കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ പിടിച്ചുകെട്ടാന്‍ സൈന്യം; മിലിറ്ററി ലോക്ഡൗണ്‍ നടപ്പാക്കും, കടുത്ത നിയന്ത്രണങ്ങളുമായി ഇറ്റലി

Google Oneindia Malayalam News

റോ (ഇറ്റലി): കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയെ മറികടന്ന് മരണനിരക്കില്‍ ഒന്നാമതായി നില്‍ക്കുകയാണ് ഇറ്റലി. 24 മണിക്കൂറിനുള്ളില്‍ 627 മരണങ്ങളാണ് ഇറ്റലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ആകെ മരണം നാലായിരം കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി സൈന്യത്തെ രംഗത്തിറക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. മിലിറ്ററി ലോക്ഡൗണ്‍ നടപ്പാക്കാനാണ് സൈന്യത്തെ വിളിച്ചിരിക്കുന്നത്. ഇക്കാര്യം സര്‍ക്കാര്‍ അംഗീകരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

corona

നിലവില്‍ ഇറ്റലിയില്‍ 47021 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 5129 പേര്‍ രോഗം ഭേദമായി തിരിച്ചുപോയപ്പോള്‍ 2655 പേര്‍ ഗുരുതരമായി തുടരുകയാണ്. 37860 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ആശുപത്രിയില്‍ തുടരുന്നത്. ഇറ്റലിയിലെ അവസ്ഥ ഗുരുതരമാകുന്നതോടെ ചൈനീസം മെഡിക്കല്‍ സംഘവും രാജ്യത്ത് നിലയുറപ്പിച്ചിട്ടുണ്ട്. രോഗവ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ പ്രതിരോധ സംവിധായനങ്ങള്‍ കര്‍ശനമല്ലെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.

ഇറ്റലിയിലെ ലൊംബാര്‍ഡിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ആയിരക്കണക്കിന് പേര്‍ക്കാണ് ഇവിടെ രോഗബാധ. ഇവിടെ ചികിത്സ എര്‍പ്പെടുത്താന്‍ മേഖലയിലെ ആശുപത്രികള്‍ ബുദ്ധിമുട്ടുകയാണെന്ന് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യം എല്ലാം കണക്കിലെടുത്താണ് സൈന്യത്തെ ഇറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.

യൂറോപ്പിലെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമാണ് ഇറ്റലി. രോഗം ബാധിച്ചവരുടേയും മരിച്ചവരുടേയും എണ്ണം ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. കൊറൊണ ബാധിച്ച് നിരവധി പേരാണ് മരിച്ചത്. എന്നാല്‍ പലരും വീടുകളില്‍ നിന്നാണ് മരണപ്പെട്ടത് കൊണ്ട് തന്നെ ഈ കണക്കുകള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് ബെര്‍ഗാമോ മേയര്‍ ഗിയോര്‍ഗി ഗോറിയെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇറ്റലിയില്‍ പ്രായമായവരിലാണ് കൊറോണ രോഗം ഏറ്റവും ഗുരുതരമായത്. ഇറ്റാലിയന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട് കണക്കുകള്‍ പ്രകാരം 86 ശതമാനം പേരും 70 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. രോഗികളെ പലപ്പോഴും ബന്ധുക്കള്‍ സന്ദര്‍ശിക്കാന്‍ തയ്യാറാവുന്നില്ല. പ്രായമായവരെ മരണത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. ഇതുപോലൊരു മഹാമാരി തങ്ങളുടെ ജീവിതകാലത്തിനിടെ നേരിടേണ്ടി വന്നിട്ടില്ലെന്ന് ബെര്‍ഗാമോയിലെ ശ്മശാനത്തിലെ ജീവനക്കാരനായ റോസിനിയെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് മാസം ഇതുവരെ 95 പേരെ അടക്കം ചെയ്തതായി റോസിനി പറഞ്ഞു. ഇറ്റലിയില്‍ സ്ഥിതി നിയന്ത്രണാതീതമായതിനാല്‍ ഏപ്രില്‍ മൂന്ന് വരെ സമ്പൂര്‍ണ വീട്ടുതടങ്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തത്സ്ഥിതി തുടര്‍ന്നാല്‍ വിലക്ക് ഇനിയും നീട്ടാന്‍ ഉണ്ടെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും വന്നിട്ടില്ല.

English summary
Italy Calls In Military To Enforce Coronavirus Lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X