വിമാനത്തിൽ ഇറ്റാലിയൻ യുവതിയുടെ വിളയാട്ടം; വിവസ്ത്രയായി നടത്തം, ജീവനക്കാർക്ക് മേൽ തുപ്പി, അറസ്റ്റ്
യാത്രയ്ക്കിടെ ഖാന് മുഖത്ത് സ്ത്രി അടിച്ചിരുന്നു. മറ്റൊരു ക്യാബിന് ക്രൂം അംഗം സഹായിക്കാന്‍ എത്തിയപ്പോള്‍ അവരുടെ ദേഹത്ത് തുപ്പിയെന്നും പരാതി
മുംബൈ: അബുദാബി - മുംബൈ വിമാനത്തില്‍ യാത്ര ചെയ്ത യാത്രക്കാര്‍ എല്ലവരും ഒന്ന് ശരിക്കും ഞെട്ടി. കാരണം, വിമാനത്തില്‍ യാത്ര ചെയ്ത ഒരു ഇറ്റാലിയിന്‍ യുവതിയുടെ പ്രവൃത്തിയായിരുന്നു അത്. മദ്യപിച്ച് യുവതി വിമാനത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് അപമര്യാദയായി പെരുമാറിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അബുദാബിയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ വിസ്താര വിമാനത്തിലായിരുന്നു സംഭവം.

ബിസിനസ് ക്ലാസിലേക്ക്
വിമാനത്തില്‍ ഇക്കണോമി ക്ലാസാലിയിരുന്നു യുവതി ടിക്കറ്റെടുത്തത്. എന്നാല്‍ മദ്യപിച്ച ശേഷം തന്നെ ബിസ്നസ് ക്ലാസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതി പ്രശ്നമുണ്ടാക്കുകയായിരുന്നു. ക്യാബിന് ക്രൂ ജീവനക്കാര്‍ ഈ ആവശ്യം നിരസിച്ചതോടെയാണ് യുവതി പ്രശ്നമുണ്ടാക്കിയത്. അപരമ്യാദമായി പെരുമാറിയ ഇവര്‍ ജീവനക്കാര്‍ക്ക് മേല്‍ തുപ്പുകയും ചെയ്തു.

അര്‍ദ്ധ നഗ്നയായി നടത്തം
കൂടാകെ യുവതി വസ്ത്രങ്ങള്‍ അഴിച്ച് അര്‍ദ്ധ നഗ്നയായി നടക്കുകയും ചെയ്തതോടെ പ്രശ്നം ഗുരുതരമായി. പിന്നാലെ യുവതിയെ നിയന്ത്രിക്കണമെന്ന് ക്യാപ്റ്റന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ തന്നെ യുവതിക്ക് നേരെ നടപടി സ്വീകരിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വിമാന അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

സീറ്റില്‍ കെട്ടിയിട്ടു
ഇറ്റാലിയന്‍ സ്വദേശിയായ പൗള പെറൂച്ചിയോ ആണ് പ്രശ്നമുണ്ടാക്കിയത്. പ്രശ്നം രൂക്ഷമായതോടെ പെറൂച്ചിയെ ക്രൂ അംഗങ്ങള്‍ കീഴടക്കി കെട്ടിയിട്ടു. വസ്ത്രം ധരിപ്പിച്ച യുവതിയെ പുലര്‍ച്ചെ അഞ്ചിന് വിമാനം താഴെ ഇറങ്ങുന്നത് വരെ പിന്‍ഭാഗത്തുള്ള സീറ്റിലാണ് യുവതിയെ കെട്ടിയിട്ടത്. അന്ധേരി കോടതിയില്‍ ഹാജരാക്കിയ യുവതിയുടെ പാസ്പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തു.

ക്യാബിന് ക്രൂ ജീവനക്കാരനെ മര്‍ദ്ദിച്ചു
കേസില്‍ കുറ്റപത്രവും പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. യുവതിയെ പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടു. വിസ്താരയുടെ ക്യാബിന് ക്രൂ അംഗം എല്‍ എസ് ഖാന്റെ പരാതിയിലാണ് മുംബൈ പൊലീസ് കേസെടുത്തത്. യാത്രയ്ക്കിടെ ഖാന് മുഖത്ത് സ്ത്രി അടിച്ചിരുന്നു. മറ്റൊരു ക്യാബിന് ക്രൂം അംഗം സഹായിക്കാന്‍ എത്തിയപ്പോള്‍ അവരുടെ ദേഹത്ത് തുപ്പിയെന്നും പരാതിയില്‍ പറയുന്നു.

25000 രൂപ കെട്ടിവച്ചു
എന്നാല്‍ വിമാനത്തിലെ മോശം സര്‍വീസിനെ കുറിച്ച് പരാതി പറഞ്ഞപ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് യുവതിയുടെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. 25000 രൂപ കെട്ടിവച്ചതിന് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. യുവതിയെ വാഷ്റൂമിലേക്ക് പോകാന്‍ അനുവദിച്ചില്ലെന്നും പൊലീസ് പാസ്പോര്‍ട്ട് പിടിച്ചെടുത്തത് അനധികൃതമാണെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications