'ബേഠീ ബച്ചാവോ ബേഠീ പഠാവോ'' പെണ്‍ ജനന നിരക്ക് വര്‍ധിപ്പിച്ചു
പിത്തോര്‍ഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താത്പര്യപ്രകാരം അവതരിപ്പിച്ച 'ബേഠീ ബച്ചാവോ ബേഠീ പഠാവോ' എന്ന കാമ്പയിന്‍ പെണ്‍കുട്ടികളുടെ ജനന നിരക്ക് വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡ് ജില്ലയില്‍ നിന്നുമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
2011 ലെ സെന്‍സസ് അനുസരിച്ച് ജില്ലയിലുണ്ടായിരുന്ന പെണ്‍കുട്ടികളുടെ ജനന നിരക്കില്‍ കാര്യമായ വര്‍ധന വന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2011ലെ സെന്‍സസ് പ്രകാരം 1000 ആണ്‍കുട്ടികള്‍ക്ക് 920 പെണ്‍കുട്ടികള്‍ എന്നായിരുന്നു ജില്ലയിലെ നിരക്ക്. പെണ്‍കുട്ടികളുടെ ജനനനിരക്ക് ഏറെ കുറവുള്ള ഒരു ജില്ല കൂടിയായിരുന്നു പിത്തോര്‍ഗഡ്.

എന്നാല്‍, പ്രധാനമന്ത്രിയുടെ പരിപാടിയെത്തിയതോടെ പെണ്‍ ജനന നിരക്കില്‍ വലിയ മാറ്റം വന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. കഴിഞ്ഞ മൂന്നു മാസത്തെ കണക്കുകള്‍ പ്രകാരം 1000 ആണ്‍കുട്ടികള്‍ക്ക് 1032 പെണ്‍കുട്ടികളാണ് ജനിച്ചത്. 'ബേഠീ ബച്ചാവോ ബേഠീ പഠാവോ' വലിയ രീതിയില്‍ കാമ്പയില്‍ നടന്ന ജില്ലകൂടിയാണ് പിത്തോര്‍ഗഡ്.
പെണ്‍ഭ്രൂണഹത്യ വര്‍ധിക്കുന്നതാണ് നേരത്തെ പെണ്‍ജനന നിരക്ക് കുറച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ പരിപാടി എത്തിയതോടെ രക്ഷിതാക്കള്‍ മാറി ചിന്തിച്ചു തുടങ്ങിയെന്ന് വ്യക്തമാണ്. ഭ്രൂണാവസ്ഥയില്‍ തന്നെ ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ലാബുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചതും പെണ്‍ജനനിരക്ക് ഉയരാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് ജില്ലാ അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications