കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടല്‍ക്കൊല: 'സുവ' നിയമം പുനപരിശോധിക്കും

  • By Aswathi
Google Oneindia Malayalam News

ദില്ലി: കേരള കടല്‍തീരത്ത് രണ്ട് മത്സ്‌യബന്ധനത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തുന്നത് പുനപരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇറ്റലിയുടെയും വിദേശകാര്യമന്ത്രാലയത്തിന്റെയും ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണിത്. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം നിയമമന്ത്രാലയത്തിന്റെ അഭിപ്രായം തേടി. വധശിക്ഷ ലഭിക്കാവുന്ന വകുപ്പില്‍ നിന്ന് മാറ്റാന്‍ കഴിയുമോ എന്ന് പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കോടതി നല്‍കിയ സമയപരിധി കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ നാവികരെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഇറ്റലി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന് കഴിഞ്ഞില്ലെങ്കില്‍ വിചാരണ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും സുവ നിയമം ചുമത്തരുതെന്നും ഇറ്റലി നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

 Italian Marines

കഴിഞ്ഞ ആഴ്ചയാണ് നാവികര്‍ക്കെതിരെ സുവ കുറ്റം ചുമത്താല്‍ ആഭ്യന്തരമന്ത്രാലയം അന്വേഷണ ഏജന്‍സിക്ക് അുമതി നല്‍കിയത്. സുവ പ്രകാരം കേസെടുക്കാന്‍ നാവികര്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉണ്ട് എന്ന എന്‍ഐഎയുടെ വാദം ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. സുവ നിയമ പ്രകാരം കടലില്‍ നടത്തുന്ന കൊലപാതകങ്ങള്‍ക്ക് വധശിക്ഷയാണ് നല്‍കേണ്ടത്.

2012ലാണ് മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികളെ ഇറ്റലിയന്‍ നാവികര്‍ വെടിവച്ചുകൊന്നത്. ഇതേത്തുടര്‍ന്ന് നാവികരായ ലസ്‌തോറെ, മാസിമിലിയാനോ, സല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

English summary
Home Ministry ask to reconsider on the permission to prosecute Italian Marines under SUA Act.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X