ചൈനയെ നേരിടാന്‍ രാജ്നാഥ് സിങിന്റെ പുതിയ തന്ത്രം: പട്ടാളക്കാരെ ചൈനീസ് ഭാഷ പഠിപ്പിക്കും
ദില്ലി: ചൈനയുമായുള്ള പ്രശ്നങ്ങള്‍ ഇന്ത്യയ്ക്ക് എന്നും തലവേദന തന്നെയാണ്. ഇത് അവസാനിപ്പിക്കാന്‍ പുതിയ തന്ത്രവുമായി എത്തിയിരിക്കുകയാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. അതിനായി പട്ടാളക്കാരെ ചൈനീസ് ഭാഷ പഠിപ്പിക്കാനാണ് ആഭ്യന്തര മന്ത്രിയുടെ തീരുമാനം.
ചൈനീസ് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനെ ചൈനീസ് ഭാഷ പഠിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മിലുള്ള ആശയ വിനിമയം കൂടുതല്‍ സുഗമമാക്കുന്നതിന് വേണ്ടിയാണ് ഇതെന്നാണ് സൂചന.

ചൈനീസ് ഭാഷ പഠിപ്പിക്കുന്നു
ചൈനയുമായുളള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പട്ടാളക്കാരെ ചൈനീസ് ഭാഷ പഠിപ്പിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഇന്‍ഡോ ടിബറ്റണ്‍ ബോര്‍ഡര്‍ പോലീസിന് ചൈനീസ് ഭാഷയിലുള്ള അടിസ്ഥാന ജ്ഞാനം ഉറപ്പാക്കുമെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്.

ആശയ വിനിമയം സുഗമമാക്കാന്‍
ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മിലുള്ള ആശയ വിനിമയം സുഗമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. അടുത്തിടെ ഇരു സൈനികരും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കില്‍ വരെ എത്തിയിരുന്നു.

പ്രത്യേക സെല്‍
ഐടിബിയുടെ മസൂറി അക്കാദമിയില്‍ ഇതിനായി പ്രത്യേക സെല്‍ രൂപീകരിച്ചെന്ന് രാജ്നാഥ് സിങ് അറിയിച്ചു. 150 ഓളം സൈനികര്‍ ചൈനീസ് ഭാഷയായ മണ്ടാരിന്‍ പഠിച്ച് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയില്‍ പാരമിലിട്ടറി സൈനികരുടെ പ്രത്യേക യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഐടിബിപിയെ ശക്തമാക്കും
ഐടിബിപിയിലെ അംഗങ്ങളുടെ എണ്ണം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തി സേനയിലെ പ്രധാന വിഭാഗമാണ് ഐടിബിപിയെന്നും അദ്ദേഹം വ്യക്തമാക്കി. പരിശീലന കാലത്തു തന്നെ ചൈനീസ് ഭാഷ പഠിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം.

ബോര്‍ഡര്‍ ഔട്ട്പുട്ടുകളെ ബന്ധിപ്പിക്കും
ബോര്‍ഡര്‍ ഓട്ട്പുട്ടുകള ബന്ധിപ്പിക്കുന്ന റോഡുകള്‍ നിര്‍മ്മാണത്തിലാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു. അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ അതിര്‍ത്തി സൈനിക പോസ്റ്റുകളെ ബന്ധിപ്പിക്കുന്ന 25 റോഡുകളുടെ പണിയാണ് പുരോഗമിക്കുന്നത്.

സാധാരണക്കാരുമായി നല്ല ബന്ധം
അതിര്‍ത്തി രക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയിലെ സാധാരണക്കാരുമായി നല്ല ബന്ധം ഉണ്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ ജനങ്ങള്‍ സാധാരണക്കാരല്ലെന്നും അവര്‍ തന്ത്ര പ്രധാനമായ മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications