ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല! പക്ഷേ ഇന്ത്യ പ്രകോപിപ്പിച്ചാല്‍ നോക്കിയിരിക്കില്ലെന്ന് പാകിസ്താന്‍
Recommended Video

ഇസ്ലാമാബാദ്: നിയന്ത്രണ രേഖ മറികടന്ന് പാക് വിമാനങ്ങള്‍ ഇന്ത്യയില്‍ പ്രവേശിച്ച സംഭവത്തില്‍ പ്രതികരണവുമായി പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍. പാകിസ്താന്‍റെ ഭാഗത്ത് നിന്നുണ്ടായത് വെറും പ്രതിരോധം മാത്രമാണെന്ന് ഗഫൂര്‍ പറഞ്ഞു. പാകിസ്താന്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. രാജ്യം യുദ്ധത്തിനായി മുന്‍കൈ എടുക്കില്ല. എന്നാല്‍ ഇന്ത്യ പ്രകോപനം തുടര്‍ന്നാല്‍ വെറുതേ ഇരിക്കില്ല, തിരിച്ചടിക്കും, ഗഫൂര്‍ വ്യക്തമാക്കി.

സൈനികരെയോ സിവിലിയനെയോ ലക്ഷ്യം വെച്ചാകില്ല പാകിസ്താന്‍റെ നടപടി. അത്യാഹിതങ്ങള്‍ സംഭവിക്കാന്‍ രാജ്യം ആഗ്രഹിക്കുന്നില്ല.എഫ് -16 വിമാനങ്ങള്‍ ഓപ്പറേഷന് ഉപയോഗിച്ചിട്ടില്ലെന്നും ഗഫൂര്‍ പറഞ്ഞു.
പൂഞ്ച്, മെന്‍ധാര്‍, നൗഷേറ മേഖലകളില്‍ ചൊവ്വാഴ്ച്ച രാവിലെ പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു.ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അതിര്‍ത്തി കടന്ന് മൂന്ന് പാക് വിമാനങ്ങള്‍ എത്തിയത്. രജൗരിയിലെ സൈനിക പോസ്റ്റിന് സമീപം വിമാനങ്ങള്‍ ബോംബു വര്‍ഷിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ഈ വിമാനങ്ങളെ തുരത്തിയതായി ഇന്ത്യന്‍ സൈന്യം അവകാശപ്പെട്ടു.
അതേസമയം വ്യോമാതിര്‍ത്തി ലംഘിച്ച് എത്തിയ രണ്ട് ഇന്ത്യന്‍ വിമാനങ്ങളെ പാക് സേന വെടിവെച്ചിട്ടതായും ഒരു പൈലറ്റിനെ കസ്റ്റഡിയില്‍ എടുത്തതായും പാക് സൈന്യം അവകാശപ്പെട്ടു. ആദ്യം ഇന്ത്യ വാര്‍ത്ത തള്ളിയിരുന്നെങ്കിലും പിന്നീട് സ്ഥിരീകരിച്ചു.












Click it and Unblock the Notifications