കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരില്‍ താഴ്‌വരയില്‍ വീണ്ടും അക്രമം; ഏറ്റുമുട്ടല്‍ സൈനികരും വിദ്യാര്‍ത്ഥികളും തമ്മില്‍!

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീര്‍ സംഘര്‍ഷത്തിന് അയവുവരുത്തുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും കശ്മീര്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ കശ്മീരില്‍ സംഘര്‍ഷം. കശ്മീരില്‍ വിദ്യാര്‍ത്ഥികളും സുരക്ഷാ സേനയും തമ്മിലാണ് സംഘര്‍ഷം.

മോദി- മുഫ്തി ചര്‍ച്ച ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പിഡിപി നേതാവ് അബ്ദുള്‍ ഗാനി ധര്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. കശ്മീരില്‍ രണ്ടാഴ്ചക്കിടെ ആക്രമണത്തില്‍ മരിക്കുന്ന മൂന്നാമത്തെ പിഡിപി നേതാവാണ് ഇദ്ദേഹം. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ശേഷം ദീര്‍ഘനാളായി അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറന്നു പ്രവര്‍ത്തിയ്ക്കാന്‍ ആരംഭിച്ചതിന് പിന്നാലെയായിരുന്നു വീണ്ടും അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

 വിദ്യാര്‍ത്ഥികള്‍ കല്ലെടുക്കുമ്പോള്‍

വിദ്യാര്‍ത്ഥികള്‍ കല്ലെടുക്കുമ്പോള്‍

കശ്മീര്‍ താഴ് വരയില്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറന്നുപ്രവര്‍ത്തിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ സുരക്ഷാ സേനയ്‌ക്കെതിരെ കല്ലേറുമായി തെരുവിലിറങ്ങിയത്. ക്ലാസുകള്‍ ബഹിഷ്‌കരിച്ച പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യ വിളികളോടെ ആക്രമിച്ചത്. പുല്‍വാമ ഡിഗ്രി കോളേജിലെ സൈനികാതിക്രമത്തിനെതിരെ ആരംഭിച്ച പ്രതിഷേധമാണ് അക്രമാസക്തമായത്.

 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

സുരക്ഷാ സേനയ്‌ക്കെതിരെ കല്ലെറിഞ്ഞതിനെ തുടര്‍ന്നുണ്ടായ ആക്രമത്തില്‍ 50 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. പുല്‍വാമ ജ്ില്ലയിലെ ഡിഗ്രി കോളേജില്‍ ഏപ്രില്‍ 15ന് നടന്ന സൈനികാതിക്രമത്തിനെതിരയായിരുന്നു വിദ്യാര്‍്ത്ഥി പ്രക്ഷോഭം.

 സ്‌കൂളുകളിലും കോളേജുകളിലും ആക്രമണം

സ്‌കൂളുകളിലും കോളേജുകളിലും ആക്രമണം

എസ്പി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് കോളേജ് ഗേറ്റ് തകര്‍ക്കുകയും എംഎ റോഡ് ഉപരോധിക്കുകയും ചെയ്തതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച പ്രതിഷേധം മറ്റ് സ്‌കൂളുകളിലേയ്ക്കും കോളേജുകളിലേയ്ക്കും വ്യാപിക്കുകയായിരുന്നു.

 കാറില്‍ സഞ്ചരിക്കവേ ആക്രമണം

കാറില്‍ സഞ്ചരിക്കവേ ആക്രമണം

അഭിഭാഷകനായ ധര്‍ കാറില്‍ സഞ്ചരിക്കെ ക്ലോസ് റേഞ്ചില്‍ നിന്ന് വെടിയേറ്റാണ് മരിയ്ക്കുന്നത്. ശ്രീനഗറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലയെലുള്ള പുല്‍വാമയിലെ പിംഗ്ലെനയില്‍ വച്ചാണ് കാറിന് നേരെ ആക്രമണമുണ്ടാവുന്നത്. പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ധര്‍ എസ്എംഎച്ച്എസ് ആശുപത്രിയില്‍ വച്ച് മരിയ്ക്കുകയായിരുന്നു.

 രാഷ്ട്രീയ കൊലപാതകം

രാഷ്ട്രീയ കൊലപാതകം

കശ്മീരില്‍ അടുത്തിടെ നടക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമായിരുന്നു ധറിന്റേത്. ഏപ്രില്‍ 17ന് ഭീകരര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഇംതിയാസ് അഹമ്മദ് ഖാനെ ഷോപ്പിയാനില്‍ വച്ച് കൊലപ്പെടുത്തിയിരുന്നു. കശ്മീരിലെ സുരക്ഷാ സ്ഥിതിയെക്കുറിച്ച് കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന തീരുമാനം പുറത്തുവന്നതിന് പിന്നാലെയായിരുന്നു പിഡിപി നേതാവിനെ വധിച്ചത്.

English summary
On Monday, when Prime Minister Narendra Modi and Chief Minister Mehbooba Mufti were taking stock of the violent situation in Jammu and Kashmir in the national capital, clashes broke out between students and security personnel with renewed vigour on the streets of Kashmir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X