കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ രാത്രിയില്‍ ചൈനയുമായി പോരാടി, 21 സൈനികരെ ധീരതാ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു!!

Google Oneindia Malayalam News

ദില്ലി: ഗാല്‍വാനില്‍ നടന്ന യഥാര്‍ത്ഥ പോരാട്ടം വിശദീകരിച്ച് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്. ഒരു രാത്രി മുഴുവന്‍ ചൈനയുമായി പോരാടിയെന്ന് ഐടിബിപി പറഞ്ഞു. എന്നാല്‍ മരണനിരക്ക് വളരെ കുറഞ്ഞ തോതിലാണെന്നും സൈന്യം പറഞ്ഞു. ചൈനയുടെ കല്ലെറിയുന്ന സൈന്യത്തിന് നല്ല മറുപടി തന്നെയാണ് നമ്മുടെ സൈന്യം നല്‍കിയതെന്നും ഐടിബിപി പറഞ്ഞു. ചൈനയുമായി ഏകദേശം 17 മുതല്‍ 20 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഏറ്റുമുട്ടിയെന്നും സൈന്യം പറഞ്ഞു. ഗല്‍വാനില്‍ മാത്രമല്ല, നിയന്ത്രണരേഖയ്ക്ക് സമീപം മെയിലും ജൂണിലുമായി നിരവധി തവണ ചൈനയുമായി ഏറ്റുമുട്ടിയിട്ടുണ്ടെന്ന് ഐടിബിപി വെളിപ്പെടുത്തി.

1

ചൈനയുടെ കടന്നുകയറ്റം ശക്തമായി തന്നെ പ്രതിരോധിക്കാന്‍ ആയെന്ന് രാജ്യം 74ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്ന വേളയില്‍ സൈന്യം വെളിപ്പെടുത്തി. ചൈനയുമായുള്ള പോരാട്ടം ധീരതയോടെ പോരാടിയ 21 സൈനികരെ ഐടിബിപി ഡയറക്ടര്‍ ജനറല്‍ എസ്എസ് ദേശ്വാള്‍ ധീരതയ്ക്കുള്ള പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു. ഹിമാലയിലെ അതികഠിനമായ പരിശീലനങ്ങളും പരിചയസമ്പത്തും സൈനികരെസഹായിച്ചിരുന്നു. എല്ലാ മേഖലകളും സംരക്ഷിക്കാനും സൈനികര്‍ക്ക് സാധിച്ചെന്ന് ഐടിബിപി പറഞ്ഞു.

ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ ധീരത പ്രകടിപ്പിച്ച 294 ഐടിബിപി സൈനികര്‍ക്ക് ഡയറക്ടര്‍ ജനറല്‍ പുരസ്‌കാരം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ 21 സൈനികര്‍ക്കുള്ള ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കും. അതേസമയം ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ കല്ലെറിയുകയാണ് ചെയ്തതെന്നും ഐടിബിപി പറഞ്ഞു. പ്രതിരോധ കവചം ഒരുക്കിയാണ് ഇതിനെ പ്രതിരോധിച്ചത്. അതിന് പുറമേ ചൈനീസ് സൈന്യത്തെ തുരത്താനും ഇവര്‍ക്ക് സാധിച്ചു. മേഖല ഇതോടെ പ്രശ്‌നരഹിതമാക്കാനും സാധിച്ചെന്ന് ഐടിബിപി പറഞ്ഞു.

ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ 22 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ജൂണ്‍ 15, 16 ദിവസങ്ങളിലായിരുന്നു സംഘര്‍ഷം. അതേസമയം നിരവധി സൈനികര്‍ കൊല്ലപ്പെട്ടെന്ന് ചൈനയും സ്ഥിരീകരിച്ചു. എന്നാല്‍ എത്ര പേരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സേനയിലെ ആറ് പേര്‍ക്ക് നക്‌സല്‍ വിരുദ്ധ പോരാട്ടത്തിനാണ് ഡിജിയുടെ മെഡല്‍ ലഭിച്ചത്. നിലവില്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ 90000 ഐടിബിപി സൈനികരെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. 3488 കിലോ മീറ്ററോളം നീളുന്നതാണ് ഈ നിയന്ത്രണ രേഖ.

English summary
itbp recommends 21 soldiers who shows courage in india china clash to gallantry award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X