Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യയുടെ റിയാലിറ്റി ഷോ ലൗ ജിഹാദ്.. വിജയ് ടിവിയിലേത് രാജ്യവിരുദ്ധം! പുതിയ വിവാദവുമായി ബിജെപി

Recommended Video

cmsvideo
    ആര്യയുടെ റിയാലിറ്റി ഷോ ലൗ ജിഹാദെന്നു ബിജെപി | Oneindia Malayalam

    ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണം പിടിക്കുക എന്നത് ബിജെപി വളരെക്കാലമായി ലക്ഷ്യമിടുന്നതാണ്. ഭരണകക്ഷിയായ പളനിസ്വാമിയുടെ എഐഎഡിഎംകെ മോദിയോട് നേരത്തെ തന്നെ വിധേയത്വം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലത് മതിയാവില്ല തമിഴര്‍ ബിജെപിയെ സ്വീകരിക്കാന്‍. കാരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കടുത്ത വികാരം തമിഴര്‍ക്കിടയിലുണ്ട്.

    ഈ എതിര്‍വികാരത്തില്‍ എണ്ണയൊഴിക്കുകയാണ് പെരിയാര്‍ പ്രതിമ തകര്‍ക്കുമെന്നതടക്കമുള്ള ഭീഷണി കൊണ്ട് ബിജെപി ചെയ്തത്. തമിഴ്‌നാട്ടിലെ ബിജെപി പുതിയ വിവാദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. നടന്‍ ആര്യയുടെ വിവാഹത്തിനുള്ള റിയാലിറ്റി ഷോ ആയ എങ്ക വീട്ട് മാപ്പിളൈ, വിജയ് ടിവിയിലെ റിയാലിറ്റി ഷോ ആയ കലക്ക പോവത് യാര് എന്നിവയ്‌ക്കെതിരെ ബിജെപി രംഗത്ത് വന്നിരിക്കുന്നു.

    ആര്യയുടെ ഷോ വിവാദത്തിൽ

    ആര്യയുടെ ഷോ വിവാദത്തിൽ

    നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്തുന്നതിനായുള്ള റിയാലിറ്റി ഷോയാണ് എങ്ക വീട്ട് മാപ്പിളൈ. 16 പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ആള്‍ ആര്യയുടെ വധുവാകും. ഈ റിയാലിറ്റി ഷോ നേരത്തെ തന്നെ വിവാദങ്ങളില്‍ അകപ്പെട്ടതാണ്.

    പുതിയ ആരോപണം

    പുതിയ ആരോപണം

    വിവാഹത്തെ പോലെ വ്യക്തി ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം പോലും കച്ചവടമാക്കുന്നു എന്നതാണ് പരിപാടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനം. കളേഴ്‌സ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന ഈ റിയാലിറ്റി ഷോയ്ക്ക് എതിരെ തമിഴ്‌നാട്ടിലെ ബിജെപി ഉന്നയിക്കുന്ന ആരോപണം ഗുരുതരമാണ്.

    ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു

    ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു

    ആര്യയുടെ വധുവിനെ തേടിയുള്ള റിയാലിറ്റി ഷോ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ഉയരുന്ന ആരോപണം. തമിഴിലെ പ്രമുഖ നടിയും ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മി പങ്കെടുത്ത പരിപാടിയുടെ എപ്പിസോഡിന് എതിരെയാണ് ലൗ ജിഹാദ് ആരോപണവുമായി തമിഴ്‌നാട്ടിലെ ബിജെപി രംഗത്ത് വന്നിരിക്കുന്നത്.

    ആര്യ മുസ്ലീം

    ആര്യ മുസ്ലീം

    ജന്മം കൊണ്ട് മലയാളിയായ ആര്യ കാസര്‍കോട്ടെ ഒരു മുസ്ലീം കുടുംബത്തില്‍ നിന്നുള്ള ആളാണ്. യഥാര്‍ത്ഥ പേര് ജംഷാദ് എന്നാണ്. സിനിമാ താരമായപ്പോഴാണ് ജംഷാദ് ആര്യയായത്. ഈ പശ്ചാത്തലത്തില്‍ വരലക്ഷ്മി മത്സരാര്‍ത്ഥികളില്‍ ചിലരോട് ചോദിച്ച ചോദ്യമാണ് ബിജെപി ലൗ ജിഹാദ് എന്ന പേരില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത്.

