രാഹുൽ ഗാന്ധിയൊന്നും പോര.. കോൺഗ്രസ് തിരിച്ചുവരാൻ വേണ്ടത് അമിത് ഷായെപ്പോലെ ഒരു നേതാവ്.. മെഹ്ബൂബ മുഫ്തി
ദില്ലി: ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ചരിത്ര വിജയം നേടിയതോടെ ആശംസയുമായി രംഗത്തെത്തിയിരിക്കയാണ് കശ്മിരിലെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹ്ബൂബ മുഫ്തി. ചരിത്ര വിജയത്തിന് നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ച ട്വീറ്റ് ചെയ്ത മുഫ്തി കോണ്‍ഗ്രസിന് ഒരു കൊട്ടു കൂടി തന്‍റെ ട്വീറ്റിലൂടെ നല്‍കി.
ഈ ദിനം ബിജെപിക്ക് അവകാശപ്പെട്ടതാണ് എന്നും മെഹ്ബൂബ പറയുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് ഒരു അമിത് ഷായെ ആവശ്യമുണ്ടെന്നാണ് മുഫ്തി പറയുന്നത്. നല്ല നേതൃനിരയില്‍ മാത്രമാണ് വിജയമുണ്ടായതെന്നും കോണ്‍ഗ്രസിന് മുന്നില്‍ നിന്ന് നയിക്കാന്‍ ഒരാളില്ലാതായിരിക്കയാണെന്നും മുഫ്തി പറയുന്നു.

അനന്തനാഗില്‍ നിന്ന് വലിയ പരാജയമേറ്റ് വാങ്ങിയ മുഫ്തി ജനങ്ങളുടെ സ്‌നേഹം ലഭിച്ചതു പോലെ അവരുടെ രോക്ഷവും സ്വീകരിക്കാന്‍ തയ്യാറാണെന്നും പറഞ്ഞു. പരാജയം അംഗീകരിക്കയാണെന്നും വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് അഭിനന്ദനമറിയിക്കയും ചെയ്തു.
നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ഒമര്‍ അബ്ദുള്ളയും മോദിയെയും അമിത് ഷായെയും അഭിനന്ദിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയായെന്നും ഇനി മോദിയെയും അമിത് ഷായെയും അഭിനന്ദിക്കുകയാണ് വേണ്ടതെന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം.












Click it and Unblock the Notifications