Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡി പ്രധാനമന്ത്രിയാകുന്നത് ദുരന്തം

ദില്ലി: നരേന്ദ്ര മോഡി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത് ദുരന്തമെന്ന് മന്‍മോഹന്‍ സിങ്. നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്നതല്ല കരുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു. മോഡി പ്രധാനമന്ത്രിയായാല്‍ രാജ്യം നശിക്കുമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. മൂന്ന് വര്‍ഷത്തിന് ശഷം പ്രധാനമന്ത്രി ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Manmohan Singh

വിലക്കയറ്റമാണ് ജനങ്ങളെ കോണ്‍ഗ്രസിന് എതിരാക്കിയത്. എന്നാല്‍ വിലക്കയറ്റം എന്നത് ആഗോള പ്രതിഭാസമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.അടുത്ത പ്രധാനമന്ത്രിയും ഉത്തര്‍പ്രദേശില്‍ നിന്ന് തന്നെയായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുമായി ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ താത്കാലികമാണ്. അവ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ദേവയാനി ഖോബ്രഗഡെയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചു.ആമേരിക്കയുമായി ആണവ രാറില്‍ ഒപ്പിട്ടതാണ് തന്റെ പത്ത് വര്‍ഷത്തെ ഭരണ കാലത്തനിടയില്‍ ഏറ്റവും വലിയ ഭരണ നേട്ടമായി കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ ഘട്ട സംരക്ഷണത്തിനുള്ള കസ്തൂരില്‍ രംഗന്‍ റിപ്പോര്‍ട്ടില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. സബ്‌സിഡിയുള്ള ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം കൂട്ടുന്ന കാര്യത്തിലും ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+