കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടല്‍കൊലക്കേസ്: ഇറ്റലി വാക്ക് മാറ്റി, നാവികരില്‍ ഒരാള്‍ തിരിച്ച് വരില്ല

  • By Athul
Google Oneindia Malayalam News

റോം: കേരള തീരത്ത് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസില്‍ വിചാരണ നേരിടുന്ന രണ്ട് ഇറ്റാലിയന്‍ നാവികരില്‍ ഒരാള്‍ ഇന്ത്യയിലേക്ക് തിരിച്ച് വരില്ലെന്ന് ഇറ്റാലിയന്‍ സെനറ്റ് മേധാവി. ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് പോയ മാസിമിലിയാനോ ലത്തോറയാണ് ഇനി ഇന്ത്യയിലേക്ക് തിരിച്ച് വരില്ലെന്ന് ഇന്ത്യയെ അറിയിച്ചത്.

പക്ഷാഘാതത്തെതുടര്‍ന്നാണ് 2014ല്‍ മസിമിലിയാനിക്ക് ചികിത്സയ്ക്കായി നാട്ടില്‍ പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. അദ്ദേഹത്തിന് ഇനി ഇന്ത്യയിലേക്ക് വരാന്‍ കഴിയില്ലെന്ന് ഇറ്റാലിയന്‍ പ്രതിരോധ സെനറ്റ് പ്രസിഡന്റ് നിക്കോള ലാത്തോറ് അറിയിച്ചു.

ITALIAN MARINES

കേസിലെ മറ്റൊരു പ്രതിയായ സാല്‍വതോറ ജിറോണിനേയും ഇറ്റലിയിലേക്ക് തിരിച്ച് കൊണ്ട് പോകുമെന്നും അവര്‍ വൃക്തമാക്കി. ഇറ്റലിയുടെ പുതിയ നീക്കത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസോ വിദേശകാര്യ മന്ത്രാലയമോ സ്ഥിരീകരിക്കുകയോ നിക്ഷേധിക്കുകയോ ചെയ്തിട്ടില്ല.

2012 ഫെബ്രുവരി 15ന് എന്റിക ലെക്‌സി എന്ന ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് നാവികര്‍, രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊല്ലുന്നത്.

English summary
An Italian marine accused of killing two Indian fishermen in 2012 will not return to India to face trial after being allowed home for medical treatment, an Italian senator has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X