കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയെ നേരിടാന്‍ രാജ്‌നാഥ് സിങിന്റെ പുതിയ തന്ത്രം: പട്ടാളക്കാരെ ചൈനീസ് ഭാഷ പഠിപ്പിക്കും

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയ്ക്ക് എന്നും തലവേദന തന്നെയാണ്. ഇത് അവസാനിപ്പിക്കാന്‍ പുതിയ തന്ത്രവുമായി എത്തിയിരിക്കുകയാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. അതിനായി പട്ടാളക്കാരെ ചൈനീസ് ഭാഷ പഠിപ്പിക്കാനാണ് ആഭ്യന്തര മന്ത്രിയുടെ തീരുമാനം.

മെര്‍സല്‍ വിവാദത്തില്‍ വിജയ് പ്രതികരിക്കുന്നു; വിമര്‍ശകര്‍ക്ക് ചുട്ട മറുപടി, പേര് മാറ്റിയിട്ടില്ലമെര്‍സല്‍ വിവാദത്തില്‍ വിജയ് പ്രതികരിക്കുന്നു; വിമര്‍ശകര്‍ക്ക് ചുട്ട മറുപടി, പേര് മാറ്റിയിട്ടില്ല

ചൈനീസ് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനെ ചൈനീസ് ഭാഷ പഠിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മിലുള്ള ആശയ വിനിമയം കൂടുതല്‍ സുഗമമാക്കുന്നതിന് വേണ്ടിയാണ് ഇതെന്നാണ് സൂചന.

ചൈനീസ് ഭാഷ പഠിപ്പിക്കുന്നു

ചൈനീസ് ഭാഷ പഠിപ്പിക്കുന്നു

ചൈനയുമായുളള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പട്ടാളക്കാരെ ചൈനീസ് ഭാഷ പഠിപ്പിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഇന്‍ഡോ ടിബറ്റണ്‍ ബോര്‍ഡര്‍ പോലീസിന് ചൈനീസ് ഭാഷയിലുള്ള അടിസ്ഥാന ജ്ഞാനം ഉറപ്പാക്കുമെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്.

ആശയ വിനിമയം സുഗമമാക്കാന്‍

ആശയ വിനിമയം സുഗമമാക്കാന്‍

ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മിലുള്ള ആശയ വിനിമയം സുഗമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. അടുത്തിടെ ഇരു സൈനികരും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കില്‍ വരെ എത്തിയിരുന്നു.

പ്രത്യേക സെല്‍

പ്രത്യേക സെല്‍

ഐടിബിയുടെ മസൂറി അക്കാദമിയില്‍ ഇതിനായി പ്രത്യേക സെല്‍ രൂപീകരിച്ചെന്ന് രാജ്‌നാഥ് സിങ് അറിയിച്ചു. 150 ഓളം സൈനികര്‍ ചൈനീസ് ഭാഷയായ മണ്ടാരിന്‍ പഠിച്ച് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയില്‍ പാരമിലിട്ടറി സൈനികരുടെ പ്രത്യേക യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഐടിബിപിയെ ശക്തമാക്കും

ഐടിബിപിയെ ശക്തമാക്കും

ഐടിബിപിയിലെ അംഗങ്ങളുടെ എണ്ണം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തി സേനയിലെ പ്രധാന വിഭാഗമാണ് ഐടിബിപിയെന്നും അദ്ദേഹം വ്യക്തമാക്കി. പരിശീലന കാലത്തു തന്നെ ചൈനീസ് ഭാഷ പഠിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം.

ബോര്‍ഡര്‍ ഔട്ട്പുട്ടുകളെ ബന്ധിപ്പിക്കും

ബോര്‍ഡര്‍ ഔട്ട്പുട്ടുകളെ ബന്ധിപ്പിക്കും

ബോര്‍ഡര്‍ ഓട്ട്പുട്ടുകള ബന്ധിപ്പിക്കുന്ന റോഡുകള്‍ നിര്‍മ്മാണത്തിലാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ അതിര്‍ത്തി സൈനിക പോസ്റ്റുകളെ ബന്ധിപ്പിക്കുന്ന 25 റോഡുകളുടെ പണിയാണ് പുരോഗമിക്കുന്നത്.

സാധാരണക്കാരുമായി നല്ല ബന്ധം

സാധാരണക്കാരുമായി നല്ല ബന്ധം

അതിര്‍ത്തി രക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയിലെ സാധാരണക്കാരുമായി നല്ല ബന്ധം ഉണ്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ ജനങ്ങള്‍ സാധാരണക്കാരല്ലെന്നും അവര്‍ തന്ത്ര പ്രധാനമായ മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.

English summary
itbp jawans being trained in chinese language says rajnath singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X