കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റാലിയന്‍ വിനോദസഞ്ചാരിയുടെ ഭാര്യയ്ക്കും കൊറോണ: ജയ്പൂരില്‍ രോഗം സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെത്തിയ ഇറ്റാലിയന്‍ വിനോദസഞ്ചാരിക്കും ഭാര്യയ്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴിലെത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറ്റാലിയന്‍ പൗരന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഭാര്യയുടെ സാമ്പിളുകളും പരിശോധിക്കുന്നത്. എന്നാല്‍ സ്ഥിരീകരണത്തിനായി കൂടുതല്‍ സാമ്പിളുകള്‍ പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്ക് അയച്ചതായി രാജസ്ഥാന്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇരുവരും ജയ്പൂരിലെ സൈവെ മാന്‍ സിംഗ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലാണ് ചികിത്സയില്‍ കഴിയുന്നത്.

കോമാളിയാവുന്നത് നിര്‍ത്തൂ... കൊറോണയില്‍ മോദിക്ക് രാഹുലിന്റെ വിമര്‍ശനം, പ്രതികരണം ഇങ്ങനെ!!കോമാളിയാവുന്നത് നിര്‍ത്തൂ... കൊറോണയില്‍ മോദിക്ക് രാഹുലിന്റെ വിമര്‍ശനം, പ്രതികരണം ഇങ്ങനെ!!

ജെയ്പൂരിലെത്തിയ ഇറ്റാലിയന്‍ വിനോദ സഞ്ചാരിയില്‍ ചൊവ്വാഴ്ചയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ശനിയാഴ്ച നടത്തിയ ആദ്യ പരിശോധനയില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നില്ല. എന്നാല്‍ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് രണ്ടാമത് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രണ്ട് റിപ്പോര്‍ട്ടുകളിലും വൈരുധ്യം അനുഭവപ്പെട്ടതോടെ പൂനെയിലെ വൈറോളജി ലാബില്‍ വീണ്ടും ഇയാളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. തുടര്‍ന്നാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ദില്ലിയില്‍ നിന്നും തെലങ്കാനയില്‍ നിന്നുമായി രണ്ട് പേര്‍ക്കാണ് തിങ്കളാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്. നിലവില്‍ ഇതോടെ സര്‍ക്കാര്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

coronavirus1-

കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ഇന്ത്യന്‍ നാവിക സേന നടത്താനിരുന്ന നാവികാഭ്യാസം നീട്ടിവെച്ചിട്ടുണ്ട്. മാര്‍ച്ച് 18 മുതല്‍ 28വരെ വിശാഖപട്ടണത്ത് നടക്കാനിരുന്ന മിലന്‍ 2020 എന്ന പേരിലുള്ള ഉഭയകക്ഷി നാവികാഭ്യാസമാണ് മാറ്റിവെച്ചിട്ടുള്ളത്. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നവരുടെ സൗകര്യവും സുരക്ഷയും കണത്തിലെടുത്താണ് നീക്കം. സൈനികാഭ്യാസം മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്ചയിക്കാനാണ് നാവികസേനയുടെ തീരുമാനം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പുതിയ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

English summary
Italian tourist's wife tested positive for coronavirus at Jaipur hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X