കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്പര സമ്മതത്തോടെയായിരുന്നില്ല: എല്ലാം നടന്നത് ബലപ്രയോഗത്തിലൂടെ, അക്ബറിനെതിരെ മാധ്യമപ്രവര്‍ത്തക!

  • By Desk
Google Oneindia Malayalam News

ദില്ലി: ലൈംഗിക പീഡന ആരോപണം തള്ളിക്കളഞ്ഞ എംജെ അക്ബറിന് മറുപടിയുമായി മാധ്യമപ്രവര്‍ത്തക. തന്നെ എംജെ അക്ബര്‍ പീഡിപ്പിച്ചെന്ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തിലാണ് പല്ലവി വെളിപ്പെടുത്തിയത്. 23 വര്‍ഷം മുമ്പ് നടന്ന സംഭവം തള്ളിക്കളഞ്ഞ് എംജെ അക്ബറും ഭാര്യയും രംഗത്തെത്തുകയായിരുന്നു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നില്ല തങ്ങള്‍ തമ്മിലുണ്ടായിരുന്നത്. ബലം പ്രയോഗിച്ച് അനുസരിപ്പിക്കുകയായിരുന്നുവെന്നാണ് പല്ലവി ചൂണ്ടിക്കാണിക്കുന്നത്.

<strong>മറുപടി നൽകേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്, ചോദ്യം ചെയ്യുക തന്നെ ചെയ്യും; പാർവതി</strong>മറുപടി നൽകേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്, ചോദ്യം ചെയ്യുക തന്നെ ചെയ്യും; പാർവതി

മുന്‍ കേന്ദ്രമന്ത്രി എംജെ അക്ബറിന്റെ വാദങ്ങള്‍ അപ്പാടെ തള്ളിക്കളഞ്ഞ പല്ലവി ഗോഗോയ് ബലം പ്രയോഗിച്ച് തന്നെക്കൊണ്ട് അനുസരിപ്പിക്കുകയായിരുന്നുവെന്നാണ് പല്ലവി ചൂണ്ടിക്കാണിക്കുന്നത്. ഏഷ്യന്‍ ഏജില്‍ സഹപ്രവര്‍ത്തകരായിരിക്കെ എംജെ അക്ബറില്‍ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ചാണ് പല്ലവി വെളിപ്പെടുത്തിയത്. നിരവധി സ്ത്രീകള്‍ എംജെ അക്ബറിനെതിരെ മീടൂ ക്യാമ്പെയിനില്‍ പരസ്യമായി രംഗത്തെത്തിയതോടെയാണ് പല്ലവിയും എംജെ അക്ബറില്‍ നിന്നുണ്ടായ അനുഭവം വെളിപ്പെടുത്തുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റിലെ എഡിറ്റോറിയല്‍ പേജില്‍ ​എഴുതിയ ലേഖനത്തിലാണ് എംജെ അക്ബറിനെതിരെ ഏറ്റവും ഒടുവില്‍ പുറത്തുവന്ന ലൈംഗിക അതിക്രമം സംബന്ധിച്ച ആരോപണം.

 ട്വീറ്റില്‍ അക്ബറിന് മറുപടി

ട്വീറ്റില്‍ അക്ബറിന് മറുപടി

ഇന്നലെയാണ് വാഷിംഗ്ടണ്‍ പോസ്റ്റ് എനിക്ക് എംജെ അക്ബറില്‍ നിന്ന് ശാരീരികമായും മാനസികമായും വാക്കുകളാലും ഏല്‍ക്കേണ്ടിവന്ന പീഡനത്തെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിക്കുന്നത്. ഞാന്‍ എന്റെ 20കളിയാരുന്നു. അക്കാലത്ത് കഴിവുറ്റ മാധ്യമപ്രവര്‍ത്തകനായി അദ്ദേഹം ഒരു സ്ഥാപനത്തെ നയിക്കുകയായിരുന്നു. ​എനിക്ക് മേല്‍ അദ്ദേഹം നടത്തിയ ചൂഷണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കില്‍ അദ്ദേഹത്തില്‍ നിന്ന് മോശം അനുഭവം നേരിട്ട മറ്റ് സ്ത്രീകള്‍ ധൈര്യത്തോടെ മുന്നോട്ടുവരും. അതേ സമയം പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു തങ്ങള്‍ തമ്മിലുണ്ടായിരുന്നത് എന്ന എംജെ അക്ബറിന്റെ വാദങ്ങളെയും ഗോഗോയ് തള്ളിക്കളഞ്ഞിട്ടുണ്ട്.

 അധികാരത്തിന്റെ ഗര്‍വ്വ്!!

അധികാരത്തിന്റെ ഗര്‍വ്വ്!!

താനും എംജെ അക്ബറും തമ്മിലുണ്ടായിരുന്ന ബന്ധം അധികാരത്തിന്റെ ദുരുപയോഗമായിരുന്നുവെന്നാണ് പല്ലവി പറയുന്നത്. അത് പരസ്പര സമ്മതത്തോടെ ഉള്ളതായിരുന്നില്ല, ബലംപ്രയോഗിച്ചുള്ളതായിരുന്നുവെന്നും പല്ലവി ട്വിറ്ററില്‍ കുറിച്ചു. നിരവധി സ്ത്രീകള്‍ സത്യം തുറന്ന് പറഞ്ഞതോടെയാണ് താനും തനിക്ക് നേരിട്ട അനുഭവം വെളിപ്പെടുത്തിയതെന്നും ട്വിറ്ററില്‍ കുറിച്ചിരുന്നു.

