ആസിഡുമായി സുഹൃത്തിനെ കൊല്ലാനെത്തിയ യുവതി അബദ്ധത്തില്‍ പൊള്ളലേറ്റുമരിച്ചു
വിജയവാഡ : ആണ്‍ സുഹൃത്തിനെ കൊല്ലാന്‍ ആസിഡുമായി പോയ യുവതി അബദ്ധത്തില്‍ ആസിഡ് ദേഹത്തുവീണ് പൊള്ളലേറ്റുമരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡജില്ലയിലെ കീസരപ്പള്ളി ദേശീയപാതയിലാണു സംഭവം.
ബൈക്കില്‍ യാത്രചെയ്തവെ അബദ്ധത്തില്‍ ആസിഡ് ദേഹത്തുവീണ് പൊള്ളേലേല്‍ക്കുകയായിരുന്നു. സ്വകാര്യ ആസ്പത്രിയിലെ നഴ്‌സായ റാണി എന്ന എമലേയമ്മ(32) ആണ് ആസ്പത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്. പോലീസ് ആദ്യം പറഞ്ഞത് റാണിയെ അജ്ഞാതര്‍ ആസിഡുകൊണ്ട് പൊള്ളലേല്‍പ്പിച്ചുവെന്നായിരുന്നത് പിന്നീട് സുഹൃത്തുക്കളെ ചോദ്യംചെയ്തപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ത പുറത്ത് വന്നത്.

വിജയവാഡ പോലീസ് പറയുന്നതെന്തന്നാല്‍ രണ്ടുമാസംമുമ്പ് വിവാഹമോചനംനേടിയ റാണി തന്റെ സുഹൃത്തായ വി കെ. രാജേഷിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. കൂട്ടുകാരികളുമായി ചര്‍ച്ചചെയ്തശേഷം ആസിഡെറിഞ്ഞ് രാജേഷിനെ കൊല്ലാന്‍ റാണി തീരുമാനിച്ചു.ആസിഡ് ബാഗില്‍ക്കരുതി റാണി ശനിയാഴ്ച വൈകിട്ട് രാജേഷിനെ വിളിച്ചുവരുത്തി.
അയാളുടെ ബൈക്കിനുപിറകിലിരുന്ന റാണി കീസരപ്പള്ളി ദേശീയപാതയുടെ ആളൊഴിഞ്ഞസ്ഥലത്തേക്കു പോകാനാവശ്യപ്പെട്ടു. ബൈക്കില്‍ പോകവേ റാണി ബാഗില്‍നിന്ന് ആസിഡ് നിറച്ച കുപ്പി രാജേഷിന്റെ മുഖത്തേക്കൊഴിക്കാന്‍ ശ്രമിക്കവെ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു. നിലത്തുവീണ റാണിക്കുമേല്‍ കുപ്പിപൊട്ടി ആസിഡ് മറിഞ്ഞു. രാജേഷ് ഓടിരക്ഷപ്പെട്ടു.അതുവഴിവന്ന മറ്റുയാത്രക്കാരാണ് ദേഹത്ത് മാരകമായി പൊള്ളലേറ്റുകിടന്ന റാണിയെ ആസ്പത്രിയിലെത്തിച്ചത്.












Click it and Unblock the Notifications