നല്ല ദിവസങ്ങള്‍ കൊണ്ടുവരാന്‍ 25 വര്‍ഷമെടുക്കും: അമിത് ഷാ
ദില്ലി : അഞ്ചു വര്‍ഷത്തെ ഭരണംകൊണ്ട് സര്‍ക്കാര്‍ വാഗാദാനം ചെയ്തതുപോലെ രാജ്യത്ത് നല്ല ദിവസങ്ങള്‍ (അച്ഛേ ദിന്‍ )കൊണ്ടുവരാന്‍ കഴിയില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
ഇന്ത്യയെ ലോകശക്തിയാക്കാന്‍ അഞ്ചു വര്‍ഷം ഭരണത്തിലിരുന്നത് കൊണ്ട് കഴിയില്ല. തുടര്‍ച്ചയായി 25 വര്‍ഷമെങ്കിലും ഭരണത്തിലിരുന്നാല്‍ മാത്രമെ ഇത് സാധ്യമാകുകയുള്ളൂ എന്നും അമിത് ഷാ പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പു മുദ്രാവാക്യവും അച്ഛേ ദിന്‍ ആനേ വാലാ ഹെ (നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നു) എന്നായിരുന്നു.

ഭോപ്പാലില്‍ ഒരു പരിപാടിയിലാണ് ബിജെപി അധ്യക്ഷന്‍ പാര്‍ട്ടിയുടെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിലെ ബുദ്ധിമുട്ട് തുറന്നു പറഞ്ഞത്.നാണയപ്പെരുപ്പം കുറയ്ക്കാനും സാമ്പത്തിക പുരോഗതി കൈവരിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നരേന്ദ്ര മോദി സര്‍ക്കാരിന് കഴിയുമെന്ന് ബിജെപി അധ്യക്ഷന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു












Click it and Unblock the Notifications