തിന് ഗുണകരമല്ല. പുതിയ സാങ്കേതിക വിദ്യകള്‍ വരുമ്പോള്‍ അതിന്റെ അടിസ്ഥാനത്തിലുള്ള ആയുധങ്ങളും സൈന്യത്തിന് ആവശ്യമായി വരുമെന്നും അദ്ദേഹം അഭിപ്രായപ്പപെട്ടു.

ഇന്ത്യയുടെ നിലപാട് ധിക്കാരപരം

ഇന്ത്യയുടെ നിലപാട് ധിക്കാരപരം

ജമ്മു കശ്മീരിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ തീവ്രവാദികൾ തട്ടികൊണ്ടുപോയ് കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നയതന്ത്ര ചർച്ചയിൽ നിന്നും ഇന്ത്യ പിന്മാറിയത്. എന്നാൽ ഇതിനെതിരെ രൂക്ഷമായ രീതിയിലായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രതികരിച്ചത്. ഇന്ത്യ-പാക് സമാധാന ചര്‍ച്ചയ്ക്കായുള്ള തന്റെ ക്ഷണം നിരസിച്ച ഇന്ത്യയുടെ നടപടി ധിക്കാരപരമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു

നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു


പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഇമ്രാന്‍ ഖാന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ന്യൂയോര്‍ക്കില്‍ ആദ്യഘട്ട ചര്‍ച്ച നടത്താന്‍ ഇന്ത്യ തീരുമാനിച്ചിരുന്നത്. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിക്കിടെ സുഷമാ സ്വരാജും പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയും കൂടിക്കാഴ്ച നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാനെ പാക് സൈന്യം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതോടെ ചർച്ച വേണ്ടെന്ന് വെക്കുകയായിരുന്നു.

ചർച്ച നടത്തിയിട്ട് കാര്യമില്ല

ചർച്ച നടത്തിയിട്ട് കാര്യമില്ല

പാകിസ്താനോട് ചര്‍ച്ച നടത്തിയിട്ട് യാതൊരു അര്‍ഥവുമില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ജവാന്റെ കഴുത്തറുത്ത സംഭവത്തില്‍ പാകിസ്താന്‍ സര്‍ക്കാരിനോടും പാക് സൈന്യത്തോടും ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. വിദേശകാര്യമന്ത്രിതല കൂടിക്കാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെ പാകിസ്താന്റെ ഭാഗത്ത് നിന്ന് രണ്ട് പ്രകോപനങ്ങളാണ് ഉണ്ടായതെന്ന് വിദേശകാര്യവക്താവ് കുറ്റപ്പെടുത്തുകയായിരുന്നു.

ഭീകരരെ ന്യായീകരിക്കുന്ന പോസ്റ്ററുകൾ

ഭീകരരെ ന്യായീകരിക്കുന്ന പോസ്റ്ററുകൾ


ഭീകരരെ ന്യായീകരിക്കുന്ന ഇരുപതോളം പോസ്റ്റല്‍ സ്റ്റാമ്പുകള്‍ പാകിസ്താന്‍ പുറത്തിറക്കിയിരുന്നു. ഇതിരെതിയും രവീഷ് കുമാര്‍ കുറ്റപ്പെടുത്തി. പുതിയ തുടക്കം സമാധാന ചര്‍ച്ചകളില്‍ ആവശ്യമാണെന്ന പരസ്യ നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെയാണ് ഇത്തരം അജണ്ടകളുമായി പാകിസ്താൻ രാജ്യം മുന്നോട്ടു പോകുന്നത്. ഈ സാഹചര്യത്തില്‍ സപ്തംബര്‍ 27ന് പാക് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ചയില്ലെന്ന് വക്താവ് അറിയിക്കുകയായിരുന്നു. ഇതോടെ രോക്ഷാ കുലനായ ഇമ്രാൻ ഖാൻ ഇന്ത്യക്കെതിരെ രൂക്ഷ വിമര്ഡശനവുമായി രംഗത്തെത്തുകയായിരുന്നു.

English summary
It is time to give a befitting reply to Pakistan, terrorists: Army chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X