വീടിനകത്ത് പോലും മാസ്ക് ധരിക്കേണ്ട സമയം: കൊവിഡ് വ്യാപനത്തിൽ കേന്ദ്രസർക്കാർ
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. വീടിനടകത്ത് പോലും മാസ്ക് ധരിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഇന്ത്യയിൽ നിലവിലുള്ളതെന്നാണ് നീതി ആയോഗ് അംഗം വികെ പോള്‍ മുന്നോട്ടുവെച്ച നിർദേശം. ഇന്ത്യയിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനാവശ്യമായ മെഡിക്കൽ ഓക്സിജൻ ലഭ്യമാണ്. എന്നാൽ കൊവിഡ് രോഗികൾക്ക് ഓക്സിജൻ ക്ഷാമം നേരിടുന്നത് മൂലം ആശുപത്രികളിലേക്ക് ഇവ എത്തിക്കുകയെന്നതാണ് വെല്ലുവിളിയെന്നും കേന്ദ്രം ചൂണ്ടിക്കാണിച്ചു.
Recommended Video
ഓക്‌സിജൻ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനാൽ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയ അഡീഷണൽ സെക്രട്ടറി പീയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യയുടെ ആവശ്യത്തിന് ഓക്‌സിജൻ ടാങ്കറുകള്‍ വിദേശത്ത് നിന്ന് വാങ്ങുന്നതിനോ വാടകയ്‌ക്കെടുക്കുന്നതിനോ ഉള്ള നടപടികള്‍ സർക്കാർ ആരംഭിച്ചു കഴിഞ്ഞുവെന്നും ഉത്തരവിടുകയാണെന്നും സർക്കാർ വ്യക്തമാക്കി. ഓക്സിജൻ ടാങ്കറുകളെ ജിപിഎസ് വഴി തത്സമയം സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും അവ എത്രയും വേഗം ആശുപത്രികളിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ആളുകൾ വീടുകൾക്കുള്ളിൽ മാസ്ക് ധരിക്കാൻ തുടങ്ങുന്ന സമയമാണിത്'ആളുകൾ വീടുകൾക്കുള്ളിൽ മാസ്ക് ധരിക്കാൻ തുടങ്ങുന്ന സമയമാണെന്നും കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ വളരെയധികം ബാധിച്ചുവെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ നിലവിലെ കൊവിഡ് സാഹചര്യത്തെക്കുറിച്ച് പരിഭ്രാന്തരാകരുതെന്നും ഇത് അഭ്യർത്ഥിച്ചു, "അനാവശ്യമായ പരിഭ്രാന്തി നല്ലതിനേക്കാൾ കൂടുതൽ ദോഷം വരുത്തുമെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു.
അതേ സമയത്ത് സ്വയം മുൻകരുതലുകള്‍ സ്വീകരിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാവുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രോഗം ബാധിച്ച ഒരാളിൽ നിന്ന് മുപ്പത് ദിവസത്തിനുള്ളിൽ നാനൂറ്റി ആറ് പേർക്ക് വരെ രോഗം പകരുമെന്ന് പഠനങ്ങള്‍ തെളിയിച്ചുവെന്നും സർക്കാർ പറയുന്നു.
"ഈ കൊവിഡ് സാഹചര്യത്തിൽ, ദയവായി അനാവശ്യമായി പുറത്തു പോകരുത്, കുടുംബത്തിനുള്ളിൽ പോലും മാസ്ക് ധരിക്കുക. മാസ്ക് ധരിക്കുന്നത് വളരെ പ്രധാനമാണ്. ആളുകളെ നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കരുത്. കൊവിഡ് വാക്സിനേഷന്റെ വേഗത കുറയാൻ ഞങ്ങൾക്ക് കഴിയില്ല വാക്സിനേഷൻ വർദ്ധിപ്പിക്കണം, "നീതി ആയോഗ് അംഗം (ആരോഗ്യ) ഡോ. വി കെ പോൾ പറഞ്ഞു. അതേ സമയം ആർത്തവ സമയത്ത് സ്ത്രീകൾക്ക് കൊവിഡ് വാക്സിൻ എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
തിരമാലകളെ തഴുകി ഷമ്മയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications