കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

59 സീറ്റില്‍ പേടിച്ച് വിറച്ച് ബിജെപി, ട്രന്‍റ് പ്രതികൂലം, നേട്ടം കൊയ്യാന്‍ കോണ്‍ഗ്രസ്

  • By
Google Oneindia Malayalam News

ദില്ലി: അഞ്ച് ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായെങ്കിലും ബിജെപിയെ സംബന്ധിച്ച് കാര്യങ്ങള്‍ ഒട്ടും പന്തിയല്ല. ട്രന്‍റുകള്‍ എല്ലാം ബിജെപിക്ക് എതിരാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ഇനി രണ്ട് ഘട്ടങ്ങളിലായി 118 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഉള്ളത്.മെയ് 19 ന് ഏഴാം ഘട്ടം പൂര്‍ത്തിയായി 23 ന് ഫലം വരും.

<strong>മമതയെ പൂട്ടാന്‍ ബിജെപിക്ക് 'രഹസ്യമായി' കൈകൊടുത്ത് സിപിഎം!! മണ്ഡലങ്ങളില്‍ പണി തുടങ്ങി പ്രവര്‍ത്തകര്‍</strong>മമതയെ പൂട്ടാന്‍ ബിജെപിക്ക് 'രഹസ്യമായി' കൈകൊടുത്ത് സിപിഎം!! മണ്ഡലങ്ങളില്‍ പണി തുടങ്ങി പ്രവര്‍ത്തകര്‍

മെയ് 12 ന് ആറാം ഘട്ടത്തില്‍ 59 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ഇതില്‍ 44 സീറ്റും ബിജെപി സ്വതന്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ബിജെപി വിയര്‍ക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

 ആറാം ഘട്ടം

ആറാം ഘട്ടം

യുപിയില്‍ ആറാം ഘട്ടത്തില്‍ 14 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2014 ല്‍ സഖ്യകക്ഷിയായ അപ്നാദളും ബിജെപിയും ഒന്നിച്ച് ഈ 13 സീറ്റുകളും വിജയിച്ചിരുന്നു. എസ്പിക്ക് ഒരു സീറ്റും ലഭിച്ചു. എന്നാല്‍ ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ സാഹചര്യം ഇപ്പോള്‍ ബിജെപിക്ക് അനുകൂലമല്ല.

 നിര്‍ണായകം

നിര്‍ണായകം

ഇവിടെ എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും ചേര്‍ന്ന സഖ്യം ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. യുപി നിയമസഭയില്‍ ആകെയുള്ള 403 സീറ്റില്‍ 325 ഉം നേടി ബിജെപി വിജയം കൊയ്തിരുന്നെങ്കിലും പിന്നീട് ഇങ്ങോട്ട് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഒന്നും മുന്നേറാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.

 എസ്പി-ബിഎസ്പി സഖ്യം

എസ്പി-ബിഎസ്പി സഖ്യം

ഉപതിരഞ്ഞെടുപ്പ് നടന്ന പ്രധാന സീറ്റുകള്‍ എല്ലാം എസ്പിയും ബിഎസ്പിയും ചേര്‍ന്ന സഖ്യമാണ് വിജയം കൊയ്തത്. മാത്രമല്ല ഇത്തവണ പ്രിയങ്ക ഗാന്ധിയെന്ന ഫാക്ടറും ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ബിജെപി കണക്കാക്കുന്നു.

 ഹരിയാനയില്‍

ഹരിയാനയില്‍

ഹരിയാനയിലെ ആകെയുള്ള 10 സീറ്റുകളിലും മെയ് 12 ന് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.കഴിഞ്ഞ തവണ ബിജെപി ഇവിടെ ഏഴ് സീറ്റുകള്‍ നേടിയിരുന്നു. ഇന്ത്യന്‍ നാഷ്ണല്‍ ലോക്സദളും രണ്ട് സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് ഒറ്റ സീറ്റില്‍ ഒതുങ്ങി.

