Get Updates
Get notified of breaking news, exclusive insights, and must-see stories!

ബന്ധപ്പെട്ടത് മോഡലിന്റെ സമ്മതത്തോടെയെന്ന് നടന്‍

മുംബൈ: മോഡലിന്റെ സമ്മതത്തോടെയാണ് ലൈംഗികമായി ബന്ധപ്പെട്ടതെന്ന് അറസ്റ്റിലായ ബോളിവുഡ് നടന്‍ ഇന്ദര്‍ കുമാര്‍ സറഫ് പോലീസിനോട് പറഞ്ഞു. താന്‍ ആരെയും ബലാത്സംഗം ചെയ്തിട്ടില്ല. രണ്ട് പേരുടെയും സമ്മതത്തോടെയാണ് ബന്ധപ്പെടല്‍ നടന്നത്. തന്റെ ഗേള്‍ഫ്രണ്ട് കൂടിയാണ് 23കാരിയായ മോഡല്‍.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം നല്‍കി 23 കാരിയായ യുവ മോഡലിനെ നടന്‍ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. തന്നെ ബെല്‍റ്റ് കൊണ്ട് അടിക്കുകയും സിഗരറ്റ് കുറ്റികള്‍ വെച്ച് പൊള്ളിക്കുകയും ചെയ്തു എന്ന് പരാതിക്കാരിയായ പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളും ഇന്ദര്‍ കുമാര്‍ നിഷേധിച്ചു.

inder-kumar

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത ശേഷം വീട്ടില്‍ വിളിച്ചുവരുത്തി മൂന്ന് ദിവസം പൂട്ടിയിട്ട് പീഡിപ്പിച്ചു എന്നാണ് മോഡല്‍ പറയുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നടന്‍. പോലീസ് എത്ര ചോദ്യം ചെയ്തിട്ടും യുവതിയുടെ സമ്മതത്തോടെയാണ് ബന്ധപ്പെട്ടത് എന്ന് മാത്രമാണ് ഇയാൾ മറുപടി പറയുന്നത്.
യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഇന്ദര്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു.

വാണ്ടഡ്, മാ തുജേ സലാം, ഖിലാഡിയോം കാ ഖിലാഡി, തുടങ്ങിയവയാണ് ഇന്ദര്‍ കുമാര്‍ സറഫിന്റെ ശ്രദ്ധേയമായ ബോളിവുഡ് ചിത്രങ്ങള്‍. ഇയാളുടെ ദാമ്പത്യബന്ധം സുഖകരമായിരുന്നില്ല എന്നും ഇയാള്‍ക്ക് മറ്റൊരു ബന്ധമുള്ളതായി ഭാര്യ തന്നെ നേരത്തെ പരാതി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഭാര്യയുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇരുവരെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി പ്രശ്‌നം ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+