 ആരോപണം തള്ളിക്കളഞ്ഞു!!

ആരോപണം തള്ളിക്കളഞ്ഞു!!

മാധ്യമപ്രവർത്തകയുടെ പീഡനാരോപണം തള്ളിക്കളഞ്ഞ് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എംജെ അക്ബർ. താൻ മാധ്യമപ്രവർത്തകയെ പീ‍ഡിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ എംജെ അക്ബർ അവരുമായി ഉണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകയുടെ ആരോപണം കള്ളമാണെന്നുമാണ് എംജെ അക്ബറിന്റെ വിശദീകരണം. എംജെ അക്ബറും ഭാര്യ മല്ലികയുമാണ് മാധ്യമപ്രവർത്തകയുടെ ആരോപണം തള്ളിക്കള‍ഞ്ഞ് രംഗത്തെത്തിയിട്ടുള്ളത്. ഇരുവരെയും ഉദ്ധരിച്ച് വാർത്താ ഏജന്‍സി എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 23 വർഷം മുമ്പ് എംജെ അക്ബര്‍ മാനഭംഗത്തിന് ഇരയാക്കിയെന്നാണ് മാധ്യമപ്രവർത്തക പല്ലവി ഗോഗോയ് ഉന്നയിച്ച ആരോപണം.

 ഏഷ്യന്‍ ഏജില്‍ വെച്ച് സംഭവിച്ചത്!

ഏഷ്യന്‍ ഏജില്‍ വെച്ച് സംഭവിച്ചത്!

22 വയസ് പ്രായമുള്ളപ്പോഴാണ് ഏഷ്യൻ ഏജിൽ താന്‍ മാധ്യമപ്രവർത്തകയായി ജോലിയിൽ പ്രവേശിക്കുന്നതെന്നും ജോലിയുടെ ഭാഗമായി ജയ്പൂരിലേക്ക് പോയപ്പോൾ ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ച് പീ‍ഢിപ്പിച്ചുവെന്നാണ് എംജെ അക്ബറിനെതിരെയുള്ള പ്രധാന ആരോപണം. വാഷിംഗ്ടൺ പോസ്റ്റിൽ കഴിഞ്ഞ ദിവസം എഴുതിയ ലേഖനത്തിലാണ് പ്രമുഖ മാധ്യമത്തിലെ ബിസിനസ് എഡിറ്ററായ പല്ലവി ഗോഗോയിയാണ് എംജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഏഷ്യൻ ഏജിൽ ജോലി ചെയ്തിരുന്ന സമയത്തെ സംഭവത്തെക്കുറിച്ചാണ് എംജെ അക്ബറിനെതിരെ ഏറ്റവും ഒടുവിൽ ഉയർന്ന ലൈംഗികാരോപണം. അക്ബറിനെതിരെ വ്യാപകമായി ആരോപണമുയർന്ന സാഹചര്യത്തിലാണ് ഈ സംഭവം വെളിപ്പെടുത്തുന്നതെന്നും അവർ പറയുന്നു. ഏഷ്യന്‍ ഏജില്‍ ജോലി ചെയ്യുന്ന സമയത്ത് ഇത്തരത്തില്‍ നിരവധി തവണ എംജെ അക്ബറില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറയുന്നു.

 പരാതിപ്പെടാന്‍ ധൈര്യമുണ്ടായില്ല!!

പരാതിപ്പെടാന്‍ ധൈര്യമുണ്ടായില്ല!!

അന്ന് നടന്ന സംഭവം പോലീസിൽ അറിയിക്കാൻ ധൈര്യമുണ്ടായിരുന്നില്ലെന്നും അവർ കുറിക്കുന്നു. സുഹൃത്തുക്കളുമായി ഈ സംഭവം പങ്കുവെച്ചപ്പോൾ അ വരിൽ പലർക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഗോഗോയ് കുറിക്കുന്നു. മറ്റ് സഹപ്രവർത്തകരോട് സംസാരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നുവെന്നും ലണ്ടനിലെ ഓഫീസിൽ വച്ച് തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇത് സഹിക്കാന്‍ കഴിയാതെ രാജിവെച്ച് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് അവര്‍ ആരോപിക്കുന്നത്.

ഭാര്യയുടെ വിശദീകരണം

ഭാര്യയുടെ വിശദീകരണം


എംജെ അക്ബറിന് പല്ലവിയുമായി ഉണ്ടായിരുന്ന വിവാഹേതര ബന്ധം കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. പിന്നീടാണ് പല്ലവിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതെന്നുമാണ് മല്ലിക അക്ബര്‍ എഎന്‍ഐയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ പറയുന്നത്. മീടൂ ക്യാമ്പെയിനില്‍ എംജെ അക്ബറിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ആദ്യമായാണ് ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഭാര്യ തന്നെ നേരിട്ട് രംഗത്തെത്തുന്നത്.

English summary
It was NOT consensual, was a relation based on coercion: US journalist counters MJ Akbar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X