 ഭരണ വിരുദ്ധ വികാരം

ഭരണ വിരുദ്ധ വികാരം

സംസ്ഥാനത്ത് മോനഹര്‍ലാല്‍ ഖട്ടര്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധവികാരം ശക്തമാണ്. ഇത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ട്. ഇവിടെ ജാട്ട് സമുദായവും ബിജെപിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഹരിയാനയില്‍ ജാട്ട് വിഭാഗത്തിന് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ തിരുമാനം കോടതി സ്റ്റേ ചെയ്തത് സര്‍ക്കാരിന്‍റെ വീഴ്ചയാണെന്നാണ് ജാട്ട് വിഭാഗത്തിന്‍റെ ആരോപണം. ഇത്തവണ ജാട്ട് വിഭാഗത്തിന്‍റെ പിന്തുണ കോണ്‍ഗ്രസിനാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 എട്ട് മണ്ഡലങ്ങള്‍

എട്ട് മണ്ഡലങ്ങള്‍

ബിഹാറില്‍ എട്ട് മണ്ഡലങ്ങളിലാണ് ആറാം ഘട്ടത്തില്‍ മത്സരം നടക്കുന്നത്. 2014 ല്‍ ഏഴ് സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ സഖ്യകക്ഷിയായ എല്‍ജെപി ഒരു സീറ്റും നേടി.കോണ്‍ഗ്രസും ആര്‍ജെഡിയും എല്‍ജെപിയും ഇത്തവണ സഖ്യത്തിലാണ് ഇവിടെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

 എട്ട് സീറ്റില്‍

എട്ട് സീറ്റില്‍

പശ്ചിമബംഗാളില്‍ ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളും 2014ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് കരസ്ഥമാക്കിയത്. ഇത്തവണ പക്ഷേ ബംഗാളില്‍ സ്ഥിതി പ്രവചനാതീതമാണ്. ബിജെപി മുന്നേറുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും 8 സീറ്റില്‍ കൂടുതല്‍ ലഭിച്ചേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ 2 സീറ്റാണ് ഇവിടെ ബിജെപിക്കുള്ളത്.

 മധ്യപ്രദേശില്‍

മധ്യപ്രദേശില്‍

മധ്യപ്രദേശിലും ബിജെപിക്ക് സമാനമായ സാഹചര്യമാണ്. ആറാം ഘട്ടത്തില്‍ വിധിയെഴുതുന്ന എട്ട് സീറ്റുകളില്‍ ഏഴും കഴിഞ്ഞ തവണ ബിജെപിക്കൊപ്പമായിരുന്നു. ഒരു സീറ്റ് കോണ്‍ഗ്രസും സ്വന്തമാക്കി. എന്നാല്‍ ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് ആണ് ഇപ്പോള്‍ സംസ്ഥാനം

 ഗുണയും ഭോപ്പാലും

ഗുണയും ഭോപ്പാലും

സര്‍ക്കാരിന്‍റെ കര്‍ഷക സൗഹൃദ നയങ്ങളടക്കമുള്ള പദ്ധതികള്‍ വലിയ സ്വീകാര്യതയാണ് സര്‍ക്കാരിന് നേടികൊടുത്തിരിക്കുന്നത്.ഭോപ്പാലും ഗുണയുമാണ് പ്രധാന പോരാട്ടം നടക്കുന്ന രണ്ട് മണ്ഡലങ്ങള്‍. ഭോപ്പാലില്‍ കോണ്‍ഗ്രസിന്‍റെ ദിഗ്വിജയ് സിങ്ങിനോട് പോരാടുന്നത് ബിജെപിയുടെ സാധ്വി പ്രഗ്ര്യാ സിങ്ങാണ്.

 ദില്ലിയില്‍

ദില്ലിയില്‍

ഗുണയില്‍ ജ്യോതിരാധിത്യ സിന്ധ്യയാണ് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി. സിന്ധ്യയുടെ സിറ്റിങ്ങ് സീറ്റാണിത്. ബിജെപിയുടെ കെപി യാഥാവ് ആണ് സിന്ധ്യയുടെ എതിര്‍ സ്ഥാനാര്‍ത്ഥി. ദില്ലിയിലെ ആകെയുളള ഏഴ് സീറ്റുകളും ആറാം ഘട്ടത്തല്‍ വിധിയെഴുതും. 2014 ല്‍ ബിജെപിയാണ് ഇവിടെ മുഴുവന്‍ സീറ്റുകളിലും വിജയിച്ചത്. അതേസമയം ഇത്തവണ എഎപിയും കോണ്‍ഗ്രസും ശക്തമായ പോരാട്ടമാണ് കാഴ്ച വെയ്ക്കുന്നത്.

English summary
it may be difficult for bjp in sixth phase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X