കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാനപരമായ പ്രതിഷേധങ്ങളിൽ നിന്ന് കർഷകരെ തടയുന്നത് തെറ്റ്; പോലീസ് നടപടിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ

Google Oneindia Malayalam News

ദില്ലി; കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമാധാനപരമായ പ്രതിഷേധങ്ങൾ നടത്തുന്ന കർഷകരെ തടയുന്നത് തികച്ചും തെറ്റാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. കർഷകരുടെ ദില്ലി ചലോ മാർച്ച് തടഞ്ഞ പോലീസ് നടപടിക്ക് പിന്നാലെയായിരുന്നു കെജരിവാളിന്റെ പ്രതികരണം.

സമാധാനപരമായ പ്രകടനം കർഷകരുടെ ഭരണഘടനാപരമായ അവകാശമാണെന്ന് കെജരിവാൾ ട്വീറ്റ് ചെയ്തു.'കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക ബില്ലുകളും കർഷക വിരുദ്ധമാണ്. അവ പിൻവലിക്കുന്നതിനുപകരം, സമാധാനപരമായ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്ന് കർഷകരെ തടയുകയാണ്, പ്രതിഷേധകരെ പിരിച്ചുവിടാൻ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിക്കുകയാണ്,ഇത് തീർത്തും തെറ്റാണ്. സമാധാനപരമായ പ്രകടനങ്ങൾ അവരുടെ ഭരണഘടനാപരമായ അവകാശമാണ്, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

kejrival

ഹരിയാനയിലെ അംബാലയിലും നൈനിറ്റാൾ - ദില്ലി റോഡിലും റാലിയായി എത്തിയ കർഷകരെ പോലീസ് തടഞ്ഞിരുന്നു. പഞ്ചാബിൽ നിന്ന് എത്തിയ കർഷകർക്ക് നേരെ അംബാലയിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ ദില്ലി-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകരും പോലീസും തമ്മില്‍ സംഘർഷം ഉടലെടുത്തു.
കർഷക മാർച്ചിനെ തടയാനുള്ള ശക്തമായ സന്നാഹങ്ങളായിരുന്നു ദില്ലി പോലീസ് ഒരുക്കിയത്..അഞ്ച് ദേശീയപാതകളില്‍ മണ്ണിട്ട് റോഡ് അടച്ച് ദില്ലി ചലോ മാര്‍ച്ചിനെ തടയാനാണ് പോലീസ് നീക്കം.ഡൽഹിയിലെ അഞ്ച് അതിർത്തികളും ഹരിയാനയിലെ ബിജെപി സർക്കാർ അടച്ചിരിക്കുകയാണ്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടി ഒരു കാരണവശാലും കടത്തില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. അതേസമയം കൊവിഡ് നിയന്ത്രമങ്ങൾ ലംഘിക്കുന്നതിന്റെ പേരിലാണ് മാർച്ച് തടഞ്ഞതെങ്കിൽ ഹരിയാനയിലെ ഉപമുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കഴിഞ്ഞ ദിവസം നടത്തിയ റാലി എന്തുകൊണ്ട് പോലീസ് തടഞ്ഞില്ലെന്ന് സ്വരാജ് അഭിയാന്‍ നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ യോഗേന്ദ്ര യാദവ് ചോദിച്ചു. കർഷക പ്രതിഷേധത്തിൽ പങ്കെടുത്ത യാദവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

"വിചിത്രമായ മഹാമാരി നിയന്ത്രണങ്ങൾ തന്നെ! ദിവസങ്ങൾക്കുമുമ്പ് ഹരിയാന ഉപ മുഖ്യമന്ത്രി സാമൂഹ്യ അകലം പാലിക്കുകയോ മാസ്കുകൾ ധരിക്കാതെയും റാലി നടത്തി. അപ്പോൾ കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ലേ? ബീഹാർ തിരഞ്ഞെടുപ്പിലും ഒന്നുമില്ല? -പിന്നെ എന്തുകൊണ്ടാണ് കർഷക പ്രതിഷേധങ്ങൾക്ക് മാത്രം? , യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇയിൽ;കിരീടാവകാശിയുമായി നിർണായക കൂടിക്കാഴ്ച..പ്രതീക്ഷയോടെ പ്രവാസികൾവിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇയിൽ;കിരീടാവകാശിയുമായി നിർണായക കൂടിക്കാഴ്ച..പ്രതീക്ഷയോടെ പ്രവാസികൾ

'ആർക്കുവേണ്ടിയാണ് ഈ വിഡ്ഢിവേഷം കെട്ടൽ?..ഇതൊരു പാഠമാകട്ടെ'..; മാധ്യമങ്ങൾക്കെതിരെ തോമസ് ഐസക് 'ആർക്കുവേണ്ടിയാണ് ഈ വിഡ്ഢിവേഷം കെട്ടൽ?..ഇതൊരു പാഠമാകട്ടെ'..; മാധ്യമങ്ങൾക്കെതിരെ തോമസ് ഐസക്

'അമ്മായി അമ്മയ്ക്ക് അടുപ്പിലുമാവാം മരുമകൾക്ക് വളപ്പിലും പാടില്ലെന്ന കടുംപിടിത്തം ഉപേക്ഷിക്കൂ';ഷമ്മി'അമ്മായി അമ്മയ്ക്ക് അടുപ്പിലുമാവാം മരുമകൾക്ക് വളപ്പിലും പാടില്ലെന്ന കടുംപിടിത്തം ഉപേക്ഷിക്കൂ';ഷമ്മി

Recommended Video

cmsvideo
ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം, അതിർത്തികൾ അടച്ചു | Oneindia Malayalam

English summary
It is wrong to prevent farmers from peaceful protests; Arvind Kejriwal against farmers protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X