    മതം മാറാൻ തയ്യാറാണോ

    മതം മാറാൻ തയ്യാറാണോ

    വരലക്ഷ്മി ചോദിച്ചത്, വിവാഹം കഴിക്കുന്നതിന് മതം മാറാന്‍ ആര്യ ആവശ്യപ്പെട്ടാല്‍ അതിന് തയ്യാറാകുമോ എന്നാണ്. മത്സരാര്‍ത്ഥികളായ ചില യുവതികള്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറാണെന്ന് തന്നെ പ്രതികരിച്ചു. എന്നാല്‍ ചിലര്‍ അല്ലെന്ന തരത്തിലും പ്രതികരിച്ചു.

    എച്ച് രാജ രംഗത്ത്

    എച്ച് രാജ രംഗത്ത്

    ഈ എപ്പിസോഡിന് എതിരെയാണ് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ രംഗത്ത് വന്നിരിക്കുന്നത്. ഈ റിയാലിറ്റി ഷോ ലൗ ജിഹാദാണ് എന്ന് ആരോപിക്കുന്ന ട്വീറ്റിനെ പിന്തുണച്ച് കൊണ്ടാണ് രാജയുടെ ട്വീറ്റ്. മതത്തെക്കുറിച്ച് തങ്ങള്‍ ചോദിച്ചാല്‍ വര്‍ഗിയത, ഇത് നാണക്കേടാണ് എന്നാണ് എച്ച് രാജ ട്വീററ് ചെയ്തിരിക്കുന്നത്.

    മോദിക്ക് പരിഹാസം

    മോദിക്ക് പരിഹാസം

    മറ്റൊരു ചാനല്‍ പരിപാടിക്ക് എതിരെയും ബിജെപി രംഗത്ത് വന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു എന്നതാണ് കലക്ക പോവത് യാര് എന്ന പരിപാടിക്കെതിരായ ആരോപണം. പ്രധാനമന്ത്രിയുടെ വിദേശ യാത്രകളേയും രാജ്യത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളേയും കളിയാക്കുന്നതായിരുന്നു പരിപാടിയുടെ എപ്പിസോഡ്.

    മോദിയുടെ വിദേശ സഞ്ചാരം

    മോദിയുടെ വിദേശ സഞ്ചാരം

    വിജയ് ടിവിയിലെ ഈ പരിപാടി വിഭാഗീയത ഉണ്ടാക്കുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. സംവിധായകന്‍ സീമന്‍ പങ്കെടുത്ത പരിപാടിയുടെ തീം രാഷ്ട്രീയ ആക്ഷേപ ഹാസ്യം ആയിരുന്നു. മഹാരാജാവും റാണിയുമായി മത്സരാര്‍ത്ഥികള്‍ എത്തിയ എപ്പിസോഡിലാണ് മോദിയുടെ സ്ഥിരമായുള്ള വിദേശ യാത്രകളെ കളിയാക്കിയത്.

    മോദിയുടെ ട്വിറ്റർ പ്രേമം

    മോദിയുടെ ട്വിറ്റർ പ്രേമം

    മഹാരാജാവ് വിദേശ യാത്രയിലാണ് എന്ന് പറയുമ്പോള്‍, അദ്ദേഹം വിദേശത്താണ് എന്നുള്ളതല്ല നാട്ടിലുള്ളതാണ് ഞെട്ടിക്കുന്ന വാര്‍ത്ത എന്നാണ് റാണി മറുപടി പറയുന്നത്. റാണി രാജ്യം നോക്കണമെന്ന് രാജാവ് ട്വീറ്റ് ചെയ്തിട്ടുണ്ട് എന്ന അവതാരകന്‍ പറയുമ്പോഴുള്ള മറുപടിയും മോദിക്കിട്ടുള്ള കുത്താണ്.

    പരിപാടി രാജ്യ വിരുദ്ധമെന്ന്

    പരിപാടി രാജ്യ വിരുദ്ധമെന്ന്

    ഇതൊരു ശീലമായി മാറിയിട്ടുണ്ട്, എന്തെങ്കിലുമൊന്ന് ട്വീറ്റ് ചെയ്യുക, എന്നിട്ട് സ്വെറ്റര്‍ എടുത്തിട്ട് ഒരു പോക്കങ്ങ് പോകും എന്നാണ് മോദിയെ ഉദ്ദേശിച്ചുള്ള മറുപടി. എന്നാല്‍ ബിജെപിയെ മാത്രമല്ല കമലഹാസന്റെ പുതിയ പാര്‍ട്ടിക്ക് ഉള്‍പ്പെടെ പരിഹാസമുണ്ട്. പരിപാടി രാജ്യവിരുദ്ധമാണ് എന്നാരോപിച്ച് വിഹേറ്റ് വിജയ് ടിവി ഹാഷ്ടാഗ് പ്രചാരണവും നടക്കുന്നുണ്ട്.

    എച്ച് രാജയുടെ ട്വീറ്റ്

    എച്ച് രാജയുടെ ട്വീറ്റ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+