Get Updates
Get notified of breaking news, exclusive insights, and must-see stories!

പരക്കെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്, നികുതി വെട്ടിപ്പിൽ വെട്ടിലായി താരങ്ങളും ഹോട്ടൽ ശൃംഖലകളും

ചെന്നൈ: ആദായ നികുതി വെട്ടിപ്പില്‍ ചെന്നൈയിലെ വന്‍ റസ്‌റ്റോറന്റ് ശൃംഖലകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ചെന്നൈയിലെ 32 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. നാല് പ്രമുഖ റെസ്‌റ്റോറന്റുകളിലാണ് റെയ്ഡ് നടന്നത്. ശരവണ ഭവന്‍, അഞ്ജപ്പ, ഗ്രാന്‍ഡ് സ്വീറ്റ്‌സ്, ഹോട്ടല്‍ ബ്രെഡ്‌സ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഈ നാല് റസ്‌റ്റോറന്റുകളുടെ ഓഫീസുകളിലും ഡയറക്ടര്‍മാരുടെ വീടുകളിലുമാണ് പരിശോധന നടന്നത്.

ചെന്നൈയിലെ ഏറ്റവും പ്രശസ്തമായ ഹോട്ടല്‍ ശൃഖലയാണ് ഇവ. 1981ല്‍ പി രാജഗോപാല്‍ സ്ഥാപിച്ച ശരവണ ഭവന്‍ ചെന്നൈയിലും പുറത്തും ഒരുപോലെ പ്രസിദ്ധമാണ്. നൂറോളം ഉദ്യോഗസ്ഥരാണ് പോലീസ് സഹായത്തോടെ റെയ്ഡിൽ പങ്കെടുത്ത്.

raid

അതിനിടെ കന്നട സിനിമാ ലോകത്തെ ഞെട്ടിച്ച് കൊണ്ട് പ്രശസ്ത സിനിമാ താരങ്ങളുടെ വീടുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. നികുതി വെട്ടിപ്പ് നടത്തിയെന്നും കളളപ്പണം സിനിമാ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു എന്നുമുളള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് റെയ്ഡ്. കന്നട സൂപ്പര്‍ താരം പുനിത് രാജ്കുമാര്‍, സുദീപ്, ശിവരാജ് കുമാര്‍, കെജിഎഫ് ഹീറോ യഷ് എന്നിവര്‍ അടക്കമുളളവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+