രാജ്യദ്രോഹത്തിന് പരിധി നിശ്ചയിക്കേണ്ടിയിരിക്കുന്നു; കടുത്ത ഭാഷയില്‍ സുപ്രീംകോടതി
ദില്ലി: രാജ്യദ്രോഹ കേസ് എടുക്കുന്നത് വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതിയുടെ പ്രസക്തമായ നിരീക്ഷണം. രാജ്യദ്രോഹത്തിന് ഞങ്ങള്‍ പരിധി നിശ്ചയിക്കേണ്ട സമയമായിട്ടുണ്ട് എന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആന്ധ്രയിലെ രണ്ടു വാര്‍ത്താ ചാനലുകള്‍ക്കെതിരെ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ രാജ്യദ്രോഹ കേസ് എടുത്ത നടപടി സ്റ്റേ ചെയ്തുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ടിവി 5, എബിഎന്‍ ആന്ധ്ര ജ്യോതി എന്നീ ചാനലുകള്‍ക്കെതിരെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നത്. ഈ കേസില്‍ ചാനലുകള്‍ക്കെതിരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഉക്രെയിനില്‍ നിന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തി: ചിത്രങ്ങള്‍

ചാനലുകളെ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ആന്ധ്ര സര്‍ക്കാര്‍ രാജ്യദ്രോഹ കേസ് എടുത്തത്. രാജ്യദ്രോഹത്തിന് കോടതി നിര്‍വചനം നല്‍കേണ്ട സമയമാണിത് എന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു. ആന്ധ്ര ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ വിമത എംപി കനുമുരി രഘുരാമ കൃഷ്ണാം രാജുവിന്റെ പ്രസ്താവന വാര്‍ത്തയായി കൊടുത്തതാണ് ചാനലുകള്‍ ചെയ്ത തെറ്റ്.
ആന്ധ്ര സര്‍ക്കാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തി എന്നായിരുന്നു രാജുവിന്റെ പ്രതികരണം. ഈ പ്രസ്താവന നല്‍കിയ ചാനലുകള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. രണ്ടു ചാനലുകളും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കൊവിഡ് നടപടികളില്‍ അതൃപ്തി പ്രകടിപ്പിക്കുന്ന പൗരന്‍മാരെ ശിക്ഷിക്കരുത് എന്ന് സുപ്രീംകോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടിയാണ് ചാനലുകള്‍ ഹര്‍ജി നല്‍കിയത്. ഒട്ടേറെ മാധ്യമങ്ങള്‍ രാജുവിന്റെ പ്രതികരണം സംപ്രേഷണം ചെയ്തിരുന്നുവെന്നും നടപടിയെടുത്തത് തങ്ങള്‍ക്കെതിരെയാണെന്ന് ടിവി 5 കോടതിയെ ബോധിപ്പിച്ചു.
Recommended Video
ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ റെഡ്ഡി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയിരുന്നു. ജഗന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടതിന് പിന്നാലെ രാജു എംപിയെ മെയ് 14ന് അറസ്റ്റ് ചെയ്തിരുന്നു. മെയ് 21ന് രാജുവിന് സുപ്രീംകോടതി ജാമ്യം നല്‍കി. കസ്റ്റഡിയില്‍ പീഡനത്തിന് ഇരയാകാന്‍ സാധ്യതയുണ്ട് എന്ന് നിരീക്ഷിച്ചാണ് കോടതി രാജുവിന് ജാമ്യം അനുവദിച്ചത്.
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പായല്‍ രാജ്പുത്; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications