കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം മുക്ത് ഭാരതത്തിനായി വിഎച്ച്പി പണി തുടങ്ങിയോ? പ്രാചി പറയുന്നെതന്ത്...

  • By Muralidharan
Google Oneindia Malayalam News

റൂര്‍ക്കി: മുസ്ലിങ്ങളില്ലാത്ത ഇന്ത്യയെക്കുറിച്ച് ചിന്തിക്കാന്‍ സമയമായി എന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. അടുത്തിടെ സാമുദായിക കലാപമുണ്ടായ ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഇതിന് മുമ്പും വംശീയ സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തി വിവാദ നായികയായിട്ടുണ്ട് സാധ്വി പ്രാചി.

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ഏതാണ്ട് ലക്ഷ്യത്തിലെത്തിക്കഴിഞ്ഞു. തങ്ങളുടെ അടുത്ത ലക്ഷ്യം മുസ്ലിം മുക്ത ഇന്ത്യയാണ്. തങ്ങള്‍ ഈ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി ജെ പി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്നും സാധ്വി പ്രാചി പറഞ്ഞു.

sadhvi-prachi

യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി തിരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കില്‍ ഉത്തര്‍ പ്രദേശില്‍ ബി ജെ പിക്ക് 300 സീറ്റുകള്‍ക്ക് മേല്‍ കിട്ടും. സാധ്വി പ്രാചിയെപ്പോലെ തന്നെ തീവ്ര ഹിന്ദുത്വ നിലപാടുകളുള്ള നേതാവാണ് യോഗി ആദിത്യനാഥും. വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയ ചരിത്രവും ആദിത്യനാഥിനുണ്ട്.

ജൂണ്‍ മാസം ആദ്യം ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ സാമുദായിക കലാപത്തില്‍ 32 പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ 12 പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ഹരിദ്വാര്‍ ജില്ലയിലാണ് റൂര്‍ക്കി. രണ്ട് സമുദായക്കാരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും പരസ്പരം കല്ലേറ് നടത്തുകയും ചെയ്തു. സംഘര്‍ഷം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്

English summary
VHP leader Sadhvi Prachi says It's time to rid India of Muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X