കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസല്ല, ഹരിയാണയില്‍ ബിജെപിയുടെ പടയോട്ടത്തില്‍ തകര്‍ന്നടിഞ്ഞത് ഐഎന്‍എല്‍ഡി

Google Oneindia Malayalam News

ചണ്ഡീഗഡ്: 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി തരംഗം രാജ്യത്തെ കീഴടക്കിയത് മുതല്‍, ബിജെപി അത്ഭുതപൂര്‍വമായ വിജയം കൈവരിച്ച എല്ലാ സംസ്ഥാനങ്ങളിലേയും ബഹുകക്ഷി മത്സരത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിടുന്നതാണ് കാണാന്‍ കഴിഞ്ഞത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി കേവലഭൂരിക്ഷം നേടി അധികാരത്തില്‍ എത്തിയ ത്രിപുര ഇതിന്‍റെ മികച്ചൊരു ഉദാഹരണമാണ്. 2016 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടില്‍ വലിയൊരു വിഹിതം കരസ്ഥമാക്കിയത് ബിജെപിയായിരുന്നു.

ജോളി ബി.കോം പോലും പാസായില്ല; അന്നമ്മയെ കൊലപ്പെടുത്തിയത് കള്ളി വെളിച്ചത്താകുമെന്നായതോടെജോളി ബി.കോം പോലും പാസായില്ല; അന്നമ്മയെ കൊലപ്പെടുത്തിയത് കള്ളി വെളിച്ചത്താകുമെന്നായതോടെ

എന്നാല്‍ ഈ അവസ്ഥയില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ സാഹചര്യമാണ് ഹരിയാണയിലേത്. മൊത്തത്തിലുള്ള വോട്ട് വിഹിതത്തിന്‍റെ കാര്യത്തില്‍ തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ ഓം പ്രകാശ് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക് ദളിനേക്കാള്‍ മേല്‍ക്കൈ ഉണ്ടാക്കാന്‍ ഹരിയാനയില്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്.

om prakash

2014 ലെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 24 ശതമാനം വോട്ട് വിഹിതം നേടിയ ഐഎന്‍എല്‍ഡിക്ക് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചത് കേവലം 2 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്ത് അത്രവലിയ ശക്തിയല്ലാത്ത ബിഎസ്പിക്ക് പോലും3.6 ശതമാനം വോട്ട് ലഭിച്ചപ്പോഴായിരുന്നു ഭരണം കയ്യാളിയിരുന്ന ഐഎന്‍എല്‍ഡിയുടെ ദയനീയ പ്രകടനം. അതേസമയം കോണ്‍ഗ്രസിന് ലഭിച്ചതാവട്ടെ 28.42 ശതമാനം വോട്ട്. 2014 ല്‍ ലഭ്യമായ ഒരു സീറ്റ് നഷ്ടമായെങ്കില്‍ വോട്ട് വിഹിതം 5.52 ശതമാനം വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു.

മുസ്ലിംങ്ങള്‍ക്ക് എവിടേയും പ്രാര്‍ത്ഥിക്കാം, ശ്രീ രാമന്‍റെ ജന്മസ്ഥലം മാറ്റാന്‍ പറ്റില്ല: രാം ലല്ലമുസ്ലിംങ്ങള്‍ക്ക് എവിടേയും പ്രാര്‍ത്ഥിക്കാം, ശ്രീ രാമന്‍റെ ജന്മസ്ഥലം മാറ്റാന്‍ പറ്റില്ല: രാം ലല്ല

സംസ്ഥാനത്തെ ആകെയുള്ള പത്തില്‍ പത്ത് സീറ്റും നേടിയപ്പോള്‍ ആറ് സീറ്റില്‍ അഞ്ചാമതും ബാക്കിയുള്ള നാലില്‍ നാലമാതുമായിരുന്നു ഐഎന്‍എല്‍ഡിയുടെ സ്ഥാനം. നിയമസഭാ മണ്ഡലങ്ങളില്‍ ഏഴെണ്ണത്തില്‍ മാത്രമാണ് അവസാന മൂന്നിലെങ്കിലും എത്താന്‍ ഐഎന്‍എല്‍ഡിക്ക് സാധിച്ചിട്ടുള്ളു. 2018 ല്‍ പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പാണ് ഐഎന്‍എല്‍ഡിയുടെ ദയനീയ പ്രകടനത്തിന് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

English summary
it's not congress it's INLD that suffered lot from BJP in haryana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X