നടി രശ്മിക മന്ദാനയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
മൈസൂരു: നടി രശ്മിക മന്ദാനയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. കൊടക് ജില്ലയിലെ വിരാജ്പേട്ടിലുള്ള രശ്മികയുടെ വീട്ടിൽ ആദായനികുതി വകുപ്പിലെ പത്ത് ഉദ്യോഗസ്ഥരത്തെിയാണ് റെയ്ഡ് നടത്തിയത്. രാവിലെ എഴരയോടെയാണ് റെയ്ഡ് ആരംഭിച്ചത്.
റെയ്ഡ് നടക്കുമ്പോൾ രശ്മികയുടെ മാതാപിതാക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഒരു സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരുന്നു രശ്മിക. രശ്മികയുടെ പിതാവിന്റെ പേരിലുള്ള സ്ഥാപനത്തിലും റെയ്ഡ് നടന്നു.

മൂന്ന് സ്വകാര്യ വാഹനങ്ങളിലായാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡിന് എത്തിയത്. നടിയുമായി ബന്ധപ്പെട്ട പണമിടപാടുകളും മറ്റു സ്വത്ത് വിവരങ്ങളും ശേഖരിച്ചുവെന്നാണ് വിവരം.
2016ൽ പുറത്തിറങ്ങിയ കിരിക്ക് എന്ന ചിത്രത്തിലൂടെയാണ് രശ്മികയുടെ സിനിമാ പ്രവേശനം. കന്നഡയിലും തെലുങ്കിലുമായി നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ രശ്മിക അവതരിപ്പിച്ചിട്ടുണ്ട്. ഗാതാ ഗോവിന്ദം, ഡിയർ കോംറേഡ് തുടങ്ങിയ രശ്മി മുഖ്യവേഷത്തിലെത്തിയ ചിത്രങ്ങൾക്ക് മലയാളത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.












Click it and Unblock the Notifications