കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അയോധ്യയിൽ പോകില്ലെന്ന് പറഞ്ഞ കെജരിവാൾ, ഇത് വെറും രാഷ്ട്രീയ ഗിമ്മിക്ക്'; കെജരിവാളിനെതിരെ ബിജെപി

Google Oneindia Malayalam News

ദില്ലി: കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും ഉൾപ്പെടുത്തണമെന്ന ആവശ്യത്തിനെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ബി ജെ പി. പ്രസ്താവന ഗുജറാത്ത്, ഹിമാചൽ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള വെറും രാഷ്ട്രീയ ഗിമ്മിക്ക് മാത്രമാണെന്ന് ബി ജെ പി കുറ്റപ്പെടുത്തി. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചവരാണ് ആം ആദ്മി. ഇപ്പോൾ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് അവരെന്നും ബി ജെ പി നേതാക്കൾ വിമർശിച്ചു.

 kej-1666781518.jpg -Prope

'കെജരിവാളിന്റേത് ഇരട്ടത്താപ്പാണ്. ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയവരാണ് ദില്ലി സർക്കാർ.
നേരത്തേ കാശ്മീർ പണ്ഡിറ്റുകളെ കുറിച്ചുള്ള സിനിമയെ പരിഹസിച്ച ആളാണ് കെജരിവാൾ. ഇപ്പോൾ അദ്ദേഹം മതവിശ്വാസിയായി അഭിനയിക്കുകയാണ്', ബി ജെ പി നേതാവ് സാമ്പിത് പാത്ര പറഞ്ഞു.

ഇപ്പോഴത്തേത് രാഷ്ട്രീയ ഗിമ്മിക്ക് മാത്രമാണ്. അരവിന്ദ് കെജരിവാൾ ഇപ്പോൾ യു ടേൺ എടുക്കുകയാണ്. അയോധ്യയിൽ പോകില്ലെന്നും അവിടെ പ്രാർത്ഥിച്ചാൽ ദൈവം അത് സ്വീകരിക്കില്ലെന്നും പറഞ്ഞവരാണ്. പാർലമെന്റിൽ കശ്മീരി പണ്ഡിറ്റുകളുടെ പലായനം നുണയെന്ന് പറഞ്ഞ് ചിരിച്ച വ്യക്തിയാണ് കെജരിവാൾ', സാമ്പിത് പാത്ര പറഞ്ഞു.

നേരത്തേ ഹിന്ദു ദൈവങ്ങളെ പരിഹസിച്ചവരാണ് ആം ആദ്മിക്കാർ. ആ നേതാക്കളെല്ലാം പാർട്ടിയിൽ ഇപ്പോഴും തുടരുന്നുണ്ട്. തിരഞ്ഞെടുപ്പിൽ മുഖം രക്ഷിക്കാനുള്ള ശ്രമമാണ്. രാമക്ഷേത്രത്തെ എതിർത്തവർ പുതിയ മുഖംമൂടിയുമായി ഇറങ്ങിയിരിക്കുകയാണ്', ദില്ലി ബി ജെ പി നേതാവ് മനോജ് തിവാരി പറഞ്ഞു. അതേസമയം തന്റെ സർക്കാരിന്റെ പരാജയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെജരിവാളിന്‌‍റെ പ്രതികരണമെന്ന് ബി ജെ പി നേതാവ് അമിത് മാളവ്യ പ്രതികരിച്ചിരുന്നു.

ഇന്ന് രാവിലെയായിരുന്നു വാർത്താ സമ്മേളമത്തിൽ കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ വേണമെന്ന ആവശ്യം കെജരിവാൾ കേന്ദ്രസർക്കാരിനോട് ഉന്നയിച്ചത്.
ചിലപ്പോൾ എത്രയൊക്കെ പ്രയത്നിച്ചാലും ദൈവാനുഗ്രഹമില്ലെങ്കിൽ നമ്മുടെ പരിശ്രമങ്ങൾ വിജയിക്കില്ലെന്നും അതിനാൽ രാജ്യത്തിന്റെ അഭിവൃദ്ധിക്കായി കറൻസി നോട്ടുകളിൽ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നുമായിരുന്നു കെജരിവാൾ പറഞ്ഞത്. ഇക്കാര്യം ആവശ്യപ്പെട്ട് താൻ പ്രധാനമന്ത്രിക്ക് കത്തയക്കുമെന്നും കെജരിവാൾ പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലീങ്ങൾ കഴിയുന്ന ഇന്തോനേഷ്യയുടെ കറൻസിയിൽ അവിടുത്തെ നേതാവ് കി ഹജർ ദേവന്തരയുടെ ചിത്രത്തോടൊപ്പം ഗണേശ ഭാഗവാന്റെ ചിത്രമുണ്ടെന്നും ഒരു മുസ്ലീം രാജ്യത്തിന് ഇത് സാധ്യമാകുമെങ്കിൽ നമ്മുക്കും ഇത് നടപ്പാക്കാമെന്നും കെജരിവാൾ പറഞ്ഞിരുന്നു.

'കറൻസി നോട്ടുകളിൽ ലക്ഷ്‌മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണം'; പ്രധാനമന്ത്രിയോട് കെജരിവാൾ'കറൻസി നോട്ടുകളിൽ ലക്ഷ്‌മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണം'; പ്രധാനമന്ത്രിയോട് കെജരിവാൾ

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ കോൺഗ്രസിനെ ഞെട്ടിച്ച് രാജി; ബിജെപിയിൽ ചേർന്ന് പ്രമുഖർതിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ കോൺഗ്രസിനെ ഞെട്ടിച്ച് രാജി; ബിജെപിയിൽ ചേർന്ന് പ്രമുഖർ

'ദിലീപിന് രാഷ്ട്രീയ ഉന്നതരുമായി ബന്ധം, കേസ് അട്ടിമറിക്കുന്നു'; അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ'ദിലീപിന് രാഷ്ട്രീയ ഉന്നതരുമായി ബന്ധം, കേസ് അട്ടിമറിക്കുന്നു'; അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

English summary
t's just a political gimmick'; BJP against Kejriwal over his comment about currency and hindu gods
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X