Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വ്യാപനം രൂക്ഷം: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ജർമ്മനിയിലും ഇറ്റലിയിലും പ്രവേശനവിലക്ക്

ദില്ലി: ഇന്ത്യയിൽ കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പൌരന്മാർക്ക് ജർമ്മനിയും ഇറ്റലിയും. പുതിയ ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിൽ നിന്നുള്ള ജർമൻകാർക്ക് മാത്രമേ ജർമനിയിൽ പ്രവേശനം അനുവദിക്കൂ. ജർമൻ അധികൃതരിൽ നിന്നുള്ള എങ്കിലും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഉള്ളവർക്ക് മാത്രമാണ് ജർമനി പ്രവേശനം അനുവദിക്കുകയുള്ളൂ.

അതേ സമയം ഇവർ ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതുണ്ട്. ഇക്കഴിഞ്ഞ പതിനാല് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്നെത്തിയവരും നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യമന്ത്രി റോബർട്ടോ സ്പെരൻസ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് എത്തുന്ന എല്ലാവർക്കും ക്വാറന്റൈൻ നിർബന്ധമാണ്. എന്നാൽ അസാധാരണ സന്ദർഭങ്ങളിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

 flights2-1595

ഹ്രസ്വകാല, ദീർഘകാല വിസ കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്കും സ്റ്റുഡന്റ് വിസയുള്ളവർക്ക് തിങ്കളാഴ്ച മുതൽ ജർമ്മനിയിലേക്ക് പ്രവേശനം അനുവദിക്കില്ല. ജർമ്മൻ പൗരന്മാർക്കും റസിഡന്റ് പെർമിറ്റ് ഉടമകൾക്കും പ്രവേശനം അനുവദിക്കും. എന്നാ രാജ്യത്ത് ഗതാഗതത്തിനും നിയന്ത്രണങ്ങളുണ്ട്. അതേസമയം, കഴിഞ്ഞ 14 ദിവസമായി ഇന്ത്യയിൽ കഴിയുന്ന വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കി ഉത്തരവിൽ ഒപ്പുവെച്ചതായി ഇറ്റലി ആരോഗ്യമന്ത്രി റോബർട്ടോ സ്‌പെറൻസ പറഞ്ഞു. നേരത്തെ ബ്രിട്ടനും കാനഡയും അടക്കമുള്ള രാജ്യങ്ങളും ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് ബാധകളുടെ എണ്ണം ഇന്നും മൂന്ന് ലക്ഷം കടന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം 2,767 പേർ രോഗം ബാധിച്ച് മരിച്ചു. 2,17,113 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലോകരാജ്യങ്ങളിൽ പലതും ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+