കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവർ മാവോയിസ്റ്റുകൾ തന്നെ', അലനേയും താഹയേയും തളളി മുഖ്യമന്ത്രി പിണറായി വിജയൻ!

Google Oneindia Malayalam News

തിരുവനന്തപുരം: യുഎപിഎ ചുമത്തപ്പെട്ട സിപിഎം പ്രവർത്തകരായ അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് വ്യക്തമായിട്ടുണ്ടെന്നും കൂടുതൽ പരിശോധന ആവശ്യമില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

'ദിലീപേട്ടാ വിലക്കിനെ കുറിച്ച് എന്താണ് അഭിപ്രായം'? ഷെയിൻ വിവാദത്തിൽ ദിലീപിന്റെ മറുപടി ഇങ്ങനെ'ദിലീപേട്ടാ വിലക്കിനെ കുറിച്ച് എന്താണ് അഭിപ്രായം'? ഷെയിൻ വിവാദത്തിൽ ദിലീപിന്റെ മറുപടി ഇങ്ങനെ

ജപ്പാന്‍, കൊറിയ വിദേശ യാത്രകളുടെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ യുഎപിഎ കേസ് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചത്. എന്നാല്‍ ഏത് പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന് മുഖ്യമന്ത്രി മറുചോദ്യം ചോദിക്കുകയാണുണ്ടായത്.

cm

Recommended Video

cmsvideo
Thaha's maoist links begin after nilambur firing | Oneindia Malayalam

തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം വിശദീകരിച്ച് ചോദിച്ചതോടെയാണ് അലനേയും താഹയേയും തളളി മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. അലനും താഹയും സിപിഎം പ്രവര്‍ത്തകരല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ കോഴിക്കോട് ജില്ലാ കമ്മിറ്റി അലനും താഹയ്ക്കും എതിരെ സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് നല്‍കിയുന്നു. അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.

അതിനിടെ അലന്റെയും താഹയുടേയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സെഷന്‍സ് കോടതി തളളിയിരുന്നു. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ല എന്നാണ് കോടതി വ്യക്തമാക്കിയത്. പോലീസ് തങ്ങളെ കളളക്കേസില്‍ കുടുക്കിയതാണ് എന്നാണ് അലനും താഹയും അവകാശപ്പെടുന്നത്. ജാമ്യത്തിന് വേണ്ടി ഇരുവരുടേയും കുടുംബങ്ങള്‍ ഹൈക്കോടതിയെ സമീപിക്കും.

English summary
It's clear that Alan and Thaha are maoists, Says CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X