മുസ്ലിം മുക്ത് ഭാരതത്തിനായി വിഎച്ച്പി പണി തുടങ്ങിയോ? പ്രാചി പറയുന്നെതന്ത്...
റൂര്‍ക്കി: മുസ്ലിങ്ങളില്ലാത്ത ഇന്ത്യയെക്കുറിച്ച് ചിന്തിക്കാന്‍ സമയമായി എന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. അടുത്തിടെ സാമുദായിക കലാപമുണ്ടായ ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഇതിന് മുമ്പും വംശീയ സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തി വിവാദ നായികയായിട്ടുണ്ട് സാധ്വി പ്രാചി.
കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ഏതാണ്ട് ലക്ഷ്യത്തിലെത്തിക്കഴിഞ്ഞു. തങ്ങളുടെ അടുത്ത ലക്ഷ്യം മുസ്ലിം മുക്ത ഇന്ത്യയാണ്. തങ്ങള്‍ ഈ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി ജെ പി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്നും സാധ്വി പ്രാചി പറഞ്ഞു.

യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി തിരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കില്‍ ഉത്തര്‍ പ്രദേശില്‍ ബി ജെ പിക്ക് 300 സീറ്റുകള്‍ക്ക് മേല്‍ കിട്ടും. സാധ്വി പ്രാചിയെപ്പോലെ തന്നെ തീവ്ര ഹിന്ദുത്വ നിലപാടുകളുള്ള നേതാവാണ് യോഗി ആദിത്യനാഥും. വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയ ചരിത്രവും ആദിത്യനാഥിനുണ്ട്.
ജൂണ്‍ മാസം ആദ്യം ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ സാമുദായിക കലാപത്തില്‍ 32 പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ 12 പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ഹരിദ്വാര്‍ ജില്ലയിലാണ് റൂര്‍ക്കി. രണ്ട് സമുദായക്കാരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും പരസ്പരം കല്ലേറ് നടത്തുകയും ചെയ്തു. സംഘര്‍ഷം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications